This podcast episode focuses on Jar Money Management, using this system, you split your money up into different accounts/jars , and you have percentages of your money to put into each account/jar.
മികച്ച നികുതിയിളവിന് സഹായിയ്ക്കുന്ന നിക്ഷേപങ്ങൾ
മികച്ച നികുതിയിളവിന് സഹായിയ്ക്കുന്ന നിക്ഷേപങ്ങൾ
ഇൻകം ടാക്സ് ആക്ട് 80 സി പ്രകാരം ചില നിക്ഷേപങ്ങൾക്ക് നികുതിയിളവിന് അർഹതയുണ്ട്. അത് കൊണ്ട് തന്നെ നികുതിയിളവിന് സഹായിയ്ക്കുന്ന നിക്ഷേപങ്ങളെ കുറിച്ച് അറിഞ്ഞിരിയ്ക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം നിക്ഷേപങ്ങൾ ഉള്ളവർക്ക് 1.5 ലക്ഷം വരെ ഇളവ് ലഭിയ്ക്കാൻ സാധ്യതയുണ്ട്. അതിനാൽ ആളുകൾക്ക് മുന്നും പിന്നും നോക്കാതെ അതിലേയ്ക്ക് എടുത്ത് ചാടാൻ ഒരു പ്രവണത ഉണ്ട്. നിക്ഷേപകരിലധികവും നിക്ഷേപിയ്ക്കാൻ വേണ്ടി നിക്ഷേപിയ്ക്കുന്നവരാണ്. അവർ ആദായത്തെക്കാൾ പ്രാധാന്യം നല്കുന്നത് മിച്ചം വെയ്ക്കുന്നതിനാണ്. ഇവിടെ നമ്മൾ പ്രതിപാദിയ്ക്കാൻ ശ്രമിയ്ക്കുന്നത് നികുതിയിളവിന് സഹായിയ്ക്കുന്നതും അതേ സമയം പ്രയോജനകരവുമായ നിക്ഷേപങ്ങളെ കുറിച്ചാണ്.
ലൈഫ് ഇൻഷുറൻസ്
- 80 സി പ്രകാരം ഒരു സാമ്പത്തിക വർഷം ലൈഫ് ഇൻഷുറൻസ് പോളിസിയ്‌ക്കായി അടയ്ക്കുന്ന പ്രീമിയം നികുതിയിളവിന് അർഹമാണ്.
- ഇൻഷുറൻസ് പോളിസികൾ നിക്ഷേപം എന്നതിലുപരി മിച്ചം വെയ്ക്കലായും പ്രതിരോധമായും കരുതുന്നവർക്ക് ഏറെ അഭികാമ്യം
- ഒരു നിക്ഷേപത്തിൽ നിന്ന് പരമാവധി ലാഭം വേണമെന്ന് ആഗ്രഹിയ്ക്കുന്നവർക്ക് യോജിച്ചതല്ല
- വിപണിയുടെ ഉയർച്ച താഴ്ചകൾക്കനുസരിച്ചുള്ളതും പരമാവധി ലാഭം നൽകുന്നതുമായ യൂണിറ്റ് ലിങ്ക് പോളിസികൾ നല്ലതാണ്.
പ്രൊവിഡണ്ട് ഫണ്ട്
- ഒരു സാമ്പത്തിക വർഷത്തിൽ ജീവനക്കാർ എംപ്ലോയീ പ്രൊവിഡൻറ് ഫണ്ടിലേയ്ക്ക് അടയ്ക്കുന്ന തുക നികുതിയിളവിന് അർഹമാണ്.
- സ്വയം തൊഴിൽ ചെയ്യുന്നവർക്ക് പബ്ലിക് പ്രൊവിഡൻറ് ഫണ്ടിൽ 15 വർഷത്തേയ്ക്ക് നിക്ഷേപിയ്ക്കാം
- ഇ പി എഫ് അല്ലെങ്കിൽ പി പി എഫ് ൽ നിന്ന് കിട്ടുന്ന തുക ഉദ്യോഗാനന്തര ജീവിതത്തിൽ ഏറെ ഗുണം ചെയ്യും
- വിദേശത്ത് താമസിയ്ക്കുന്ന ഇന്ത്യക്കാർക്ക് പ്രൊവിഡൻറ് ഫണ്ടിൽ നിക്ഷേപിയ്ക്കാൻ കഴിയില്ല. എന്നാൽ എൻ ആർ ഐ ആകുന്നതിന് മുൻപ് നിക്ഷേപിയ്ക്കാൻ തുടങ്ങിയവർക്ക് അത് 15 വർഷം തുടരാം
ഇ എൽ എസ്സ് എസ്സ്: ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്‌കീം
- 3 വർഷത്തെ ലോക്ക് ഇൻ പീരീഡ് ഉള്ള മ്യൂച്ച്വൽ ഫണ്ട് സ്‌കീം നികുതിയിളവിന് അർഹമാണ്.
- നികുതി ആസൂത്രണത്തിനും നിക്ഷേപത്തിനും ഒരു പോലെ പ്രാധാന്യം കൊടുക്കുന്നവർക്ക് ഏറെ അനുയോജ്യമാണ് ഇത്. കാരണം, ഇതിൽ നിന്നുള്ള ആദായം വിപണിയുടെ ഉയർച്ച താഴ്ചകൾക്കനുസരിച്ചാണ്.
- നിക്ഷേപകർ ഇതിൽ നിന്നുള്ള ആദായം കൈപ്പറ്റുമ്പോൾ അതിന് 10 ശതമാനം നികുതി നൽകണം.
നികുതിയിളവിന് അർഹതയുള്ള മറ്റു നിക്ഷേപങ്ങൾ
- വീട് വായ്പ്പ: വീട് വായ്പ്പ തിരിച്ചടക്കുമ്പോൾ മൂലധനത്തിലേയ്ക്ക് അടയ്ക്കുന്ന പണം നികുതിയിളവിന് അർഹമാണ്.
- നാഷണൽ സേവിങ്സ് സ്‌കീം: ഒരു സർക്കാർ സേവിങ്സ് സ്‌കീം. ഇതിന് നികുതിയിളവുണ്ടെന്ന് മാത്രമല്ല നല്ല പലിശ നിരക്കിൽ മികച്ച ആദായവും ലഭിയ്ക്കും.
- വിദ്യാഭ്യാസത്തിനുള്ള പണം: വിദ്യാഭ്യാസത്തിനുള്ള പണത്തിന് നികുതിയിളവ് ലഭിയ്ക്കും
- സ്ഥിര നിക്ഷേപം: 5 വർഷത്തെ ലോക്ക് ഇൻ പിരീഡ് ഉള്ള സ്ഥിര നിക്ഷേപങ്ങൾക്ക് നികുതിയിളവുണ്ട്
- സുകന്യ സമൃദ്ധി യോജന: പെൺകുട്ടികൾക്ക് വേണ്ടിയുള്ള സേവിങ്സ് സ്‌കീമുകൾക്ക് നികുതിയിളവുണ്ട്.
നികുതിയിളവിന് അർഹതയുള്ള നിക്ഷേപങ്ങളിൽ നിക്ഷേപിച്ച് തൻറെ ആദായ നികുതിയിൽ ഇളവ് വരുത്താനുള്ള എല്ലാ അവകാശവും ഒരു നികുതിദായകനുണ്ട്. എന്നാൽ ഒരു നിക്ഷേപത്തിൽ നിന്ന് പരമാവധി ആദായം ഉറപ്പ് വരുത്തേണ്ടതുണ്ട്. അതിനാൽ ഏതൊക്കെ നിക്ഷേപങ്ങൾക്കാണ് ഇളവുള്ളത് എന്ന് അറിഞ്ഞിരിയ്ക്കേണ്ടത് അത്യാവശ്യമാണ്.
What are the Benefits of NRIs Filing For Tax in India ?
This podcast episode focuses on the why of Tax filing in India when it comes to Non-Resident Indians and the several benefits linked to this.
അറിയൂ നിങ്ങളുടെ ഇൻഷുറൻസ് പോളിസി
അറിയൂ നിങ്ങളുടെ ഇൻഷുറൻസ് പോളിസി
എണ്ണത്തിലേറെയുള്ള സ്ഥാപനങ്ങളിൽ നിന്നും പ്ലാനുകളിൽ നിന്നും യോജിച്ച ഒരു പോളിസി തിരഞ്ഞെടുക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഇൻഷുറൻസ് എന്നത് ഒരു നിക്ഷേപമെന്ന നിലയ്ക്കാണ് ആളുകൾ കാണുന്നത് എന്നത് കൊണ്ട് ഒരു പോളിസി എടുക്കുമ്പോൾ ആദായത്തിനാണ് മിക്ക ആളുകളും പ്രാധാന്യം നൽകുന്നത്. ഇത് കൊണ്ടാണ് ഒരു സാധാരണ ഇൻഷുറൻസ് പോളിസിയ്‌ക്ക് ടെം ഇൻഷുറൻസിനേക്കാൾ പ്രാധാന്യം ലഭിയ്ക്കുന്നത്. ടെം ഇൻഷുറൻസിൽ കാലാവധിയ്‌ക്കൊടുവിൽ ഇൻഷുറൻസ് എടുത്തയാൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ കുടുംബത്തിന് പണം ലഭിയ്ക്കില്ല. മറിച്ച്, സാധാരണ ലൈഫ് ഇൻഷുറൻസ് പോളിസിയിൽ കാലാവധിയ്ക്ക് ശേഷം ഉറപ്പു നല്‌കിയ തുക ബോണസ് തുകയോടൊപ്പം ഇൻഷുറൻസ് എടുത്തയാൾക്കോ കുടുംബത്തിനോ ലഭിയ്ക്കും. ഇവിടെ നമ്മൾ പ്രതിപാദിയ്ക്കാൻ പോകുന്നത് ഒരാൾ ഒരു സാധാരണ ഇൻഷുറൻസ് പോളിസിയിൽ നിക്ഷേപിയ്ക്കുമ്പോഴും, ടെം ഇൻഷുറൻസിനോടൊപ്പം സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാനിൽ നിക്ഷേപിയ്ക്കുമ്പോഴും ലഭിയ്ക്കുന്ന ആദായത്തിൻറെ വ്യത്യാസത്തെ കുറിച്ചാണ്.
ടെം ഇൻഷുറൻസും സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാനും
30 വയസ്സുള്ള ഒരാൾ 10,500 രൂപയുടെ പ്രീമിയം തുകയുടെ ടെം ഇൻഷുറൻസ് എടുത്തു എന്ന് വിചാരിയ്ക്കുക. കാലാവധിയ്ക്ക് ശേഷം ഇൻഷുറൻസ് എടുത്തയാൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ കുടുംബത്തിന് ഇൻഷുറൻസ് തുക ലഭിയ്ക്കില്ല. മറിച്ച്, ഇൻഷുറൻസ് എടുത്തയാൾ മരിച്ചാൽ കുടുംബത്തിന് 3.4 ലക്ഷം തുക ലഭിയ്ക്കുന്നു. ഈ തുക സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാനിൽ 30 വർഷത്തേയ്ക്ക് നിക്ഷേപിച്ചാൽ കാലാവധിയ്ക്ക് ശേഷം ലഭിയ്ക്കുന്നത് 9.5 കോടി രൂപയാണ്.
സാധാരണ ഇൻഷുറൻസ് പോളിസി
ഈ 30 വയസ്സുള്ള ആൾ എടുക്കുന്നത് 1 കോടി രൂപയുടെ 30 വർഷത്തേക്കുള്ള ഒരു സാധാരണ ഇൻഷുറൻസ് പോളിസി ആണെന്ന് വെയ്ക്കുക. അയാൾ അടയ്ക്കുന്ന പ്രീമിയം തുക 3.5 ലക്ഷം ആയിരിയ്ക്കും. 30 വർഷത്തിന് ശേഷം അയാൾക്ക് ബോണസ് തുക അടക്കം 2.5 ലക്ഷം ലഭിയ്ക്കും.
3 Steps to Close Your Home Loan
Listen to this podcast episode to find out the three steps one can follow to close home loan in an efficient and organised way.
Insurance As An Investment
Insurance is never an investment, rather a protection against risks and contingencies.
Though it may seem like a raw deal, it is in fact not about life but about death. Have doubts? Then, have a look at term insurance in which the family does not get paid if the insured is alive after the term. Be it medical insurance where your medical expenses get covered or vehicle insurance in which your vehicle receives accident coverage, life insurance is all about getting the damage cover for your life.
However, people nowadays insist they get their money back in life insurance.
Though term insurance is regarded as one of the most effective forms of insurance given its lesser premium and bigger sum assured, it is dumped by many as they lose money if the insured is alive after the term.
However, taking term insurance along with an SIP will be an effective form of investment.
Here, let us look at the case of a 30-year-old healthy person who invests in two ways- in a term insurance along with an SIP & in a traditional policy. Studying this, let us calculate the approximate amount of premium and returns he will receive in both these cases.
If he takes a traditional policy with a sum assured of 1 crore, the premium will be around 3, 54,000 per annum and in 31 years, he will have paid 1, 090,000. After the maturity period, the insured gets 2, 570,000 including the bonus amount of 1,570,000.
On the other hand, if he takes a term insurance of 31 years for a sum assured of 1 crore, the premium he will have to pay is 10,000. In 31 years, he will have paid 3, 23,000.
Let us see what happens when he joins an SIP along with this term Insurance. If he does an SIP of 3, 44,000 per annum for 31 years (subtracting 3,54,000-10,000), investor gets a return of 9 crore approximately at the end of 31 years, which is a surplus of 6.7 crore if compared to a traditional policy.
Planning your Term Insurance with an SIP (Systematic Investment Plan)will always give you the edge over doing things conventionally. But let us also not be blinded by the benefits of a traditional policy.
How Can You Create Wealth In These 3 Steps ?
Listen to this podcast episode and learn the Three Step Process to Creating Wealth for Yourself.
ഇൻഷുറൻസ് എന്ന നിക്ഷേപം
ഇൻഷുറൻസ് എന്ന നിക്ഷേപം
പലരും കരുതുന്ന പോലെ ഇൻഷുറൻസ് ഒരു നിക്ഷേപമല്ല, മറിച്ച് ജീവിതത്തിലുണ്ടാകുന്ന അനിശ്ചിത സംഭവങ്ങൾക്കും അപകടങ്ങൾക്കുമെതിരെ ഉള്ള ഒരു പ്രതിരോധം തീർക്കലാണ്. കേൾക്കുമ്പോൾ കൃത്യമായ ഒരു ഇടപാട് പോലെ തോന്നുമെങ്കിലും ജീവിതത്തെയല്ല മരണത്തെ ആണ് ഇൻഷുറൻസ് ഓർമിപ്പിയ്ക്കുന്നത്.
ടെം ഇൻഷുറൻസിൻറെ കാര്യം തന്നെ നോക്കുക, ഇതിൽ കാലാവധിയ്ക്ക് ശേഷം ഇൻഷുറൻസ് എടുത്തയാൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ കുടുംബത്തിന് ഇൻഷുറൻസ് തുക ലഭിയ്ക്കില്ല. മെഡിക്കൽ ഇൻഷുറൻസ് എടുത്താൽ ആരോഗ്യ സംബന്ധമായ ചെലവുകൾക്ക് ഇൻഷുറൻസ് തുക ലഭിയ്ക്കുന്നത് പോലെ, വെഹിക്കിൾ ഇൻഷുറൻസിൽ നിങ്ങളുടെ വാഹനത്തിന് ഉണ്ടാകുന്ന കേടുപാടുകൾക്ക് ഇൻഷുറൻസ് സംരക്ഷണം ഉള്ളത് പോലെ ലൈഫ് ഇൻഷുറൻസിൽ നിങ്ങളുടെ ജീവന് സംഭവിയ്ക്കുന്ന അപ്രതീക്ഷിത നാശനഷ്ടങ്ങൾക്ക് സംരക്ഷണം ലഭിയ്ക്കുന്നു. എങ്കിലും ഒരു നിക്ഷേപമായി കണക്കാക്കുന്നത് കൊണ്ട് തങ്ങൾ പ്രീമിയം ആയി അടയ്ക്കുന്ന തുക തിരികെ മികച്ച ആദായമായി മടക്കിക്കിട്ടണം എന്ന് ആളുകൾക്ക് നിർബന്ധ ബുദ്ധിയുണ്ട്. അതിനാൽ തന്നെ ലൈഫ് ഇൻഷുറൻസ് അഥവാ ടെം ഇൻഷുറൻസ് ഒരു നിക്ഷേപമാണോ എന്ന് പരിശോധിയ്‌ക്കേണ്ടത് അത്യാവശ്യമാണ്.
കുറഞ്ഞ പ്രീമിയം തുകയും ഉയർന്ന ഇൻഷുറൻസ് തുകയും മൂലം ടെം ഇൻഷുറൻസ് ഏറ്റവും ഫലപ്രദമായ ഒരു ഇൻഷുറൻസ് ആയാണ് കണക്കാക്കുന്നത്. എന്നാൽ ഇൻഷുറൻസ് എടുത്തയാൾ കാലാവധിയ്ക്ക് ശേഷവും ജീവിച്ചിരിപ്പുണ്ടെങ്കിൽ അടച്ച തുക നഷ്ടമാകും എന്ന ഒറ്റ കാരണത്താൽ പലരും അവഗണിയ്ക്കുന്ന ഒന്നാണ് ടെം ഇൻഷുറൻസ്. എന്നാൽ ടെം ഇൻഷുറൻസിനോടൊപ്പം ഒരു സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാനിൽ കൂടി നിക്ഷേപിയ്ക്കുകയാണെങ്കിൽ അത് ഏറെ പ്രയോജനപ്രദമായ ഒരു നിക്ഷേപമായി കണക്കാക്കാം. ഇവിടെ നമ്മൾ ഉദാഹരണമായി എടുക്കുന്നത് 30 വയസ്സുള്ള ആരോഗ്യവാനായ ഒരു ആളുടേതാണ്.
30 വയസ്സുള്ള ആരോഗ്യവാനായ ഒരാൾ ഒരു ടെം ഇൻഷുറൻസിലും സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാനിലും ഒരുമിച്ച് നിക്ഷേപിച്ചാലും ഒരു സാധാരണ ലൈഫ് ഇൻഷുറൻസ് പോളിസിയിൽ നിക്ഷേപിച്ചാലും, അടയ്‌ക്കേണ്ടി വരുന്ന പ്രീമിയം തുക, ആദായം എന്നിവയിലെ വ്യത്യാസം ഒന്ന് വിലയിരുത്താം.
ഒരാൾ 1 കോടി രൂപയ്ക്ക് ഒരു സാധാരണ ഇൻഷുറൻസ് പോളിസി എടുത്തു എന്ന് വെയ്ക്കുക. അയാൾ ഒരു വർഷത്തിൽ അടയ്ക്കുന്ന പ്രീമിയം തുക 3,54,000 ആയിരിയ്ക്കും. 31 വർഷത്തിൽ അയാൾ 1,090,000 അടച്ചിരിയ്ക്കും. കാലാവധിയ്ക്ക് ശേഷം അയാൾക്ക് ലഭിയ്ക്കുന്ന തുക 2,570,000 ആയിരിയ്ക്കും. ഇത് ബോണസ് തുകയായ 1,570,000 കൂടി ഉൾപ്പെടെയാണ്. മറിച്ച്, അയാൾ 31 വർഷത്തേയ്ക്ക് 1 കോടിയുടെ ടെം ഇൻഷുറൻസ് ആണ് എടുത്തതെങ്കിൽ അടയ്‌ക്കേണ്ട പ്രീമിയം തുക 10,000 രൂപയാണ്. 31 വർഷത്തിൽ അയാൾ 3,23,000 അടച്ചിട്ടുണ്ടാകും. ഇതിനോടൊപ്പം അയാൾ 31 വർഷത്തേയ്ക്ക് വർഷത്തിൽ 3,44,000 അടയ്ക്കാൻ പാകത്തിൽ ഒരു സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാനിൽ നിക്ഷേപിയ്ക്കുകയാണെങ്കിൽ, കാലാവധിയ്ക്ക് ശേഷം നിക്ഷേപകന് ലഭിയ്ക്കുന്ന തുക 9 കോടിയാണ്. ഒരു സാധാരണ ഇൻഷുറൻസ് പോളിസിയുടെ തുകയെ അപേക്ഷിച്ചു നോക്കുമ്പോൾ എത്രയോ ഇരട്ടിയാണ് ഈ തുക. താഴെ കൊടുത്തിരിയ്ക്കുന്ന ടേബിൾ ശ്രദ്ധിയ്ക്കുക
ടെം ഇൻഷുറൻസ് + സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാൻ | സാധാരണ ലൈഫ് ഇൻഷുറൻസ് പോളിസി | |
പ്രീമിയം തുക | 10,000, അതായത്, 323,000, | 3,54,000,1,900,000 |
ഇൻഷുറൻസ് തുക | 1കോടി | 1കോടി |
ആദായം | 9 കോടി | 2,570,000 |
കാലാവധി | 31 | 31 |
5 Ways To Invest Yourself
This podcast episode focuses on the five ways in which you can develop and cultivate yourself so that your personal and financial wealth are created in the long run. Take these five steps and begin your journey to self-commitment.