മണി മാനേജ്മെന്റിലെ 4 ബക്കറ്റ്സ്
നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്നത് എളുപ്പമല്ല. അതിനു സഹായിയ്ക്കുന്ന ഒരു ഫോർമുല ഉണ്ടായിരുന്നെങ്കിൽ എന്ന് നിങ്ങളിൽ പലരും ചിന്തിച്ചിട്ടുണ്ടാകും. ഫോർമുലകൾ ഇല്ലെങ്കിലും നിങ്ങൾക്ക് നിത്യ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിയുന്ന ചില അടവുകൾ ഉണ്ടെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായം. മണി മാനേജ്മെന്റിലെ ‘4 ബക്കറ്റ്സ്’ അത്തരം ഒന്നാണ്.
‘4 ബക്കറ്റ്സ്’ ൽ നമുക്ക് നമ്മുടെ വരുമാനത്തെ നാലായി തരം തിരിയ്ക്കാം
സുരക്ഷ
- 1 വര്ഷത്തേയ്ക്കോ, 3 അല്ലെങ്കിൽ 6 മാസത്തേയ്‌ക്കോ ഉള്ള ജീവിതച്ചിലവിനു പര്യാപ്തമായ തുക സ്വരൂപിയ്ക്കുക. ഈ തുക സേവിങ്സ് അക്കൗണ്ടിലോ ലിക്വിഡ് ഫോമിലോ നിക്ഷേപിയ്ക്കാം
- അപ്രതീക്ഷിതമായി ഉണ്ടാകുന്ന അസുഖങ്ങൾ ചികിത്സിക്കാൻ മെഡിക്കൽ ഇൻഷുറൻസ് എടുക്കുന്നത് സഹായകരമാകും.
- യാദൃശ്ചികമായി സംഭവിയ്ക്കുന്ന പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്യാൻ ടെം ഇൻഷുറൻസ് എടുക്കുന്നതിലൂടെ കഴിയും. കുടുംബാംഗങ്ങൾക്ക് വലിയ ഒരു തുക നഷ്ടപരിഹാരം ലഭിയ്ക്കുന്നതിലൂടെ ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ സാധിയ്ക്കും.
- കുടുംബത്തിൽ സമ്പാദിയ്ക്കുന്ന ആൾക്ക് ജോലിയ്ക്ക് പോകാൻ കഴിയാത്ത രീതിയിൽ ഗുരുതരമായ അസുഖം സംഭവിയ്ക്കുമ്പോൾ ഉണ്ടാകുന്ന പ്രതിസന്ധി ഒരു പരിധി വരെ മറികടക്കാൻ ക്രിട്ടിക്കൽ ഇൽനെസ്സ് പോളിസിയിലൂടെ സാധിയ്ക്കും.
ഷോർട്ട് ടെം ഇൻവെസ്റ്റ്മെന്റ്
- 1 അല്ലെങ്കിൽ 3 വർഷത്തേയ്ക്ക് ഒരു പ്രത്യേക ഉദ്ദേശ്യംമനസ്സിൽ കണ്ടു നിക്ഷേപിയ്ക്കുക
- അപകട സാദ്ധ്യത കുറഞ്ഞതും മൂലധനത്തിൽ (ക്യാപിറ്റൽ) വിലയിടിവ് സംഭവിയ്ക്കാൻ സാദ്ധ്യത ഏറ്റവും കുറവുമുള്ള പോളിസികളിൽ നിക്ഷേപിയ്ക്കുക
- മ്യൂച്വൽ ഫണ്ട് പോലുള്ള ലിസ്റ്റഡ് കമ്പനികളിൽ 4 -6 വർഷത്തേയ്ക്ക് നിക്ഷേപിയ്ക്കുക. ഇത്തരം കമ്പനികൾ പൂട്ടിപ്പോകാനുള്ള സാദ്ധ്യത കുറവായിരിയ്ക്കും.
ലോങ്ങ് ടെം ഇൻവെസ്റ്റ്മെന്റ്
- 5 അല്ലെങ്കിൽ 7 വർഷത്തേയ്‌തെങ്കിലും സ്മാൾ/മിഡ് ക്യാപ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിയ്ക്കുക
- സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ ബിസിനസ്സ് സംരംഭങ്ങളിൽ പങ്കാളിയാവുക
- ലാഭത്തിൽ ഉള്ള അൻ ലിസ്റ്റഡ് കമ്പനികളുടെ ഷെയറുകൾ വാങ്ങാം. ഇത്തരം സ്ഥാപനങ്ങൾ ലാഭം ഉണ്ടാക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്
- ഭൂമി, വസ്തു എന്നിവയിൽ നിക്ഷേപിയ്ക്കുക. കാര്യമായ വിലക്കയറ്റം ഉണ്ടാകുന്ന മേഖല ആണിത്
ഷോർട്ട് ടെം ഇൻവെസ്റ്റ്മെന്റ്കളിൽ റിസ്ക് സാദ്ധ്യത കുറവാണെന്നത് പോലെ ലാഭത്തിന്റെ തോതും കുറവായിരിക്കും. അതിനു പകരം ലോങ്ങ് ടെം ഇൻവെസ്റ്റ്മെന്റുകളിൽ റിസ്ക് സാദ്ധ്യതയും ലാഭത്തിന്റെ തോതും കൂടും.
എന്റർടൈൻമെന്റ് ബക്കറ്റ്
നിങ്ങളുടെ ചെറിയതും വലിയതും ആയ നിക്ഷേപങ്ങളിൽ നിന്നും ചെറിയൊരു തുക എന്റർടൈൻമെന്റ് ബക്കറ്റിലേക്ക് മാറ്റി വെയ്ക്കാം. കുടുംബമൊത്തുള്ള യാത്രകൾക്കും നിങ്ങളുടെ ഹോബികൾ പിന്തുടരാനും ഈ തുക ഉപയോഗിയ്ക്കാം. ആദ്യ ഘട്ടങ്ങളിൽ നിങ്ങളുടെ ശമ്പളത്തിൽ നിന്നും ഒരു തുക ഇതിലേയ്ക്ക് മാറ്റിവെയ്ക്കാമെങ്കിലും നിക്ഷേപങ്ങളിൽ നിന്നുള്ള വരവ് എന്റർടൈൻമെന്റ് ബക്കറ്റ് ലേയ്ക്ക് എത്തിയ്ക്കുക എന്നതായിരിയ്ക്കണം നിങ്ങളുടെ ലക്‌ഷ്യം. അങ്ങിനെയെങ്കിൽ ശമ്പളം വിനോദോപാധികൾക്ക് ഉപയോഗിയ്ക്കേണ്ടി വരില്ല
ഉയർന്ന സാമ്പത്തികസ്ഥിതി ഉള്ളവർ സ്ഥിരമായി പിന്തുടരുന്ന ഈ രീതി സാധാരണക്കാരനും ഉപയോഗിക്കാവുന്നതാണ്. കൃത്യമായി പാലിച്ചാൽ വളരെ ഫലപ്രദമായ ഒരു രീതിയാണ് 4 ബക്കറ്റ് തിയറി