തുടക്കക്കാർക്ക് മ്യൂച്വൽ ഫണ്ടിൽ എങ്ങിനെ നിക്ഷേപിയ്ക്കാം
മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്താൻ തീരുമാനിച്ച് കഴിഞ്ഞാൽ സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപങ്ങളിൽ വൈദഗ്ധ്യം നേടാൻ ശ്രമിയ്ക്കുക എന്നതാണ് അടുത്ത വഴി. നിങ്ങളുടെ വൈദഗ്ധ്യം ബോധ്യപ്പെട്ടാലല്ലാതെ സ്വയം നിക്ഷേപങ്ങൾ നടത്താനും, കൈകാര്യം ചെയ്യാനുമുള്ള തീരുമാനം എടുക്കരുത്. സ്വയം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ നിരാശപ്പെടേണ്ടതില്ല. അവയിൽ നിങ്ങളെ സഹായിയ്ക്കാൻ വിദഗ്ദ്ധരുണ്ട്. ഈ നിക്ഷേപങ്ങൾ സ്വയം കൈകാര്യം ചെയ്യാൻ വൈദഗ്ധ്യം മാത്രമല്ല ആവശ്യം, മൂന്ന് മാസം കൂടുമ്പോൾ അവ നിരീക്ഷിയ്ക്കേണ്ടതിനാൽ ഇഷ്ടം പോലെ സമയവും ആവശ്യമാണ്. നിങ്ങൾ സ്വയം ചെയ്യുന്നില്ലെങ്കിലും അവയെ കുറിച്ച് വിശദമായി പഠിയ്ക്കുന്നത് നിങ്ങളുടെ നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്നപ്പെടുന്നത് എങ്ങിനെയെന്ന് അറിയാൻ സഹായിയ്ക്കും.
സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപങ്ങൾ നടത്തുന്നതിന് മുൻപ് പാലിയ്ക്കാവുന്ന ചില നിർദേശങ്ങൾ ഇതാ:
- മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളെ കുറിച്ച് വിശദമായി പഠിയ്ക്കുക. ഒരു വിദഗ്ധൻറെ സഹായം തേടുകയാണെങ്കിലും നടപടിക്രമം മനസ്സിലാക്കുകയാണെങ്കിൽ നിങ്ങളുടെ ഉപദേശകൻ എടുക്കുന്ന തീരുമാനങ്ങൾ മികച്ചതാണോ ബുദ്ധിപൂർവ്വമാണോ എന്ന് മനസ്സിലാക്കാൻ സാധിയ്ക്കും.
- എല്ലാ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളും ഒരു പോലെയല്ല എന്ന് മനസിലാക്കുക. ഒബ്ജെക്റ്റീവ്, അസറ്റ് ക്ലാസ്, കാറ്റഗറി എന്നിവ അനുസരിച്ചു അവയുടെ പ്രവർത്തനത്തിൽ മാറ്റം വരും. പല കാറ്റഗറിയിലായി പല മ്യൂച്വൽ ഫണ്ടുകൾ ഉണ്ടെന്ന് മനസിലാക്കുക. ഇവ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നത് വളരെ അത്യാവശ്യമാണ്.
- നിങ്ങളുടെ ലക്ഷ്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കുക. എങ്കിൽ മാത്രമേ ഹോൾഡിങ് പീരിയഡ് എത്രയാണെന്നോ ഏറ്റെടുക്കാൻ കഴിയുന്ന റിസ്ക് എത്രയാണെന്നോ മനസ്സിലാക്കാനാവൂ
- ഒരേ അസറ്റ് ക്ലാസ്സിലും കാറ്റഗറി യിലും പെട്ട നിക്ഷേപങ്ങൾ താരതമ്യം ചെയ്യുക. ഉദാഹരണത്തിന് നിങ്ങൾ തിരഞ്ഞെടുത്തിരിയ്ക്കുന്നത് ഈക്വിറ്റി ലാർജ് ക്യാപ് ഫണ്ട് ആണെങ്കിൽ അതേ കാറ്റഗറിയിൽ പെട്ട മ്യൂച്വൽ ഫണ്ടുമായി താരതമ്യം ചെയ്യുക.
- പ്രത്യേക സാഹചര്യങ്ങളിലെ പ്രവർത്തനം നോക്കി തിരഞ്ഞെടുക്കുക. ഒരു മ്യൂച്വൽ ഫണ്ടിൽ അടങ്ങിയിരിയ്ക്കുന്ന റിസ്ക് മനസ്സിലാക്കാൻ ഏറെ മാർഗ്ഗങ്ങൾ ഉണ്ടെങ്കിലും പ്രത്യേക സാഹചര്യങ്ങളിലെ പ്രവർത്തനം ആണ് പ്രധാനം.
- പ്രവർത്തന ചിലവ് വിലയിരുത്തുക. നിക്ഷേപത്തിൻറെ എക്സ്പെൻസ് റേഷ്യോ അഥവാ പ്രവർത്തനചിലവ് അതേ കാറ്റഗറിയിലുള്ള ഫണ്ടുകളുമായി താരതമ്യം ചെയ്തു വിലയിരുത്തുക. ഉയർന്ന പ്രവർത്തനചിലവ് കൊണ്ട് മാത്രം ഒരു മ്യൂച്വൽ ഫണ്ട് വേണ്ടെന്ന് വെയ്ക്കേണ്ടതില്ല. ചിലവിനു അനുസരിച്ച് വരുമാനവും വർദ്ധിയ്ക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
- വ്യത്യസ്ത അസറ്റ് കാറ്റഗറിയിൽ നിക്ഷേപിയ്ക്കുക. നിങ്ങളുടെ ലക്ഷ്യങ്ങളെ വ്യക്തമായി മനസ്സിലാക്കി അതിനനുസരിച്ചു വിവിധ അസറ്റ് കാറ്റഗറിയിലായി നിക്ഷേപിയ്ക്കുക. ചെറിയ തുക ആണെങ്കിൽ അഞ്ചിൽ കൂടുതൽ പോർട്ട്ഫോളിയോയിൽ നിക്ഷേപിയ്ക്കാതിരിയ്ക്കുക.
ഈ നിർദേശങ്ങൾ പാലിയ്ക്കൂ. സ്റ്റോക്ക് നിക്ഷേപങ്ങൾ നടത്താൻ സ്വയം തയ്യാറാകൂ.