Blog Malayalam

എന്താണ് മ്യൂച്ച്വൽ ഫണ്ട്

മ്യൂച്ച്വൽ ഫണ്ടിനെ കുറിച്ച് സംസാരിയ്ക്കാതെ ധന സമ്പാദനത്തെ കുറിച്ചുള്ള ചർച്ചകൾ പൂർണമാവില്ല. മ്യൂച്വൽ ഫണ്ടിനെ കുറിച്ച് എല്ലാം അറിയാം എന്ന് ധരിച്ചിരിയ്ക്കുന്നവർക്ക് പോലും വ്യക്തത ഇല്ലാത്ത വിഷയം ആണത്. മ്യൂച്ച്വൽ ഫണ്ട് ഒരു ധന സമ്പാദന ഉപാധിയാണ്. ഇതിൽ പല നിക്ഷേപകരിൽ നിന്നായി സമ്പാദിച്ച പണം വിവിധ അസറ്റ് ക്ലാസ്സുകളിൽ നിക്ഷേപിയ്ക്കുന്നു. ഇതിൽ നിന്ന് ലഭിയ്ക്കുന്ന ആദായം നിക്ഷേപകർക്ക് തന്നെ തുല്യമായി വീതിച്ചു നൽകുന്നു.

ഒരു വിദഗ്തന്റെ സഹായം

നിങ്ങളുടെ കയ്യിൽ ധാരാളം പണവും അത് നിക്ഷേപിയ്ക്കണം എന്ന ആഗ്രഹവും ഉണ്ട് എന്നാൽ സമയമില്ല. ഇവിടെയാണ് ഒരു ഫണ്ട് മാനേജരുടെ സഹായം ആവശ്യമായി വരുന്നത്. നിങ്ങളുടെ ഫണ്ട് കൈകാര്യം ചെയ്യാൻ ഫണ്ട് മാനേജറെ പോലെ ഒരു വിദഗ്ധന് സാധിയ്ക്കും. ഇവരാണ് നേരത്തെ പറഞ്ഞ, പല നിക്ഷേപകരിൽ നിന്നും സംഭരിച്ച തുക പല അസറ്റ് ക്ലാസ്സുകളിലായി നിക്ഷേപിയ്ക്കുന്നത്. ഈ അസറ്റ് ക്ലാസുകൾ ഡെബ്റ്റ്, ഇക്വിറ്റി, ഗോൾഡ് തുടങ്ങി ഏതുമാവാം. ഇവയ്ക്ക് ഓരോന്നിനും പ്രത്യേകമായി മാറ്റി വെച്ച സ്കീമുകളും ഉണ്ട്. ഈ ഫണ്ടിന്റെ സ്വഭാവം ലക്ഷ്യത്തിന്റെ സ്വഭാവം മാറുന്നതനുസരിച്ച് മാറിക്കൊണ്ടിരിയ്ക്കും. ലക്‌ഷ്യം നിർവചിയ്ക്കുക, അതിനനുസരിച്ച് ഫണ്ട് മാറ്റി വെയ്ക്കുക തുടങ്ങിയ ഈ നടപടി ക്രമങ്ങളും ഫണ്ട് മാനേജർ നിർവ്വഹിയ്ക്കും.

ഫണ്ട് കൈകാര്യം ചെയ്യാനുള്ള തുക

നിക്ഷേപത്തിൽ നിന്ന് കിട്ടുന്ന ആദായത്തിൽ നിന്ന് ഫണ്ട് കൈകാര്യം ചെയ്യാനുള്ള ചിലവ് തുക കിഴിയ്ക്കും. അതായത് ഫണ്ടിന്റെ യഥാർത്ഥ മൂല്യം എന്നത് മൊത്തം ആസ്തിയുടെ മൂല്യത്തിൽ നിന്ന് ഫണ്ട് കൈകാര്യം ചെയ്യാനുള്ള ചിലവ് തുക കിഴിച്ചാൽ കിട്ടുന്ന തുകയാണ്. അത് പോലെ തന്നെ ഒരു ഫണ്ടിന്റെ വളർച്ച നിക്ഷേപിച്ച തുകയുടെ അനുപാതികമായിട്ടാണ് സംഭവിയ്ക്കുക.

മ്യൂച്ച്വൽ ഫണ്ട് വളരെ ഫലപ്രദമായ ഒരു ധന സമ്പാദന ഉപാധിയാണ്. ശരിയായി ഉപയോഗിച്ചാൽ അതിൽ നിന്ന് മികച്ച ആദായം ലഭിയ്ക്കും. അതിനാൽ ഒരു വിദഗ്ധന്റെ സഹായമുണ്ടെങ്കിൽ മികച്ച ആദായം ഉറപ്പ് വരുത്താൻ സാധിയ്ക്കും.

 

Leave a Reply

Your email address will not be published. Required fields are marked *