Blog Malayalam

എന്താണ് ഇൻഷുറൻസ്

എന്താണ് ഇൻഷുറൻസ്

ഒരു മനുഷ്യൻറെ ജീവിതം, മരണം, ശാരീരിക വൈകല്യങ്ങൾ, മറ്റ് അപകടങ്ങൾ എന്നിവ മൂലം ഏറെ അനിശ്ചിതത്വം നിറഞ്ഞതാണ്. ഈ അപകട സാദ്ധ്യത അഥവാ റിസ്ക് ഒരു സ്ഥാപനത്തിന് കൈമാറ്റം ചെയ്യുന്നതിനെയാണ് ഇൻഷുറൻസ് എന്ന് പറയുന്നത്. ഇൻഷുറൻസിനെ ഒരു നിക്ഷേപമായി കാണുന്ന ആളുകളുണ്ട്, അത് ശരിയല്ല. പോളിസി എടുത്തയാളുടെ ആകസ്മിക മരണം, അല്ലെങ്കിൽ അയാളുടെ സ്ഥാവരജംഗമ വസ്തുക്കൾക്ക് സംഭവിയ്ക്കുന്ന നാശം എന്നിവയ്‌ക്കെതിരെ ഉള്ള ഒരു സംരക്ഷണം ആണ് ഇൻഷുറൻസ്. നിങ്ങൾ അടയ്ക്കുന്ന പ്രീമിയം തുകയ്ക്കനുസരിച്ച്‌ ജീവനോ സ്വത്തിനോ ഉണ്ടാകുന്ന നാശം വഹിയ്ക്കാൻ ഇൻഷുറൻസ് സ്ഥാപനം തയ്യാറാകുന്നു. ആകസ്മികമായി സംഭവിയ്ക്കുന്ന അപകടം മൂലം കുടുംബം അനുഭവിയ്ക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് കര കയറാൻ സഹായിയ്ക്കുക എന്നതാണ് ഇൻഷുറൻസ് കൊണ്ടുള്ള പ്രധാന ഉദ്ദേശം.

മുകളിൽ പറഞ്ഞ ഉദ്ദേശത്തെ സാധൂകരിയ്ക്കാൻ, മോട്ടോർ ഇൻഷുറൻസ് ഉദാഹരണമായി എടുക്കാം. ഒരു അപകടത്തിൻറെ ഫലമായി നിങ്ങളുടെ വാഹനത്തിന് സംഭവിയ്ക്കുന്ന കേടുപാടുകൾ നിങ്ങളിൽ ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത ഇല്ലാതാക്കുക എന്നതാണ് മോട്ടോർ ഇൻഷുറസിൻറെ ലക്‌ഷ്യം. മോട്ടോർ ഇൻഷുറൻസ് നിങ്ങളുടെ വാഹനത്തിന് സാമ്പത്തിക സുരക്ഷിതത്വം നല്കുന്നു. വാഹനാപകടം നടക്കുമ്പോൾ വാഹനം നന്നാക്കാനാവശ്യമായ പണം നല്കാൻ ഇൻഷുറൻസ് സ്ഥാപനം ബാദ്ധ്യസ്ഥരാണ്. ലൈഫ് ഇൻഷുറൻസിലും ഇത് തന്നെ സ്ഥിതി.

ഒരാൾ ലൈഫ് ഇൻഷുറൻസ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവ എടുക്കേണ്ടത് അത്യാവശ്യമാണ്.

ലൈഫ് ഇൻഷുറൻസ്

ലൈഫ് ഇൻഷുറൻസിൽ മനുഷ്യജീവനാണ് ഇൻഷുർ ചെയ്തിരിയ്ക്കുന്നത്. പോളിസി എടുത്തയാൾക്ക് എന്തെങ്കിലും അപകടമുണ്ടായാൽ, അപകടം നേരിട്ട കുടുംബത്തിന് ഒരു വലിയ തുക ഇൻഷുറൻസായി ലഭിയ്ക്കും. ഇത് പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ തരണം ചെയ്യാൻ അവരെ സഹായിയ്ക്കും. ഉദാഹരണത്തിന് ഒരു കുടുംബത്തിൻറെ ഏക വരുമാന മാർഗ്ഗമായ ഒരാൾക്ക് മരണം സംഭവിച്ചു എന്ന് കരുതുക, ആ കുടുംബത്തിന് അടിയന്തിരമായി പണം ആവശ്യം വന്നാൽ ഈ ഇൻഷുറൻസ് തുക അവരെ സഹായിയ്ക്കും.

മെഡിക്കൽ എമർജൻസി

ഒരാളുടെ വൈദ്യശാസ്ത്രപരമായ അടിയന്തിര ഘട്ടങ്ങളെ തരണം ചെയ്യാൻ സഹായിയ്ക്കുന്നതാണ് മെഡിക്കൽ ഇൻഷുറൻസ്. ഇത്തരം ഘട്ടങ്ങളിൽ പ്രീമിയം തുകയ്ക്കനുസരിച്ച്‌ പോളിസി എടുത്തയാളുടെ ചികിത്സയ്ക്ക് ആവശ്യമായ പണം ഇൻഷുറൻസ് സ്ഥാപനം നല്കുന്നു.

മുകളിൽ പറഞ്ഞത് പോലെ ഒരു മനുഷ്യൻറെ ജീവനും സ്വത്തിനും ലഭിയ്ക്കുന്ന സംരക്ഷണം ആണ് ഇൻഷുറൻസ്. എന്നാൽ നികുതി ആസൂത്രണത്തിൻറെ ഭാഗമായാണ് മിക്ക ആളുകളും ഇൻഷുറൻസ് പോളിസി എടുക്കുന്നത്. മതിയായ പഠനമോ തയ്യാറെടുപ്പുകളോ ഇല്ലാതെ പലരും തങ്ങൾക്ക് അനുയോജ്യമല്ലാത്ത പോളിസികളിൽ ചേരുന്നു. ഒരു പോളിസി എടുക്കുന്നതിന് മുമ്പ് തങ്ങളുടെ ജീവിതത്തിലെ അപകട സാദ്ധ്യതകൾ അഥവാ റിസ്ക് ആളുകൾ തിരിച്ചറിയണം. അവ കൃത്യമായി വിലയിരുത്തി അതിനനുസൃതമായി വേണം ഇൻഷുറൻസ് എടുക്കേണ്ടത്. എങ്കിലേ ഇൻഷുറൻസ് എന്ന പ്രക്രിയ കൊണ്ടുള്ള ലക്‌ഷ്യം പൂർണമാകൂ.

Blog Malayalam

എന്താണ് ഇക്വിറ്റി

എന്താണ് ഇക്വിറ്റി

ഇന്ന് ഏറെ ആളുകൾ തിരഞ്ഞെടുക്കുന്ന ഒന്നാണ് മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങൾ. പരസ്യങ്ങളിലൂടെയും മറ്റും മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങളെ കുറിച്ച് ആളുകളിൽ ഏറെ അവബോധമുണ്ട്. എന്നാൽ ഇതിൽ വലിയൊരു ഭാഗം ഇക്വിറ്റിയിലാണ് നിക്ഷേപിയ്ക്കുന്നത് എന്ന് എത്ര പേർക്കറിയാം. ഇത് ഇക്വിറ്റിയെ കുറിച്ച് കൃത്യമായ ഒരു അവബോധം ആളുകളിൽ ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത ആണ് കാണിയ്ക്കുന്നത്. ഇക്വിറ്റിയിൽ നിക്ഷേപിയ്ക്കുന്നവർക്ക് പോലും ഒരു ഉല്പന്നം എന്ന നിലയിൽ അതിനെ കുറിച്ച് വ്യക്തമായ ധാരണ കുറവാണ്. അതിനാൽ നമുക്ക് ഇവിടെ ഇക്വിറ്റിയെ കുറിച്ച് പ്രതിപാദിയ്ക്കാം.

ഇക്വിറ്റി എന്നാൽ ഉടമസ്ഥാവകാശം

ഇക്വിറ്റി എന്നാൽ ഒരു സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ ഒരു പങ്ക് ആണ്. ഏതു സ്ഥാപനത്തിനും ഒന്നിൽ കൂടുതൽ ഷെയറുകൾ ഉണ്ടാകാം. ഇതിൽ ഒരു ഷെയറിനെ സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ ഒരു പങ്ക് ആയി കണക്കാക്കാം. ഉദാഹരണത്തിന് x എന്നും y എന്നും പേരുള്ള രണ്ട് പേർ ഒരു ലക്ഷത്തിന്റെ ഷെയർ ക്യാപിറ്റലുമായി ഒരു സ്ഥാപനം രജിസ്റ്റർ ചെയുന്നു. ഇതിൽ രണ്ട് പേരും 50,000 വീതം തങ്ങളുടെ ഓഹരിയായി നൽകുന്നു. ക്രമേണ സ്ഥാപനം അഭിവൃദ്ധിപ്പെട്ടപ്പോൾ ലാഭം ഷെയർ ക്യാപിറ്റലിനേക്കാൾ കൂടുതൽ ആകുന്നു.  ലാഭ തുക കൊണ്ട് മാത്രം സ്ഥാപനം കൂടുതൽ ബ്രാഞ്ചുകൾ തുടങ്ങുന്നു. ഈ സമയത്ത് z എന്ന പേരിൽ ഉള്ള ഒരു നിക്ഷേപകൻ സ്ഥാപനത്തിൽ നിക്ഷേപിയ്ക്കാൻ താല്പര്യം പ്രകടിപ്പിയ്ക്കുന്നു. x ഉം y ഉം ചേർന്ന് ഒരു വിദഗ്ധന്റെ സഹായത്തോടെ സ്ഥാപനത്തിന്റെ മൂല്യനിർണയം നടത്തുന്നു. ഇവിടെ അവർ സ്ഥാപനത്തിന്റെ സൽപ്പേർ, ഇക്കഴിഞ്ഞ വർഷങ്ങളിലെ അവരുടെ അദ്ധ്വാനം എന്നിവ കൂടി കണക്കിലെടുത്ത് മൂല്യം 1 കോടി എന്ന് നിശ്ചയിയ്ക്കുന്നു. ഇതനുസരിച്ച്‌ z 33 ലക്ഷം നിക്ഷേപിച്ച് പങ്കാളി ആകുന്നു. ഈ നിക്ഷേപ തുക സ്ഥാപനത്തിന്റെ വിപുലീകരണത്തിന് ഉപയോഗിയ്ക്കുകയോ x നും y യ്ക്കും തമ്മിൽ പങ്കിട്ടെടുക്കുകയോ ആവാം.

ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത് എന്തെന്നാൽ തുടക്കത്തിൽ 1 ലക്ഷം ഉണ്ടായിരുന്ന ഷെയറിന്റെ മൂല്യം സ്ഥാപനം വികസിച്ചതിന് ശേഷം 1 കോടി ആയി. ഒരു പങ്കാളിയുടെ ഷെയർ അന്ന് 50,000 ആയിരുന്നുവെങ്കിൽ ഇന്നത് 33 ലക്ഷം ആയിരിയ്ക്കുന്നു.

ഷെയർ മാർക്കറ്റ് എത്രത്തോളം റിസ്കി ആണ്

ഷെയർ മാർക്കറ്റിൽ റിസ്ക് തീർച്ചയായും ഉണ്ട്. ഒരു സ്ഥാപനത്തിന്റെ പ്രകടനം അതിന്റെ ഓഹരി മൂല്യത്തിൽ പ്രതിഫലിയ്ക്കും. ഒരു സ്ഥാപനത്തിന്റെ ഓഹരിയ്ക്ക് നിക്ഷേപകരുടെ ഭാഗത്ത് നിന്ന് എത്രത്തോളം ആവശ്യം ഉയരുന്നു എന്നതും സ്ഥാപനത്തിന്റെ മൂല്യത്തെ ബാധിയ്ക്കും. ഒരു സ്ഥാപനത്തിൽ നിക്ഷേപം നടത്തുന്നതിന് മുൻപ് ആ സ്ഥാപനത്തിന്റെ ലാഭ സാധ്യത ഒരു നിക്ഷേപകൻ പരിശോധിയ്ക്കും. സ്ഥാപനത്തെ കുറിച്ചുള്ള ഒരു നല്ല വാർത്ത മതി ഓഹരിയുടെ മൂല്യം വർദ്ധിയ്ക്കാൻ.  മറിച്ച്‌ ഒരു മോശം ഘട്ടമോ ദുർഭരണമോ ഓഹരിയുടെ മൂല്യം കുത്തനെ താഴ്ത്തുകയും ചെയ്യും.

മുകളിൽ പറഞ്ഞത് പോലെ ഒരു സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ ഒരു പങ്ക് ആണ് ഇക്വിറ്റി. നിക്ഷേപ സമയത്ത് തുക കുറവായിരിയ്ക്കാം. സ്ഥാപനം വികസിയ്ക്കുകയും ഷെയർ മാർക്കറ്റിൽ ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്യുന്നതിനനുസരിച്ച്‌ അതിന് ഒന്നിലധികം ഓഹരി ഉടമകൾ ഉണ്ടാകാം. ഇത് സ്വാഭാവികമായും സ്ഥാപനത്തിന്റെ ഓഹരിയുടെ മൂല്യം വർദ്ധിപ്പിക്കുന്നു. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളുടെ ഓഹരികൾ കയറി ഇറങ്ങി നില്ക്കുന്നത് അതിനാലാണ്.

 

Blog English

EQUITY – WHAT EVERYONE NEEDS TO KNOW

Equity – What Everyone Must Know

Mutual fund investments are the most sought after these days. Lot of awareness is being created about mutual funds as people come forward in huge numbers to invest in them.

But among them, how many realise the fact that a huge portion is invested in equity?

The answer is very few.

Even those who invest in equity lack a clear understanding of equity as a product.

So, what is equity?

Equity Means Ownership

Equity is a portion of ownership of a company. Any firm will have multiple shares and each share can be called a portion of ownership.

For instance a person by the name X and his friend Y registers a company with a share capital of 1 lakh (which is the value of the company) with each contributing 50000 rupee. At the time of registration, each were having 5000 shares each with 10 rupee face value.  Gradually when the company flourished, the gains turned out to be much higher than the share capital. The company opens multiple branches, the only funding being the profit.

In this scenario, an investor namely Z comes willing to invest in the company. X and Y does a calculation of the current value of the company with the help of a qualified personnel. Here, they also take into account of the company’s goodwill and the hard work they have put in all these growing years. As per the calculation, the current share value stood at 1 crore and the person Z invests 33 lakhs and becomes a partner. Here, the invested amount, 33 lakhs can either be used for further expansion or can be shared among the other two partners, i.e. X and Y.

From the above instance the point to be noted is that the share value which was 1 lakh became 1 crore upon company’s growth.

The equity which was 50,000 (Z’s share would then be 30,000) in the beginning has risen to 33 lakhs with a face value of 1000.

 

How Risky is Share Market?

There is indeed risk involved in Investing in Share markets . A company’s performance reflects in its value of shares. Investors demand towards a specific company’s share and its supply in the share market too affects its value. Any investor before venturing into equity will check the scope of the company. Any positive news which emerges about the company increases its share value while a bad phase or a mismanagement brings its decline.

As said above, equity is the portion of the ownership of a company. At the time of investment the amount might be smaller. But when the company grows and gets listed in share market, it will have multiple shareholders. This increases the demand for its share which in turn increases its value. This is the reason why share values of listed companies always fluctuate.

Blog Malayalam

സ്ഥിര വരുമാനവും നിഷ്ക്രിയ വരുമാനവും

സ്ഥിര വരുമാനവും നിഷ്ക്രിയ വരുമാനവും

നമ്മളിൽ പലർക്കും ഉണ്ടാകും ‘ആക്റ്റീവ് ഇൻകം’ അഥവാ ഒരു സ്ഥിര വരുമാനം. എന്നാൽ ‘പാസ്സീവ് ഇൻകം’ അഥവാ നിഷ്ക്രിയ വരുമാനം പലരെയും മോഹിപ്പിയ്ക്കുന്ന ഒന്നാണ്. ഒരു പ്രവൃത്തിയിലും ഏർപ്പെടാതെയും വരുമാനം ഉണ്ടാക്കുക എന്നത് ആരുടെയും സ്വപ്നമാണ്. എന്നാൽ ജീവിതത്തിൻറെ ഈയൊരു ഘട്ടത്തിൽ എത്താൻ ഒരാൾക്ക് ഒരു സ്ഥിര വരുമാനം ആവശ്യമാണ്. ശാരീരികമായോ മാനസികമായോ ഒരു ജോലിയിൽ ഏർപ്പെടുന്നതിലൂടെ ലഭിയ്ക്കുന്ന വേതനമോ ഒരു കച്ചവടം ചെയ്യുന്നതിലൂടെ ലഭിയ്ക്കുന്ന ലാഭമോ ആണ് ‘ആക്റ്റീവ് ഇൻകം’ അഥവാ സ്ഥിര വരുമാനം. ശാരീരികമായ ഒരു പ്രവൃത്തിയിലും ഏർപ്പെടാതെ ലഭിയ്ക്കുന്നതാണ് ‘പാസ്സീവ് ഇൻകം’ അഥവാ നിഷ്ക്രിയ വരുമാനം. വാടക, ലാഭവിഹിതം, പലിശ, അവകാശ ധനം എന്നിവയിലൂടെ ലഭിയ്ക്കുന്നതാണ് നിഷ്ക്രിയ വരുമാനം. നിങ്ങളുടെ നിഷ്ക്രിയ വരുമാനം മാസച്ചിലവിനേക്കാൾ കൂടുതലെങ്കിൽ നിങ്ങൾ സാമ്പത്തിക സ്ഥിരത കൈവരിച്ചവർ ആണ്.

ഒരു പ്രവൃത്തിയിലും ഏർപ്പെടാതെ ഇരിയ്ക്കുമ്പോൾ പോലും ആദായം ലഭിയ്ക്കുന്നതിനെ ആണ് നിഷ്ക്രിയ വരുമാനം എന്ന് പറയുന്നത്. ജീവിതത്തിൽ ഈ നിഷ്ക്രിയ വരുമാനം ഉണ്ടാകുന്നതിന്റെ ആദ്യ പടി ഒരു സ്ഥിര വരുമാനമാണ്. അതേ സമയം നിഷ്ക്രിയ വരുമാനം ഉണ്ടാകാൻ സഹായിയ്ക്കുന്ന പല വിധ നിക്ഷേപ രീതികൾ കണ്ടെത്തുകയും വേണം. ഇത് ഉദ്യോഗാനന്തര ജീവിതത്തിൽ സഹായിയ്ക്കും. നിഷ്ക്രിയ വരുമാനവും സ്ഥിര വരുമാനത്തിൽ നിന്നുള്ള ബാക്കി തുകയും ജീവിതം സുഗമമായി മുന്നോട്ട് കൊണ്ട് പോകും. എന്നാൽ ഈ നിഷ്ക്രിയ വരുമാനത്തിലേയ്ക്ക് നയിയ്ക്കുന്ന വിവിധ നിക്ഷേപ രീതികൾ വ്യക്തമായി പഠിച്ചതിന് ശേഷമേ തിരഞ്ഞെടുക്കാവൂ.

താഴേ പറയുന്നവയാണ് നിഷ്ക്രിയ വരുമാനം സൃഷ്ടിയ്ക്കുന്നത്

• നിങ്ങളുടെ വീടിൻറെ പുറംമതിലിൽ പതിയ്ക്കുന്ന പരസ്യത്തിന് കിട്ടുന്ന വാടക

• നിങ്ങൾ എഴുതി പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തിൽ നിന്ന് കിട്ടുന്ന ലാഭ വിഹിതം

• നിങ്ങൾ തുടങ്ങിയ ഒരു യൂട്യൂബ് ചാനലിൽ നിന്നുള്ള വരുമാനം

• നിങ്ങൾ പണം നിക്ഷേപിച്ച സ്ഥാപനത്തിൽ നിന്നുള്ള ലാഭം

ഒരു ജോലിയിൽ ഏർപ്പെടുമ്പോൾ നിങ്ങൾക്ക് സ്ഥിര വരുമാനം ലഭിയ്ക്കുന്നു. ഈ സ്ഥിര വരുമാനം ബുദ്ധിപൂർവ്വം നിക്ഷേപിച്ചാൽ അതിൽ നിന്ന് കിട്ടുന്ന ആദായം മികച്ച ഒരു നിഷ്ക്രിയ വരുമാനം ആകും. ഇത് ഉദ്യോഗാനന്തര ജീവിതത്തിൽ ഏറെ പ്രയോജനപ്പെടും.

podcast

How Does a Mutual Fund Scheme Work

Mutual Fund schemes have gained quite a popularity in recent times with the tagline, Mutual Funds Sahi Hai. But what really is a mutual fund and how does a mutual fund work with your money? What does it mean to invest in Mutual Funds?

This episode aims to answer these questions in layman terms by going back to the basics of Mutual Fund investing for all who have and all who are yet to invest in Mutual Fund schemes.