Blog Malayalam

ഒരു സാമ്പത്തിക ഉപദേശകൻ ഉണ്ടാകുന്നതിന്റെ ഗുണങ്ങൾ

എല്ലാം തനിയെ ചെയ്യാൻ ആളുകൾ ശീലിയ്ക്കുന്ന കാലമാണ്. എന്നാൽ നിക്ഷേപം തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഇത് എളുപ്പമല്ല. സ്വതവേ തിരക്കുള്ള തൊഴിൽ സാഹചര്യമുള്ള ഒരാൾക്ക് തങ്ങൾക്ക് പറ്റിയ ഒരു നിക്ഷേപം തിരഞ്ഞെടുക്കാനും, ഇടവേളകളിൽ നിരീക്ഷിയ്ക്കാനും സമയം കിട്ടിയെന്ന് വരില്ല. ഇവിടെയാണ് ഒരു സാമ്പത്തിക ഉപദേശകൻറെ സഹായം വേണ്ടി വരുന്നത്.  ഉദാഹരണത്തിന് നിങ്ങളുടെ നിക്ഷേപ തുക 10 ലക്ഷമോ അതിലധികമോ ആണെങ്കിൽ, നിക്ഷേപിയ്ക്കുന്ന സ്ഥാപനത്തെ കുറിച്ച് കൃത്യമായ വിശകലനം ആവശ്യമാണ്. ഇത് ജോലിത്തിരക്കുള്ള ഒരു നിക്ഷേപകന് തനിയെ ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല. എന്നാൽ നിങ്ങൾക്ക് ഒരു ഉപദേശകൻ ഉണ്ടെങ്കിൽ ഇക്കാര്യത്തിൽ നിങ്ങളെ സഹായിയ്ക്കാനാവും. നിക്ഷേപങ്ങൾ കൈകാര്യം ചെയ്യാനും, സമ്പാദ്യം വേണ്ട വിധം വിനിയോഗിയ്ക്കാനും, അതിലൂടെ മികച്ച ആദായം ഉറപ്പ് വരുത്താനും സാധിയ്ക്കും. ഇവിടെ നമ്മൾ സംസാരിയ്ക്കുന്നത് ഒരു ഉപദേശകൻ ഉണ്ടാകുന്നത് കൊണ്ടുള്ള ആറ് ഗുണങ്ങളാണ്.

ലക്‌ഷ്യം മുന്നിൽ കണ്ട് നിക്ഷേപിയ്ക്കുക

ഒരു ഉപദേശകന് നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങൾ ശരിയായ രീതിയിൽ നിർവചിയ്ക്കാൻ സാധിയ്ക്കും. മിക്ക നിക്ഷേപകരും ലക്ഷ്യങ്ങൾ കൃത്യമായി അറിയാമെന്ന് അവകാശപ്പെടുമെങ്കിലും അത് വേണ്ട വിധം നിർവചിയ്ക്കാൻ സാധിയ്ക്കാറില്ല. ഇതിന് സാധിച്ചാലേ നിങ്ങൾക്ക് പറ്റിയ ഒരു നിക്ഷേപം തിരഞ്ഞെടുക്കാനാവൂ. ലക്‌ഷ്യം നിർവചിയ്ക്കുക, പറ്റിയ ഒരു ബഡ്ജറ്റ് തയ്യാറാക്കുക, ഹോൾഡിങ് പീരീഡ്‌ തീരുമാനിയ്ക്കുക, മാസം തോറുമായോ ഒന്നിച്ചോ അടയ്ക്കാൻ പാകത്തിൽ തുക നീക്കി വെയ്ക്കുക, പറ്റിയ ഒരു അസറ്റ് ക്ലാസ് തിരഞ്ഞെടുക്കുക – തുടങ്ങിയ നടപടിക്രമങ്ങൾ നിങ്ങൾക്ക് വേണ്ടി ചെയ്യുന്നതിലൂടെ ഇവ എളുപ്പത്തിൽ പൂർത്തിയാക്കാൻ ഇവർ നിങ്ങളെ സഹായിയ്ക്കും.

നിക്ഷേപം തിരഞ്ഞെടുക്കാനുള്ള അടിസ്ഥാനപരമായ അറിവ്

ഒരു സാമ്പത്തിക ഉൽപ്പന്നം കാണുമ്പോൾ അത് തൻറെ ഉപഭോക്താവിന് പറ്റിയതാണോ എന്ന് മനസ്സിലാക്കാനുള്ള അടിസ്ഥാനപരമായ അറിവ് ഒരു ഉപദേശകന് ഉണ്ടാകേണ്ടതാണ്. ഈ അറിവ് ഉപയോഗിച്ചാണ് അയാൾ നിങ്ങളുടെ നിക്ഷേപ ലക്‌ഷ്യവും റിസ്ക് സാധ്യതയും മനസ്സിലാക്കുന്നതും അതിനനുസരിച്ച്‌ ഒരു നിക്ഷേപം തിരഞ്ഞെടുക്കുന്നതും. നിങ്ങൾക്ക് ഈ നിക്ഷേപത്തിന്റെ പ്രയോജനത്തെ കുറിച്ച് ലളിതമായ ഭാഷയിൽ മനസ്സിലാക്കി തരാനും അത് വേണ്ട രീതിയിൽ പ്രാവർത്തികമാക്കാനും ഉപദേശകന് കഴിയും.

സമയം ലാഭിയ്ക്കൂ, സമ്മർദ്ദം ഒഴിവാക്കൂ

ഒരു ഉപദേശകന്റെ സഹായം തേടുന്നതിലൂടെ അനാവശ്യ സമ്മർദ്ദവും സമയവും ലാഭിയ്ക്കാം. കൃത്യമായ ഒരു നിക്ഷേപം തിരഞ്ഞെടുക്കാൻ സമയവും വൈദഗ്ധ്യവും വേണം. ഒരു ഉപദേശകൻ നിങ്ങൾക്ക് വേണ്ടി ഇത് ചെയ്യുമ്പോൾ നിങ്ങൾക്ക് സമയം മറ്റു കാര്യങ്ങൾക്ക് വിനിയോഗിയ്ക്കാം.

പോർട്ട് ഫോളിയോ നിരീക്ഷിയ്ക്കുക

ഒരു യോജിച്ച പോർട്ട് ഫോളിയോ തിരഞ്ഞെടുത്തു കഴിഞ്ഞാൽ തീരുന്നതല്ല നിക്ഷേപത്തിൻറെ നടപടിക്രമങ്ങൾ. അത് കൃത്യമായ ഇടവേളകളിൽ നിരീക്ഷിയ്ക്കുകയും വേണ്ട രീതീയിൽ തിരുത്തുകയും വേണം. ജോലി തിരക്ക് മൂലം പല നിക്ഷേപകർക്കും ഇതിന് സമയം ലഭിയ്ക്കാറില്ല. ഒരു ഉപദേശകൻ ഉണ്ടെങ്കിൽ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാം.

ലക്ഷ്യവുമായി യോജിപ്പിയ്ക്കുക

ലക്‌ഷ്യം നിർവ്വചിച്ച് കഴിഞ്ഞാൽ നിക്ഷേപത്തിൻറെ വളർച്ച ലക്ഷ്യത്തിന് അനുപാതമായിട്ടാണോ എന്ന് പരിശോധിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം നടപടി ക്രമങ്ങൾ ഒരു പരിശോധകന് എളുപ്പത്തിൽ ചെയ്യാൻ സാധിയ്ക്കും.

സമ്പാദ്യം നീക്കിവെയ്ക്കുക

നിക്ഷേപവും നിരീക്ഷണവും കഴിഞ്ഞാൽ സമ്പാദ്യം വേണ്ട രീതിയിൽ ആണോ വിനിയോഗിച്ചിരിയ്ക്കുന്നത് എന്ന് പരിശോധിയ്ക്കണം. അപ്പോഴത്തെ സാഹചര്യം നിരീക്ഷിച്ച് ഇത് ഉറപ്പ് വരുത്താൻ ഒരു ഉപദേശകന് കഴിയും. നിങ്ങളുടെ ലക്ഷ്യവും റിസ്ക് സാധ്യതകളും കൃത്യമായി മനസ്സിലാക്കുന്നതിനാൽ പ്രോപ്പർട്ടി, ഇക്വിറ്റി, ഡെബ്റ്റ് എന്നിവയിൽ നിക്ഷേപിച്ചിട്ടുള്ള തുക വിശകലനം ചെയ്യാനും സാധിയ്ക്കും. നിങ്ങൾ ലക്ഷ്യത്തിന് അടുത്ത് എത്തുന്നതനുസരിച്ച് റിസ്ക് കൂടുതലുള്ള അസ്സറ്റുകളിൽ നിന്നും റിസ്ക് കുറവായ അസ്സറ്റുകളിലേയ്ക്ക് മാറുക തുടങ്ങിയ തീരുമാനങ്ങൾ എടുക്കാൻ ഒരു ഉപദേശകൻ കഴിയും

നല്ല ഒരു ഉപദേശകൻ നിങ്ങളുടെ നിക്ഷേപത്തിൻറെ ലക്ഷ്യവും, റിസ്ക് സാധ്യത, ഹോൾഡിങ് പിരീഡ് മുതലായവയും മനസ്സിലാക്കി യോജിച്ച ഒരു നിക്ഷേപം തിരഞ്ഞെടുക്കാൻ സഹായിയ്ക്കും. സ്വയം തിരഞ്ഞടുക്കാൻ നിങ്ങൾക്ക് കഴിയില്ലെന്നല്ല ഇതിൻറെ അർത്ഥം. എങ്കിലും 10 ലക്ഷത്തിന് മുകളിലാണ് നിക്ഷേപ തുകയെങ്കിൽ ഒരു നിക്ഷേപകൻറെ സഹായം തേടുന്നതാണ് ഉചിതം.

Leave a Reply

Your email address will not be published. Required fields are marked *