Blog Malayalam

ഇൻകം ടാക്സ് സെക്‌ഷൻ 80 സി ആനുകൂല്യം എങ്ങനെ പ്രയോജനപ്പെടുത്താം

ഇൻകം ടാക്സ് സെക്ഷൻ 80 സി ആനുകൂല്യം എങ്ങനെ പ്രയോജനപ്പെടുത്താം 

നിങ്ങൾ കൃത്യമായി ആദായ നികുതി അടയ്ക്കുന്ന ഒരാളാണെങ്കിൽ നികുതിയിളവ്എന്താണെന്ന് അറിയുന്നുണ്ടാവും. ഇൻകം ടാക്സ് ആക്ട് സെക്ഷൻ 80 സി അനുസരിച്ച്ചില നിശ്ചിത നിക്ഷേപങ്ങൾ നടത്തിയാൽ നിങ്ങൾക്ക് ആദായ നികുതിയിൽ ഇളവ് ലഭിയ്ക്കും. ഇളവ് 1,50, 000 വരെയുള്ള നിക്ഷേപങ്ങൾക്ക് ലഭിയ്ക്കും. ഇവിടെ നമ്മൾ പ്രതിപാദിയ്ക്കാൻ പോകുന്നത് ആനുകൂല്യം കൂടുതൽ പ്രയോജനകരമാക്കാനുള്ള 3 വഴികളെ കുറിച്ചാണ്

ഏതൊക്കെ തരം നിക്ഷേപങ്ങൾ നടത്തിയാലാണ് നികുതിയിളവിന് അർഹമാകുക എന്ന് പരിശോധിയ്ക്കുക. താഴെ പറയുന്നവയിൽ നിക്ഷേപിച്ചാൽ നികുതിയിളവ് ലഭിയ്ക്കും

  • പ്രൊവിഡൻറ് ഫണ്ട് 
  • ഇൻഷുറൻസ് 
  • മ്യൂച്ച്വൽ ഫണ്ട് എൽ എസ്സ് എസ് (ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്‌കീം)ഇതിനാണ് ഏറ്റവും കുറവ് ലോക്ക് ഇൻ പിരീഡ്. ഇത് വിപണിയെ ആശ്രയിച്ചായത് കൊണ്ടും കൂടുതൽ ആദായം ലഭിയ്ക്കുമെന്നത് കൊണ്ടും, ചെറുപ്പക്കാർ കൂടുതൽ ആകർഷിയ്ക്കപ്പെടാൻ സാദ്ധ്യത ഉണ്ട്
  • എൻ എസ്സ് (നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ)
  • എൻ പി എസ് (നാഷണൽ പെൻഷൻ സ്‌കീം)ഇത് ഒരു പെൻഷൻ സ്കീം ആയത് കൊണ്ട് അറുപത് വയസ്സിന് ശേഷമേ ആദായം ലഭിയ്ക്കുകയുള്ളു 
  • 5 വർഷം ലോക്ക് ഇൻ പിരീഡ് ഉള്ള ഫിക്സഡ് ഡെപ്പോസിറ്റ് 
  • സുകന്യ സമൃദ്ധി യോജന 
  • കുട്ടികളുടെ ടൂഷൻ ഫീസ് 
  • സ്ഥലവില്പനയുടെ സ്റ്റാമ്പ് ഡ്യൂട്ടി 
  • ഭവന വായ്പ്പയുടെ മൂലധനം 

നിങ്ങൾ നിങ്ങളുടെ പണം മുകളിൽ പറഞ്ഞ ഏതെങ്കിലും ഒന്നിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ, നിക്ഷേപ തുക 1.5 ലക്ഷം ആയിട്ടുണ്ടെങ്കിൽ നിങ്ങൾ ഇനി കൂടുതൽ ഒന്നിലും നിക്ഷേപിയ്ക്കാതെ തന്നെ നികുതിയിളവിന് അർഹരാണ്. ഇനി നിക്ഷേപങ്ങളിൽ ഉള്ള തുക 1,20,000 ആയിട്ടുണ്ടെന്നു വെയ്ക്കുക, ബാക്കിയുള്ള 30,000 കുട്ടികളുടെ ടൂഷൻ ഫീസിലോ സുകന്യ സമൃദ്ധി യോജനയിലോ നിക്ഷേപിയ്ക്കുക. 80 സി പ്രയോജനപ്പെടുത്തിയതിനു ശേഷവും കൂടുതൽ നിക്ഷേപിയ്ക്കാനുള്ള പ്രാപ്തി ഉണ്ടെങ്കിൽ 50,000 രൂപ നാഷണൽ പെൻഷൻ സ്കീമിൽ നിക്ഷേപിയ്ക്കാം. ഇങ്ങിനെ ചെയ്താൽ 50,000 രൂപയുടെ നികുതിയിളവ് കൂടെ ലഭിയ്ക്കും.

നിങ്ങളിൽ പലർക്കും അറിയുന്നുണ്ടാവും, നികുതിയിളവിൻറെ രീതി ഇങ്ങനെ ആണ്, നിങ്ങളുടെ വരുമാനം 0-2.5 ഇടയിലാണെങ്കിൽ നികുതി അടയ്ക്കേണ്ടതില്ല. മറിച്ച്, 2.5 – 5.00 ലക്ഷത്തിന് ഇടയിലാണെങ്കിൽ 5 ശതമാനം നികുതി അടയ്ക്കണം, അതായത് 12,500. പക്ഷെ വരുമാനം 5 ലക്ഷത്തിന് താഴെയായവർ ടാക്സ് റിബേറ്റിന് അർഹരാണ്. നിങ്ങളുടെ വരുമാനം 7 ലക്ഷമാണെങ്കിൽ

വരുമാനം നികുതി
0-2.5 ലക്ഷം ഒന്നുമില്ല
2.5 – 5 ലക്ഷം 12,500(5%)
7 ലക്ഷം 12,500+20%*2 ലക്ഷം (7-5) അതായത്,12,500+40,000=52,500

 

അല്പം കൂടി ബുദ്ധിപരമായി ആസൂത്രണം ചെയ്യുകയാണെങ്കിൽ ഒന്നര ലക്ഷം നിങ്ങൾക്ക് മുകളിൽ സൂചിപ്പിച്ചവയിൽ നിക്ഷേപിയ്ക്കാം. ബാക്കി വരുന്ന അമ്പതിനായിരം സ്റ്റാൻഡേർഡ് ഡിഡക്ഷൻ ആയി കണക്കാക്കാം. ഇത് നിങ്ങളുടെ നികുതി 5 ലക്ഷത്തിന് താഴെ നിർത്തും. 

ബുദ്ധിപരമായ ഇത്തരം നിക്ഷേപങ്ങളിലൂടെ 80 സി യുടെ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്താം

Blog Malayalam

ജീവിതത്തിൽ എങ്ങനെ പോസിറ്റീവ് ചിന്താഗതി വളർത്താം

ജീവിതത്തിൽ എങ്ങനെ പോസിറ്റീവ് ചിന്താഗതി വളർത്താം

നിങ്ങൾ ധനികനോ പാവപ്പെട്ടവനോ എന്നതല്ല, മാനസികാവസ്ഥ ആണ് പ്രധാനം. പോസിറ്റീവ് ആയ ഒരു മാനസിക നില വെച്ച് പുലർത്തിയാൽ ജീവിതത്തിൻറെ ഗുണനിലവാരം തന്നെ ഉയർത്താം. ഇത് നിങ്ങളെ സന്തോഷവാനാക്കും, ഈ സന്തോഷം ജീവിതത്തിലും തൊഴിലിലും പ്രതിഫലിയ്ക്കും.  മനസികനിലയിലുള്ള ചെറിയ ഒരു വ്യതിയാനം നിങ്ങളുടെ ജീവിതത്തെ ശരിയായ ദിശയിലേക്ക് കൊണ്ട് വരും. ഇവിടെ നമ്മൾ ശ്രമിയ്ക്കുന്നത് ജീവിതത്തിൽ പോസിറ്റീവ് ആയ മാനസിക നില കൊണ്ട് വരാനുള്ള ആറ് വഴികളെ കുറിച്ച് പ്രതിപാദിയ്ക്കാനാണ്.

  1. നിങ്ങളിൽ ഉള്ളത് എന്താണോ അതിൽ ശ്രദ്ധ കേന്ദ്രീകരിയ്ക്കുക

പണമില്ലാത്തതിനെ പറ്റിയും നഷ്ടപ്പെട്ട അവസരങ്ങളെ കുറിച്ചോർത്തും ആളുകൾ വിലപിയ്ക്കുന്നത് കണ്ടിട്ടില്ലേ. ഇല്ലാത്ത ഒന്നിനെ കുറിച്ചോർത്ത് വിലപിയ്ക്കുന്നതിനേക്കാൾ നിങ്ങളിൽ ഉള്ളതെന്താണോ അതിൽ ശ്രദ്ധ കേന്ദ്രീകരിയ്ക്കുകയാണ് വേണ്ടത്. ഇത് നിങ്ങളുടെ വ്യക്തി ജീവിതവും തൊഴിൽ ജീവിതവും ഒരു പോലെ സുഖകരമാക്കും.

  1. പോസിറ്റീവ് ആയ മാനസിക നിലയുള്ള ആളുകളുമായി കൂട്ട് കൂടുക

വ്യക്തിപരമായി നമ്മളുമായി വളരെയടുത്ത അഞ്ച് പേരുടെ കാര്യം എടുക്കുകയാണെങ്കിൽ അവരുടെ ശരാശരി വരുമാനവും സ്വഭാവവും നമ്മുടേതുമായി സാമ്യമുണ്ടായിരിയ്ക്കും. അതിനാൽ വളരെ പോസിറ്റീവ് ആയി ജീവിതത്തെ നോക്കിക്കാണുന്ന ആളുകളെ ജീവിതത്തിൽ സുഹൃത്തുക്കളാക്കണം. അത് മനസ്സിലും ജീവിതത്തിലും ശുഭചിന്തകൾ നിറയ്ക്കും. അത് പോലെ തന്നെ ജീവിതത്തിൽ ഉയർന്ന ജീവിത നിലവാരം പുലർത്തുന്ന ആളുകളുമായി കൂട്ടുകൂടുന്നത് നമ്മുടെ ജീവിത നിലവാരം ഉയർത്താൻ പ്രചോദനമാകും. ഇത്തരം ആളുകൾ സുഹൃത്തുക്കൾ ആയി വരുന്നത് കൊണ്ടുള്ള മാറ്റങ്ങൾ നമ്മുടെ ജീവിതത്തിലും തൊഴിലിലും ഒരു പോലെ കാണാം.

  1. ഇരു കൂട്ടർക്കും തൃപ്തികരമായ രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുക

വ്യക്തി ജീവിതത്തിലായാലും തൊഴിലിലായാലും ഒത്തുതീർപ്പിലെത്തേണ്ട സാഹചര്യങ്ങളിൽ എല്ലാവർക്കും തൃപ്തികരമായ രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുക. നമ്മൾ തന്നെ എല്ലാത്തിലും ലാഭമുണ്ടാക്കണം അല്ലെങ്കിൽ ജയിയ്ക്കണം എന്ന് വാശി പിടിയ്ക്കാതിരിയ്ക്കുക. മറുവശത്തുള്ളയാൾക്കും കൂടെ ലാഭമുണ്ടാകണം എന്നോർക്കുക. ഇത് വ്യക്തി ജീവിതത്തിൽ സന്തോഷവും, ബിസിനസ്സിൽ വരുമാനവും കൂട്ടും.

  1. കൃതജ്ഞത കാണിയ്ക്കുക

ഓരോ ദിവസവും ജീവിതത്തിൽ സംഭവിച്ച നല്ല കാര്യങ്ങൾ അതാത് ദിവസം കുടുംബാംഗങ്ങളുമായി പങ്ക് വെയ്ക്കുക. ഇത് ഒരുമിച്ച് ഭക്ഷണം കഴിയ്ക്കുന്ന നേരത്തോ വെറുതെയിരിയ്ക്കുന്ന നേരത്തോ ആകാം. ഇത്തരം നിമിഷങ്ങളെ കുറിച്ച് ഒരു ഡയറിയിൽ എഴുതിയിടാം. ഇത് നിങ്ങളിൽ ഉന്മേഷവും ശുഭചിന്തകളും നിറയ്ക്കും.

  1. അപ്രതീക്ഷിതമായ സംഭവങ്ങളിൽ പതറിപ്പോകാതെ മുന്നോട്ട് പോകാനുള്ള സാധ്യതകളെ കുറിച്ച് ആലോചിയ്ക്കുക

നിങ്ങളുടെ ജീവിതത്തിൽ ദൗർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടാകുമ്പോൾ അതിൽ പതറിപ്പോകാതെ മറി കടക്കാനുള്ള വഴികളെ കുറിച്ച് ആലോചിയ്ക്കുക. ഇത്തരം സംഭവങ്ങളെ മുന്നോട്ട് പോകാനുള്ള ചവിട്ടുപടിയായി കരുതുക. ഉദാഹരണത്തിന്, തുടക്കത്തിൽ കോവിഡ് മഹാമാരി ലോകത്തെ പിടിച്ചുലച്ചപ്പോൾ മുന്നോട്ടെന്ത് എന്നറിയാതെ ജനങ്ങൾ പകച്ചു നിന്നു. എന്നാൽ അസാധാരണ സാഹചര്യത്തിലും പുതിയ സാദ്ധ്യതകൾ തേടി മുന്നോട്ട് നീങ്ങാൻ ജനങ്ങൾ തയ്യാറായി. മാറിയ സാഹചര്യത്തിനനുസരിച്ച്‌ ജനങ്ങളും സ്വയം മാറി. തൊഴിലിൽ ഇത് വ്യക്തമായ തയ്യാറെടുപ്പോടെ വേണം നടത്താൻ. വ്യക്തി ജീവിതത്തിൽ ചെറിയ തടസ്സങ്ങൾ ശുഭകരമായ മാറ്റത്തിന് വഴി മാറണം.

  1. മോശം ജീവിത ശൈലിയിൽ നിന്ന് നല്ലതിലേയ്ക്ക് മാറുക

ബുദ്ധിപരമായ നിക്ഷേപങ്ങൾ നടത്തിയും ജീവിതശൈലിയിൽ മാറ്റം വരുത്തിയും വരുമാനത്തിനനുസരിച്ച്‌ ജീവിതത്തിൻറെ ഗുണനിലവാരം വർദ്ധിപ്പിയ്ക്കുക. കാലഹരണപ്പെട്ട നിക്ഷേപ രീതികൾ പിന്തുടരുന്നത് നിർത്തുക. അത് നിങ്ങളുടെ വ്യക്തി ജീവിതത്തിനോ തൊഴിലിനോ ഒരു ഗുണവും ചെയ്യില്ല.

ഈ ആറ് രീതികൾ ജീവിതത്തിൽ പ്രാവർത്തികമാക്കിയാൽ പോസിറ്റീവ് ചിന്താഗതി വളർത്താം. അത് വ്യക്തി ജീവിതത്തിലും തൊഴിലിലും പ്രതിഫലിയ്ക്കുകയും ചെയ്യും.