Blog English

How to Invest in Mutual Fund for Beginners ?

How to Invest in Mutual Fund for Beginners

Once you have decided to invest in mutual funds, the next step must be to increase your knowledge in stock market investments. However, unless you’ve gathered enough experience and knowledge around Mutual funds personally, never manage the mutual fund investments all by yourself. There are advisors or experts who will help you do that.

Honestly, it is not just about knowledge or expertise; there must be ample time at your disposal to monitor the funds. So, even if you seek an expert’s help, gain as much knowledge as possible about the whole process which will help you understand the decisions of your advisor.

Here are some tips that can be followed while doing investments.

  • Understand the process of mutual fund investments thoroughly. Even if you seek the help of an advisor, understanding the process helps you assess their decisions.
  • Realize the fact that mutual funds are not the same. Based on the objective, asset class and category, performance differ. There are varied forms of funds in all categories, and it is essential to know the difference.
  • Make your goals clear. Only if you know the goals, you will know your holding period and risk capability.
  • Compare the performance of the funds belonging to the same category and asset class. Suppose the one you have chosen is an equity large cap fund. You must differentiate its risk factor and performance with another equity large cap fund, not with a small or mid cap or a debt fund.
  • Choose a mutual fund by assessing its performance in specific situations. Though there are ratios available to know the risk inherent in various funds, performance in these situations matter.
  • Assess the expense ratio or the cost of investing. Make sure you compare it using the similar category of funds. Higher costs need not dissuade you from choosing a fund. It is just that the returns should also be higher.
  • Diversify the funds in varied asset categories. Try to be clear on the objectives and invest in debts or equity accordingly. Choose not more than 5 portfolios while investing a small sum.

Follow these tips and prepare yourself before venturing out into the world of stock market investing.

Blog Malayalam

ഇൻകം ടാക്സ് സെക്‌ഷൻ 80 സി ആനുകൂല്യം എങ്ങനെ പ്രയോജനപ്പെടുത്താം

ഇൻകം ടാക്സ് സെക്ഷൻ 80 സി ആനുകൂല്യം എങ്ങനെ പ്രയോജനപ്പെടുത്താം 

നിങ്ങൾ കൃത്യമായി ആദായ നികുതി അടയ്ക്കുന്ന ഒരാളാണെങ്കിൽ നികുതിയിളവ്എന്താണെന്ന് അറിയുന്നുണ്ടാവും. ഇൻകം ടാക്സ് ആക്ട് സെക്ഷൻ 80 സി അനുസരിച്ച്ചില നിശ്ചിത നിക്ഷേപങ്ങൾ നടത്തിയാൽ നിങ്ങൾക്ക് ആദായ നികുതിയിൽ ഇളവ് ലഭിയ്ക്കും. ഇളവ് 1,50, 000 വരെയുള്ള നിക്ഷേപങ്ങൾക്ക് ലഭിയ്ക്കും. ഇവിടെ നമ്മൾ പ്രതിപാദിയ്ക്കാൻ പോകുന്നത് ആനുകൂല്യം കൂടുതൽ പ്രയോജനകരമാക്കാനുള്ള 3 വഴികളെ കുറിച്ചാണ്

ഏതൊക്കെ തരം നിക്ഷേപങ്ങൾ നടത്തിയാലാണ് നികുതിയിളവിന് അർഹമാകുക എന്ന് പരിശോധിയ്ക്കുക. താഴെ പറയുന്നവയിൽ നിക്ഷേപിച്ചാൽ നികുതിയിളവ് ലഭിയ്ക്കും

  • പ്രൊവിഡൻറ് ഫണ്ട് 
  • ഇൻഷുറൻസ് 
  • മ്യൂച്ച്വൽ ഫണ്ട് എൽ എസ്സ് എസ് (ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്‌കീം)ഇതിനാണ് ഏറ്റവും കുറവ് ലോക്ക് ഇൻ പിരീഡ്. ഇത് വിപണിയെ ആശ്രയിച്ചായത് കൊണ്ടും കൂടുതൽ ആദായം ലഭിയ്ക്കുമെന്നത് കൊണ്ടും, ചെറുപ്പക്കാർ കൂടുതൽ ആകർഷിയ്ക്കപ്പെടാൻ സാദ്ധ്യത ഉണ്ട്
  • എൻ എസ്സ് (നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ)
  • എൻ പി എസ് (നാഷണൽ പെൻഷൻ സ്‌കീം)ഇത് ഒരു പെൻഷൻ സ്കീം ആയത് കൊണ്ട് അറുപത് വയസ്സിന് ശേഷമേ ആദായം ലഭിയ്ക്കുകയുള്ളു 
  • 5 വർഷം ലോക്ക് ഇൻ പിരീഡ് ഉള്ള ഫിക്സഡ് ഡെപ്പോസിറ്റ് 
  • സുകന്യ സമൃദ്ധി യോജന 
  • കുട്ടികളുടെ ടൂഷൻ ഫീസ് 
  • സ്ഥലവില്പനയുടെ സ്റ്റാമ്പ് ഡ്യൂട്ടി 
  • ഭവന വായ്പ്പയുടെ മൂലധനം 

നിങ്ങൾ നിങ്ങളുടെ പണം മുകളിൽ പറഞ്ഞ ഏതെങ്കിലും ഒന്നിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ, നിക്ഷേപ തുക 1.5 ലക്ഷം ആയിട്ടുണ്ടെങ്കിൽ നിങ്ങൾ ഇനി കൂടുതൽ ഒന്നിലും നിക്ഷേപിയ്ക്കാതെ തന്നെ നികുതിയിളവിന് അർഹരാണ്. ഇനി നിക്ഷേപങ്ങളിൽ ഉള്ള തുക 1,20,000 ആയിട്ടുണ്ടെന്നു വെയ്ക്കുക, ബാക്കിയുള്ള 30,000 കുട്ടികളുടെ ടൂഷൻ ഫീസിലോ സുകന്യ സമൃദ്ധി യോജനയിലോ നിക്ഷേപിയ്ക്കുക. 80 സി പ്രയോജനപ്പെടുത്തിയതിനു ശേഷവും കൂടുതൽ നിക്ഷേപിയ്ക്കാനുള്ള പ്രാപ്തി ഉണ്ടെങ്കിൽ 50,000 രൂപ നാഷണൽ പെൻഷൻ സ്കീമിൽ നിക്ഷേപിയ്ക്കാം. ഇങ്ങിനെ ചെയ്താൽ 50,000 രൂപയുടെ നികുതിയിളവ് കൂടെ ലഭിയ്ക്കും.

നിങ്ങളിൽ പലർക്കും അറിയുന്നുണ്ടാവും, നികുതിയിളവിൻറെ രീതി ഇങ്ങനെ ആണ്, നിങ്ങളുടെ വരുമാനം 0-2.5 ഇടയിലാണെങ്കിൽ നികുതി അടയ്ക്കേണ്ടതില്ല. മറിച്ച്, 2.5 – 5.00 ലക്ഷത്തിന് ഇടയിലാണെങ്കിൽ 5 ശതമാനം നികുതി അടയ്ക്കണം, അതായത് 12,500. പക്ഷെ വരുമാനം 5 ലക്ഷത്തിന് താഴെയായവർ ടാക്സ് റിബേറ്റിന് അർഹരാണ്. നിങ്ങളുടെ വരുമാനം 7 ലക്ഷമാണെങ്കിൽ

വരുമാനം നികുതി
0-2.5 ലക്ഷം ഒന്നുമില്ല
2.5 – 5 ലക്ഷം 12,500(5%)
7 ലക്ഷം 12,500+20%*2 ലക്ഷം (7-5) അതായത്,12,500+40,000=52,500

 

അല്പം കൂടി ബുദ്ധിപരമായി ആസൂത്രണം ചെയ്യുകയാണെങ്കിൽ ഒന്നര ലക്ഷം നിങ്ങൾക്ക് മുകളിൽ സൂചിപ്പിച്ചവയിൽ നിക്ഷേപിയ്ക്കാം. ബാക്കി വരുന്ന അമ്പതിനായിരം സ്റ്റാൻഡേർഡ് ഡിഡക്ഷൻ ആയി കണക്കാക്കാം. ഇത് നിങ്ങളുടെ നികുതി 5 ലക്ഷത്തിന് താഴെ നിർത്തും. 

ബുദ്ധിപരമായ ഇത്തരം നിക്ഷേപങ്ങളിലൂടെ 80 സി യുടെ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്താം

Blog Malayalam

ജീവിതത്തിൽ എങ്ങനെ പോസിറ്റീവ് ചിന്താഗതി വളർത്താം

ജീവിതത്തിൽ എങ്ങനെ പോസിറ്റീവ് ചിന്താഗതി വളർത്താം

നിങ്ങൾ ധനികനോ പാവപ്പെട്ടവനോ എന്നതല്ല, മാനസികാവസ്ഥ ആണ് പ്രധാനം. പോസിറ്റീവ് ആയ ഒരു മാനസിക നില വെച്ച് പുലർത്തിയാൽ ജീവിതത്തിൻറെ ഗുണനിലവാരം തന്നെ ഉയർത്താം. ഇത് നിങ്ങളെ സന്തോഷവാനാക്കും, ഈ സന്തോഷം ജീവിതത്തിലും തൊഴിലിലും പ്രതിഫലിയ്ക്കും.  മനസികനിലയിലുള്ള ചെറിയ ഒരു വ്യതിയാനം നിങ്ങളുടെ ജീവിതത്തെ ശരിയായ ദിശയിലേക്ക് കൊണ്ട് വരും. ഇവിടെ നമ്മൾ ശ്രമിയ്ക്കുന്നത് ജീവിതത്തിൽ പോസിറ്റീവ് ആയ മാനസിക നില കൊണ്ട് വരാനുള്ള ആറ് വഴികളെ കുറിച്ച് പ്രതിപാദിയ്ക്കാനാണ്.

  1. നിങ്ങളിൽ ഉള്ളത് എന്താണോ അതിൽ ശ്രദ്ധ കേന്ദ്രീകരിയ്ക്കുക

പണമില്ലാത്തതിനെ പറ്റിയും നഷ്ടപ്പെട്ട അവസരങ്ങളെ കുറിച്ചോർത്തും ആളുകൾ വിലപിയ്ക്കുന്നത് കണ്ടിട്ടില്ലേ. ഇല്ലാത്ത ഒന്നിനെ കുറിച്ചോർത്ത് വിലപിയ്ക്കുന്നതിനേക്കാൾ നിങ്ങളിൽ ഉള്ളതെന്താണോ അതിൽ ശ്രദ്ധ കേന്ദ്രീകരിയ്ക്കുകയാണ് വേണ്ടത്. ഇത് നിങ്ങളുടെ വ്യക്തി ജീവിതവും തൊഴിൽ ജീവിതവും ഒരു പോലെ സുഖകരമാക്കും.

  1. പോസിറ്റീവ് ആയ മാനസിക നിലയുള്ള ആളുകളുമായി കൂട്ട് കൂടുക

വ്യക്തിപരമായി നമ്മളുമായി വളരെയടുത്ത അഞ്ച് പേരുടെ കാര്യം എടുക്കുകയാണെങ്കിൽ അവരുടെ ശരാശരി വരുമാനവും സ്വഭാവവും നമ്മുടേതുമായി സാമ്യമുണ്ടായിരിയ്ക്കും. അതിനാൽ വളരെ പോസിറ്റീവ് ആയി ജീവിതത്തെ നോക്കിക്കാണുന്ന ആളുകളെ ജീവിതത്തിൽ സുഹൃത്തുക്കളാക്കണം. അത് മനസ്സിലും ജീവിതത്തിലും ശുഭചിന്തകൾ നിറയ്ക്കും. അത് പോലെ തന്നെ ജീവിതത്തിൽ ഉയർന്ന ജീവിത നിലവാരം പുലർത്തുന്ന ആളുകളുമായി കൂട്ടുകൂടുന്നത് നമ്മുടെ ജീവിത നിലവാരം ഉയർത്താൻ പ്രചോദനമാകും. ഇത്തരം ആളുകൾ സുഹൃത്തുക്കൾ ആയി വരുന്നത് കൊണ്ടുള്ള മാറ്റങ്ങൾ നമ്മുടെ ജീവിതത്തിലും തൊഴിലിലും ഒരു പോലെ കാണാം.

  1. ഇരു കൂട്ടർക്കും തൃപ്തികരമായ രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുക

വ്യക്തി ജീവിതത്തിലായാലും തൊഴിലിലായാലും ഒത്തുതീർപ്പിലെത്തേണ്ട സാഹചര്യങ്ങളിൽ എല്ലാവർക്കും തൃപ്തികരമായ രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുക. നമ്മൾ തന്നെ എല്ലാത്തിലും ലാഭമുണ്ടാക്കണം അല്ലെങ്കിൽ ജയിയ്ക്കണം എന്ന് വാശി പിടിയ്ക്കാതിരിയ്ക്കുക. മറുവശത്തുള്ളയാൾക്കും കൂടെ ലാഭമുണ്ടാകണം എന്നോർക്കുക. ഇത് വ്യക്തി ജീവിതത്തിൽ സന്തോഷവും, ബിസിനസ്സിൽ വരുമാനവും കൂട്ടും.

  1. കൃതജ്ഞത കാണിയ്ക്കുക

ഓരോ ദിവസവും ജീവിതത്തിൽ സംഭവിച്ച നല്ല കാര്യങ്ങൾ അതാത് ദിവസം കുടുംബാംഗങ്ങളുമായി പങ്ക് വെയ്ക്കുക. ഇത് ഒരുമിച്ച് ഭക്ഷണം കഴിയ്ക്കുന്ന നേരത്തോ വെറുതെയിരിയ്ക്കുന്ന നേരത്തോ ആകാം. ഇത്തരം നിമിഷങ്ങളെ കുറിച്ച് ഒരു ഡയറിയിൽ എഴുതിയിടാം. ഇത് നിങ്ങളിൽ ഉന്മേഷവും ശുഭചിന്തകളും നിറയ്ക്കും.

  1. അപ്രതീക്ഷിതമായ സംഭവങ്ങളിൽ പതറിപ്പോകാതെ മുന്നോട്ട് പോകാനുള്ള സാധ്യതകളെ കുറിച്ച് ആലോചിയ്ക്കുക

നിങ്ങളുടെ ജീവിതത്തിൽ ദൗർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടാകുമ്പോൾ അതിൽ പതറിപ്പോകാതെ മറി കടക്കാനുള്ള വഴികളെ കുറിച്ച് ആലോചിയ്ക്കുക. ഇത്തരം സംഭവങ്ങളെ മുന്നോട്ട് പോകാനുള്ള ചവിട്ടുപടിയായി കരുതുക. ഉദാഹരണത്തിന്, തുടക്കത്തിൽ കോവിഡ് മഹാമാരി ലോകത്തെ പിടിച്ചുലച്ചപ്പോൾ മുന്നോട്ടെന്ത് എന്നറിയാതെ ജനങ്ങൾ പകച്ചു നിന്നു. എന്നാൽ അസാധാരണ സാഹചര്യത്തിലും പുതിയ സാദ്ധ്യതകൾ തേടി മുന്നോട്ട് നീങ്ങാൻ ജനങ്ങൾ തയ്യാറായി. മാറിയ സാഹചര്യത്തിനനുസരിച്ച്‌ ജനങ്ങളും സ്വയം മാറി. തൊഴിലിൽ ഇത് വ്യക്തമായ തയ്യാറെടുപ്പോടെ വേണം നടത്താൻ. വ്യക്തി ജീവിതത്തിൽ ചെറിയ തടസ്സങ്ങൾ ശുഭകരമായ മാറ്റത്തിന് വഴി മാറണം.

  1. മോശം ജീവിത ശൈലിയിൽ നിന്ന് നല്ലതിലേയ്ക്ക് മാറുക

ബുദ്ധിപരമായ നിക്ഷേപങ്ങൾ നടത്തിയും ജീവിതശൈലിയിൽ മാറ്റം വരുത്തിയും വരുമാനത്തിനനുസരിച്ച്‌ ജീവിതത്തിൻറെ ഗുണനിലവാരം വർദ്ധിപ്പിയ്ക്കുക. കാലഹരണപ്പെട്ട നിക്ഷേപ രീതികൾ പിന്തുടരുന്നത് നിർത്തുക. അത് നിങ്ങളുടെ വ്യക്തി ജീവിതത്തിനോ തൊഴിലിനോ ഒരു ഗുണവും ചെയ്യില്ല.

ഈ ആറ് രീതികൾ ജീവിതത്തിൽ പ്രാവർത്തികമാക്കിയാൽ പോസിറ്റീവ് ചിന്താഗതി വളർത്താം. അത് വ്യക്തി ജീവിതത്തിലും തൊഴിലിലും പ്രതിഫലിയ്ക്കുകയും ചെയ്യും.

Blog Malayalam

മികച്ച നികുതിയിളവിന് സഹായിയ്ക്കുന്ന നിക്ഷേപങ്ങൾ

മികച്ച നികുതിയിളവിന് സഹായിയ്ക്കുന്ന നിക്ഷേപങ്ങൾ

ഇൻകം ടാക്സ് ആക്ട് 80 സി പ്രകാരം ചില നിക്ഷേപങ്ങൾക്ക് നികുതിയിളവിന് അർഹതയുണ്ട്. അത് കൊണ്ട് തന്നെ നികുതിയിളവിന് സഹായിയ്ക്കുന്ന നിക്ഷേപങ്ങളെ കുറിച്ച് അറിഞ്ഞിരിയ്ക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം നിക്ഷേപങ്ങൾ ഉള്ളവർക്ക് 1.5 ലക്ഷം വരെ ഇളവ് ലഭിയ്ക്കാൻ സാധ്യതയുണ്ട്. അതിനാൽ ആളുകൾക്ക് മുന്നും പിന്നും നോക്കാതെ അതിലേയ്ക്ക് എടുത്ത് ചാടാൻ ഒരു പ്രവണത ഉണ്ട്. നിക്ഷേപകരിലധികവും നിക്ഷേപിയ്ക്കാൻ വേണ്ടി നിക്ഷേപിയ്ക്കുന്നവരാണ്. അവർ ആദായത്തെക്കാൾ പ്രാധാന്യം നല്കുന്നത് മിച്ചം വെയ്ക്കുന്നതിനാണ്‌. ഇവിടെ നമ്മൾ പ്രതിപാദിയ്ക്കാൻ ശ്രമിയ്ക്കുന്നത് നികുതിയിളവിന് സഹായിയ്ക്കുന്നതും അതേ സമയം പ്രയോജനകരവുമായ നിക്ഷേപങ്ങളെ കുറിച്ചാണ്.

ലൈഫ് ഇൻഷുറൻസ്

  • 80 സി പ്രകാരം ഒരു സാമ്പത്തിക വർഷം ലൈഫ് ഇൻഷുറൻസ് പോളിസിയ്‌ക്കായി അടയ്ക്കുന്ന പ്രീമിയം നികുതിയിളവിന് അർഹമാണ്.
  • ഇൻഷുറൻസ് പോളിസികൾ നിക്ഷേപം എന്നതിലുപരി മിച്ചം വെയ്ക്കലായും പ്രതിരോധമായും കരുതുന്നവർക്ക് ഏറെ അഭികാമ്യം
  • ഒരു നിക്ഷേപത്തിൽ നിന്ന് പരമാവധി ലാഭം വേണമെന്ന് ആഗ്രഹിയ്ക്കുന്നവർക്ക് യോജിച്ചതല്ല
  • വിപണിയുടെ ഉയർച്ച താഴ്ചകൾക്കനുസരിച്ചുള്ളതും പരമാവധി ലാഭം നൽകുന്നതുമായ യൂണിറ്റ് ലിങ്ക് പോളിസികൾ നല്ലതാണ്.

പ്രൊവിഡണ്ട് ഫണ്ട്

  • ഒരു സാമ്പത്തിക വർഷത്തിൽ ജീവനക്കാർ എംപ്ലോയീ പ്രൊവിഡൻറ് ഫണ്ടിലേയ്ക്ക് അടയ്ക്കുന്ന തുക നികുതിയിളവിന് അർഹമാണ്.
  • സ്വയം തൊഴിൽ ചെയ്യുന്നവർക്ക് പബ്ലിക് പ്രൊവിഡൻറ് ഫണ്ടിൽ 15 വർഷത്തേയ്ക്ക് നിക്ഷേപിയ്ക്കാം
  • ഇ പി എഫ് അല്ലെങ്കിൽ പി പി എഫ് ൽ നിന്ന് കിട്ടുന്ന തുക ഉദ്യോഗാനന്തര ജീവിതത്തിൽ ഏറെ ഗുണം ചെയ്യും
  • വിദേശത്ത് താമസിയ്ക്കുന്ന ഇന്ത്യക്കാർക്ക് പ്രൊവിഡൻറ് ഫണ്ടിൽ നിക്ഷേപിയ്ക്കാൻ കഴിയില്ല. എന്നാൽ എൻ ആർ ഐ ആകുന്നതിന് മുൻപ് നിക്ഷേപിയ്ക്കാൻ തുടങ്ങിയവർക്ക് അത് 15 വർഷം തുടരാം

എൽ എസ്സ് എസ്സ്: ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്‌കീം

  • 3 വർഷത്തെ ലോക്ക് ഇൻ പീരീഡ്‌ ഉള്ള മ്യൂച്ച്വൽ ഫണ്ട് സ്‌കീം നികുതിയിളവിന് അർഹമാണ്.
  • നികുതി ആസൂത്രണത്തിനും നിക്ഷേപത്തിനും ഒരു പോലെ പ്രാധാന്യം കൊടുക്കുന്നവർക്ക് ഏറെ അനുയോജ്യമാണ് ഇത്. കാരണം, ഇതിൽ നിന്നുള്ള ആദായം വിപണിയുടെ ഉയർച്ച താഴ്ചകൾക്കനുസരിച്ചാണ്.
  • നിക്ഷേപകർ ഇതിൽ നിന്നുള്ള ആദായം കൈപ്പറ്റുമ്പോൾ അതിന് 10 ശതമാനം നികുതി നൽകണം.

നികുതിയിളവിന് അർഹതയുള്ള മറ്റു നിക്ഷേപങ്ങൾ

  • വീട് വായ്പ്പ: വീട് വായ്പ്പ തിരിച്ചടക്കുമ്പോൾ മൂലധനത്തിലേയ്ക്ക് അടയ്ക്കുന്ന പണം നികുതിയിളവിന് അർഹമാണ്.
  • നാഷണൽ സേവിങ്സ് സ്‌കീം: ഒരു സർക്കാർ സേവിങ്സ് സ്‌കീം. ഇതിന് നികുതിയിളവുണ്ടെന്ന് മാത്രമല്ല നല്ല പലിശ നിരക്കിൽ മികച്ച ആദായവും ലഭിയ്ക്കും.
  • വിദ്യാഭ്യാസത്തിനുള്ള പണം: വിദ്യാഭ്യാസത്തിനുള്ള പണത്തിന് നികുതിയിളവ് ലഭിയ്ക്കും
  • സ്ഥിര നിക്ഷേപം: 5 വർഷത്തെ ലോക്ക് ഇൻ പിരീഡ് ഉള്ള സ്ഥിര നിക്ഷേപങ്ങൾക്ക് നികുതിയിളവുണ്ട്
  • സുകന്യ സമൃദ്ധി യോജന: പെൺകുട്ടികൾക്ക് വേണ്ടിയുള്ള സേവിങ്സ് സ്‌കീമുകൾക്ക് നികുതിയിളവുണ്ട്.

നികുതിയിളവിന് അർഹതയുള്ള നിക്ഷേപങ്ങളിൽ നിക്ഷേപിച്ച് തൻറെ ആദായ നികുതിയിൽ ഇളവ് വരുത്താനുള്ള എല്ലാ അവകാശവും ഒരു നികുതിദായകനുണ്ട്. എന്നാൽ ഒരു നിക്ഷേപത്തിൽ നിന്ന് പരമാവധി ആദായം ഉറപ്പ് വരുത്തേണ്ടതുണ്ട്. അതിനാൽ ഏതൊക്കെ നിക്ഷേപങ്ങൾക്കാണ് ഇളവുള്ളത് എന്ന് അറിഞ്ഞിരിയ്ക്കേണ്ടത് അത്യാവശ്യമാണ്.

 

 

Blog Malayalam

അറിയൂ നിങ്ങളുടെ ഇൻഷുറൻസ് പോളിസി

അറിയൂ നിങ്ങളുടെ ഇൻഷുറൻസ് പോളിസി

എണ്ണത്തിലേറെയുള്ള സ്ഥാപനങ്ങളിൽ നിന്നും പ്ലാനുകളിൽ നിന്നും യോജിച്ച ഒരു പോളിസി തിരഞ്ഞെടുക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഇൻഷുറൻസ് എന്നത് ഒരു നിക്ഷേപമെന്ന നിലയ്ക്കാണ് ആളുകൾ കാണുന്നത് എന്നത് കൊണ്ട് ഒരു പോളിസി എടുക്കുമ്പോൾ ആദായത്തിനാണ് മിക്ക ആളുകളും പ്രാധാന്യം നൽകുന്നത്. ഇത് കൊണ്ടാണ് ഒരു സാധാരണ ഇൻഷുറൻസ് പോളിസിയ്‌ക്ക് ടെം ഇൻഷുറൻസിനേക്കാൾ പ്രാധാന്യം ലഭിയ്ക്കുന്നത്. ടെം ഇൻഷുറൻസിൽ കാലാവധിയ്‌ക്കൊടുവിൽ ഇൻഷുറൻസ് എടുത്തയാൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ കുടുംബത്തിന് പണം ലഭിയ്ക്കില്ല. മറിച്ച്‌, സാധാരണ ലൈഫ് ഇൻഷുറൻസ് പോളിസിയിൽ കാലാവധിയ്ക്ക് ശേഷം ഉറപ്പു നല്‌കിയ തുക ബോണസ് തുകയോടൊപ്പം ഇൻഷുറൻസ് എടുത്തയാൾക്കോ കുടുംബത്തിനോ ലഭിയ്ക്കും. ഇവിടെ നമ്മൾ പ്രതിപാദിയ്ക്കാൻ പോകുന്നത് ഒരാൾ ഒരു സാധാരണ ഇൻഷുറൻസ് പോളിസിയിൽ നിക്ഷേപിയ്ക്കുമ്പോഴും, ടെം ഇൻഷുറൻസിനോടൊപ്പം സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാനിൽ നിക്ഷേപിയ്ക്കുമ്പോഴും ലഭിയ്ക്കുന്ന ആദായത്തിൻറെ വ്യത്യാസത്തെ കുറിച്ചാണ്.

ടെം ഇൻഷുറൻസും സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാനും

30 വയസ്സുള്ള ഒരാൾ 10,500 രൂപയുടെ പ്രീമിയം തുകയുടെ ടെം ഇൻഷുറൻസ് എടുത്തു എന്ന് വിചാരിയ്ക്കുക. കാലാവധിയ്ക്ക് ശേഷം ഇൻഷുറൻസ് എടുത്തയാൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ കുടുംബത്തിന് ഇൻഷുറൻസ് തുക ലഭിയ്ക്കില്ല. മറിച്ച്‌, ഇൻഷുറൻസ് എടുത്തയാൾ മരിച്ചാൽ കുടുംബത്തിന് 3.4 ലക്ഷം തുക ലഭിയ്ക്കുന്നു. ഈ തുക സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാനിൽ 30 വർഷത്തേയ്ക്ക് നിക്ഷേപിച്ചാൽ കാലാവധിയ്ക്ക് ശേഷം ലഭിയ്ക്കുന്നത് 9.5 കോടി രൂപയാണ്.

സാധാരണ ഇൻഷുറൻസ് പോളിസി

ഈ 30 വയസ്സുള്ള ആൾ എടുക്കുന്നത് 1 കോടി രൂപയുടെ 30 വർഷത്തേക്കുള്ള ഒരു സാധാരണ ഇൻഷുറൻസ് പോളിസി ആണെന്ന് വെയ്ക്കുക. അയാൾ അടയ്ക്കുന്ന പ്രീമിയം തുക 3.5 ലക്ഷം ആയിരിയ്ക്കും. 30 വർഷത്തിന് ശേഷം അയാൾക്ക് ബോണസ് തുക അടക്കം 2.5 ലക്ഷം ലഭിയ്ക്കും.

 

Posts navigation