Blog Malayalam

എന്താണ് മ്യൂച്ച്വൽ ഫണ്ട്

എന്താണ് മ്യൂച്ച്വൽ ഫണ്ട്

മ്യൂച്ച്വൽ ഫണ്ടിനെ കുറിച്ച് സംസാരിയ്ക്കാതെ ധന സമ്പാദനത്തെ കുറിച്ചുള്ള ചർച്ചകൾ പൂർണമാവില്ല. മ്യൂച്വൽ ഫണ്ടിനെ കുറിച്ച് എല്ലാം അറിയാം എന്ന് ധരിച്ചിരിയ്ക്കുന്നവർക്ക് പോലും വ്യക്തത ഇല്ലാത്ത വിഷയം ആണത്. മ്യൂച്ച്വൽ ഫണ്ട് ഒരു ധന സമ്പാദന ഉപാധിയാണ്. ഇതിൽ പല നിക്ഷേപകരിൽ നിന്നായി സമ്പാദിച്ച പണം വിവിധ അസറ്റ് ക്ലാസ്സുകളിൽ നിക്ഷേപിയ്ക്കുന്നു. ഇതിൽ നിന്ന് ലഭിയ്ക്കുന്ന ആദായം നിക്ഷേപകർക്ക് തന്നെ തുല്യമായി വീതിച്ചു നൽകുന്നു.

ഒരു വിദഗ്തന്റെ സഹായം

നിങ്ങളുടെ കയ്യിൽ ധാരാളം പണവും അത് നിക്ഷേപിയ്ക്കണം എന്ന ആഗ്രഹവും ഉണ്ട് എന്നാൽ സമയമില്ല. ഇവിടെയാണ് ഒരു ഫണ്ട് മാനേജരുടെ സഹായം ആവശ്യമായി വരുന്നത്. നിങ്ങളുടെ ഫണ്ട് കൈകാര്യം ചെയ്യാൻ ഫണ്ട് മാനേജറെ പോലെ ഒരു വിദഗ്ധന് സാധിയ്ക്കും. ഇവരാണ് നേരത്തെ പറഞ്ഞ, പല നിക്ഷേപകരിൽ നിന്നും സംഭരിച്ച തുക പല അസറ്റ് ക്ലാസ്സുകളിലായി നിക്ഷേപിയ്ക്കുന്നത്. ഈ അസറ്റ് ക്ലാസുകൾ ഡെബ്റ്റ്, ഇക്വിറ്റി, ഗോൾഡ് തുടങ്ങി ഏതുമാവാം. ഇവയ്ക്ക് ഓരോന്നിനും പ്രത്യേകമായി മാറ്റി വെച്ച സ്കീമുകളും ഉണ്ട്. ഈ ഫണ്ടിന്റെ സ്വഭാവം ലക്ഷ്യത്തിന്റെ സ്വഭാവം മാറുന്നതനുസരിച്ച് മാറിക്കൊണ്ടിരിയ്ക്കും. ലക്‌ഷ്യം നിർവചിയ്ക്കുക, അതിനനുസരിച്ച് ഫണ്ട് മാറ്റി വെയ്ക്കുക തുടങ്ങിയ ഈ നടപടി ക്രമങ്ങളും ഫണ്ട് മാനേജർ നിർവ്വഹിയ്ക്കും.

ഫണ്ട് കൈകാര്യം ചെയ്യാനുള്ള തുക

നിക്ഷേപത്തിൽ നിന്ന് കിട്ടുന്ന ആദായത്തിൽ നിന്ന് ഫണ്ട് കൈകാര്യം ചെയ്യാനുള്ള ചിലവ് തുക കിഴിയ്ക്കും. അതായത് ഫണ്ടിന്റെ യഥാർത്ഥ മൂല്യം എന്നത് മൊത്തം ആസ്തിയുടെ മൂല്യത്തിൽ നിന്ന് ഫണ്ട് കൈകാര്യം ചെയ്യാനുള്ള ചിലവ് തുക കിഴിച്ചാൽ കിട്ടുന്ന തുകയാണ്. അത് പോലെ തന്നെ ഒരു ഫണ്ടിന്റെ വളർച്ച നിക്ഷേപിച്ച തുകയുടെ അനുപാതികമായിട്ടാണ് സംഭവിയ്ക്കുക.

മ്യൂച്ച്വൽ ഫണ്ട് വളരെ ഫലപ്രദമായ ഒരു ധന സമ്പാദന ഉപാധിയാണ്. ശരിയായി ഉപയോഗിച്ചാൽ അതിൽ നിന്ന് മികച്ച ആദായം ലഭിയ്ക്കും. അതിനാൽ ഒരു വിദഗ്ധന്റെ സഹായമുണ്ടെങ്കിൽ മികച്ച ആദായം ഉറപ്പ് വരുത്താൻ സാധിയ്ക്കും.

 

Blog Malayalam

ഒരു നിക്ഷേപകൻ എന്തെല്ലാം ശ്രദ്ധിയ്ക്കണം

ഒരു നിക്ഷേപകൻ എന്തെല്ലാം ശ്രദ്ധിയ്ക്കണം

നിക്ഷേപകർ, പുതുതായി ഈ മേഖലയിലേയ്ക്ക് ഇറങ്ങിയവരോ ഏറെ കാലമായി ഇവിടെയുള്ളവരോ ആരുമാകട്ടെ, നിങ്ങൾ നിക്ഷേപം എന്ന ഉദ്യമത്തിന് ഇറങ്ങിത്തിരിയ്ക്കുമ്പോൾ ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങൾ:

നിക്ഷേപം എന്നത് ഒരു മനുഷ്യൻറെ ധന സമ്പാദനത്തിലെ പ്രധാനപ്പെട്ട ഒരു കാൽ വെയ്പ്പ് ആണ്. എന്നാൽ നിക്ഷേപകൻറെ കുപ്പായം എടുത്തണിയുന്നതിന് മുൻപ് ശ്രദ്ധ ചെലുത്തേണ്ടതും കൃത്യമായി നിരീക്ഷിയ്ക്കേണ്ടതുമായ ചില ഘടകങ്ങളുണ്ട്. കാരണം, ഇതിനായി എടുക്കുന്ന പ്രയത്നം പാഴായി പോകാതിരിയ്ക്കാൻ ഇത് അത്യാവശ്യമാണ്.

നിക്ഷേപിയ്ക്കുമ്പോൾ ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങൾ ഇതാ

  1. നിക്ഷേപങ്ങൾ കൃത്യമായി നിരീക്ഷിയ്ക്കുക

ഒരിയ്‌ക്കൽ നിക്ഷേപിച്ചാൽ നിക്ഷേപത്തിൻറെ മൂല്യം കൃത്യമായ ഇടവേളകളിൽ നിരീക്ഷിയ്ക്കുക. നിക്ഷേപിയ്ക്കുമ്പോൾ സമർപ്പിച്ച രേഖകൾ പരിശോധിയ്ക്കുക. ഈ രേഖകളിൽ എന്തെങ്കിലും മാറ്റം വരുത്താനോ പുതുക്കാനോ ഉണ്ടെങ്കിൽ, അത് ചെയ്യുക. ഇങ്ങിനെ ചെയ്താൽ ഭാവിയിൽ ആശയവിനിമയം കൂടുതൽ സുഗമമായിരിയ്ക്കും.

  1. നിങ്ങൾ ശരിയായ നോമിനിയെയാണോ തിരഞ്ഞെടുത്തിരിയ്ക്കുന്നത് എന്ന് പരിശോധിയ്ക്കുക.

ഉദാഹരണത്തിന് നിങ്ങൾ നിക്ഷേപം തുടങ്ങിയ സാഹചര്യം പരിശോധിയ്ക്കുക, അന്ന് നിങ്ങൾ വിവാഹിതൻ ആയിരിയ്ക്കില്ല, അതിനാൽ തന്നെ നിങ്ങൾക്ക് ഒരു നോമിനി ഉണ്ടായിരിയ്ക്കില്ല. അല്ലെങ്കിൽ നിങ്ങളുടെ മാതാപിതാക്കൾ ആയിരിക്കാം നോമിനി. എന്നാൽ പിന്നീട് നിങ്ങൾ വിവാഹം കഴിയ്ക്കുകയും നിങ്ങളുടെ ജീവിത പങ്കാളി നിങ്ങളുടെ നിക്ഷേപങ്ങളെ ആശ്രയിച്ചു കഴിയുകയും ചെയ്യുന്ന ആളാണെങ്കിൽ നിങ്ങളുടെ നോമിനിയുടെ പേര് മാറ്റുകയോ പരിഷ്കരിയ്ക്കുകയോ ചെയ്യുന്നതാണ് ഉചിതം.

  1. നിങ്ങളുടെ നിക്ഷേപങ്ങളെ കുറിച്ച് കുടുംബത്തെ അറിയിയ്ക്കുക

നിങ്ങൾ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ നടത്താനുള്ള ശ്രമത്തിലാണെങ്കിൽ അതെ കുറിച്ച് കുടുംബത്തെ അറിയിയ്ക്കുക. നിങ്ങളുടെ നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അവർ പൂർണ്ണമായി അറിഞ്ഞിരിയ്ക്കണം. അവർക്കത് ഒരിയ്ക്കലും ഒരു അത്ഭുതം ആയിരിയ്ക്കരുത്. നിങ്ങളുടെ അസാന്നിദ്ധ്യത്തിൽ അവർ സാമ്പത്തികമായി നിരാശ്രയരും നിരാലംബരും ആകുന്ന ഒരു അവസ്ഥ വരരുത്. പുതു തലമുറയിലെ പലരും നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങൾ സ്വീകരിയ്ക്കുന്നതും സൂക്ഷിയ്ക്കുന്നതും ഇന്റെർനെറ്റ്, മൊബൈൽ ഫോൺ തുടങ്ങിയ മാധ്യമങ്ങളിലൂടെ ആണ്. ഇത് നിക്ഷേപവുമായി ബന്ധപ്പെട്ട വിവരങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുമെങ്കിലും, നിക്ഷേപത്തിൻറെ ഉദ്ദേശ്യം സാധൂകരിയ്ക്കണമെങ്കിൽ, നിങ്ങളുടെ ഫോൺ, ഈമെയിൽ തുടങ്ങിയവയുടെ പാസ്സ്‌വേർഡ്, മറ്റു വിവരങ്ങൾ, നിങ്ങളുടെ കുടുംബാംഗങ്ങൾക്ക് കൈമാറണം. എങ്കിലേ നിങ്ങളുടെ അസാന്നിദ്ധ്യത്തിൽ അവർക്കത് ഉപകാരപ്പെടൂ.

  1. ഒരു വിൽപത്രം തയ്യാറാക്കുക

ഒരു മനുഷ്യന് ഭൂസ്വത്ത്, കെട്ടിടങ്ങൾ, സ്ഥാവരവസ്‌തുക്കള്‍, ഷെയറുകൾ, മ്യൂച്ച്വൽ ഫണ്ട്, സ്ഥിര നിക്ഷേപം തുടങ്ങി പല നിക്ഷേപങ്ങളും ഉണ്ടാകാം. നിങ്ങളുടെ കാല ശേഷം നിങ്ങളുടെ സ്വത്തുക്കൾ ആർക്ക് കൈമാറുമെന്നതിനെ സംബന്ധിച്ചു ഒരു പിന്തുടർച്ചാവകാശ രേഖ അല്ലെങ്കിൽ വിൽപത്രം തയ്യാറാക്കേണ്ടതാണ്.

  1. വിൽപ്പത്രം പുതുക്കുക

നിങ്ങളുടെ നാല്പതാം വയസ്സിലാണ് വിൽപത്രം തയ്യാറാക്കിയതെങ്കിൽ വിശ്രമ ജീവിത ഘട്ടമാകുമ്പോഴേയ്ക്കും ജീവിതത്തിൽ ഏറെ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടാകും. കാരണം, കാല ക്രമേണ നിങ്ങൾ കൂടുതൽ സമ്പാദിച്ചിട്ടുണ്ടാകാം. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൻറെ എണ്ണവും കനവും വിൽപ്പത്രം തയ്യാറാക്കിയ കാലത്തെ അപേക്ഷിച്ചു കനം കൂടുതലായിരിയ്ക്കും. അത് കൊണ്ട് നേരത്തെ എഴുതി തയ്യാറാക്കിയ വിൽപത്രം ആണെങ്കിൽ പിന്നീട് വേണ്ട വിധം പുതുക്കി തിരുത്തിയെഴുതുക.

  1. എല്ലാ നിക്ഷേപങ്ങളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പുതുക്കുക

നിങ്ങളുടെ എല്ലാ നിക്ഷേപങ്ങളും ഇൻഷുറൻസുകളും ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിരിയ്ക്കും. എന്നാൽ കാലക്രമേണ അതിൽ മാറ്റം വന്നിട്ടുണ്ടാകാം. നിങ്ങൾ തീരെ ഉപയോഗിയ്ക്കാത്ത ബാങ്ക് അക്കൗണ്ടുകൾ ഉണ്ടാകാം, ചിലത് പുതുതായി തുടങ്ങിയിട്ടുമുണ്ടാകാം. നിലവിൽ ഉപയോഗിയ്ക്കാത്ത അക്കൗണ്ടുകൾ കണ്ടെത്തി ഇൻഷുറൻസ്, നിക്ഷേപം തുടങ്ങിയവയുമായി ബന്ധപ്പെട്ട രേഖകളിൽ വേണ്ട തിരുത്തൽ വരുത്തേണ്ടതാണ്.

  1. നിങ്ങളുടെ മേൽവിലാസം മാറുന്നതിന് അനുസരിച്ചു പുതുക്കുക

പെട്ടെന്നുള്ള ജോലിമാറ്റങ്ങൾ ഇന്നിൻറെ പ്രത്യേകതയാണ്. ഓരോ ജോലി മാറ്റത്തിന്റെയും അതുമായി ബന്ധപെട്ടു വരുന്ന സ്ഥലം മാറ്റത്തിന്റെയും വിവരങ്ങൾ അപ്പപ്പോൾ നിക്ഷേപ സ്ഥാപനങ്ങളെ അറിയിയ്ക്കണം. കൃത്യമായ മേൽവിലാസം നല്കിയില്ലെങ്കിൽ അവർക്ക് നിക്ഷേപകരുമായി ആശയവിനിമയം നടത്താൻ കഴിയാതെ വരും. കൂടാതെ, നിങ്ങളുടെ ഈമെയിൽ അഡ്രസ്സിൽ മാറ്റം വന്നിട്ടുണ്ടെങ്കിൽ അതും പ്രസ്തുത സ്ഥാപനത്തെ അറിയിയ്ക്കണം. ഇത് കൃത്യമായ ആശയ വിനിമയം ഉറപ്പ് വരുത്തും.

ഇത് വായിച്ചാൽ ഒരു കാര്യം നിങ്ങൾക്ക് മനസ്സിലാവും, കൃത്യമായ വിവരങ്ങൾ കൈമാറുക, രേഖകളിലും, മേൽവിലാസത്തിലും വരുന്ന മാറ്റത്തിന് അനുസരിച്ച്‌ പുതുക്കിയ വിവരങ്ങൾ നൽകുക, സുതാര്യത ഉറപ്പ് വരുത്തുക എന്നിവ ഒരു നിക്ഷേപ നടപടി ക്രമത്തിലെ പ്രധാന ഘടകങ്ങളാണ്. ഇത് ഫലവത്തായ ഒരു ധന സമ്പാദനം ഉറപ്പ് വരുത്തും.

 

Blog English

Where to Buy Mutual Funds

Where to Buy Mutual Funds

 

Mutual funds  as you all know is an effective financial vehicle in which a pool of money is collected from the investors to invest in various asset classes.

There are many ways to buy mutual funds, both online and offline. Here, let us elucidate the various sources from where one can buy mutual fund.

 

AMCs (Asset Management Companies)

Around 40 asset management companies in India provide mutual funds. LIC Mutual fund, Axis mutual fund and SBI mutual fund to name a few.  Their mutual funds can be bought either from their website or office.

However, the problem with buying mutual funds from their office is that you will have only their funds to buy.

 

Distributors

Another source from where mutual funds can be bought is mutual fund brokers or distributors such as banks, stockbrokers and mutual fund agents known as IFA’s (Independent Financial Advisors).

Besides this, an organization namely AMFI (Association of Mutual Funds of India), which regulates all activities related to mutual fund, conducts exams for those who wish to be a distributor.

You can buy mutual funds from them too.

 

Online Platforms

You get mutual funds from online platforms too. Here, you get it commission free. However, those advises and suggestions on what to choose and not to choose will not be available here.

 

Following are the documents required to buy a Mutual Fund

  • A submission form if doing it offline.
  • PAN card
  • Identity card with address proof
  • Cancelled cheque.
  • Debit mandate to the bank authorizing the asset management company to debit a specific amount in fixed intervals from the bank in case of SIP investment.

 

Plenty of platforms are available to buy mutual funds. Choose one which you feel is convincing.

Blog English

What is a Mutual Fund?

What is a Mutual Fund?

The talks on wealth creation is incomplete without mutual funds.  However, even those who claim to know everything lack clarity over the subject.

Mutual fund is a financial vehicle in which fund managers create a pool of money through contributions from investors to invest in various asset classes. The returns from the investment are equally distributed among investors.

 

Seek an Expert

If you have lump sum but have no time to make investments but wish to then isn’t it cool that you can seek the service of a professional who can manage your funds for you?

These professionals are known as fund managers.

It is these managers who invest the pool of money in suitable asset classes thanks to their experience and expertise. These asset classes can be debt , equity  or gold or in schemes specifically  for any of these classes. You should also note that the attributes of fund changes with the change in objective.

This process of defining the objective and allocating the funds also rests with the fund manager.

 

Fund Management Charges

The expenses of managing the fund is deducted from the returns. So, the actual value of a fund is total asset value minus the fund management charges. Likewise, the growth of a fund will be in proportion to the amount invested.

Mutual fund as an investment vehicle when used effectively will fetch great returns. So, seek the help of an expert to ensure best returns for you.