Blog Malayalam

ശരീഅത്ത് ഫണ്ടുകളിൽ എങ്ങിനെ നിക്ഷേപിയ്ക്കാം

ശരീഅത്ത് ഫണ്ടുകളിൽ എങ്ങിനെ നിക്ഷേപിയ്ക്കാം

ശരീഅത്ത് നിക്ഷേപങ്ങൾ ഇസ്ലാമിക നിക്ഷേപക തത്വചിന്ത പിൻതുടരുന്ന ശരീഅത്ത് നിയമം അനുസൃതമായിട്ടുള്ളതാണ്. ശരീഅത്ത് ഇസ്ലാം മതത്തിന്റെ ധാർമിക നിയമാവലി ആണ്. സാമൂഹിക ഉത്തരവാദിത്വത്തിൽ ഊന്നി നിക്ഷേപത്തിൽ ഏർപ്പെടാൻ അത് ജനങ്ങളെ പ്രോത്സാഹിപ്പിയ്ക്കുന്നു. മനുഷ്യനെ ശാരീരികമായും വികാരപരമായും വേദനിപ്പിക്കുന്ന ഏതിലും നിക്ഷേപങ്ങൾ നടത്തുന്നതിന് ശരീഅത്ത് നിയമങ്ങൾ എതിരാണ്. ശരീഅത്ത് നിയമാവലിയിൽ വിശ്വസിയ്ക്കുന്ന ആർക്കും ഇത്തരം ഫണ്ടുകളിൽ നിക്ഷേപം നടത്താം. വിവിധ ശരീഅത്ത് നിക്ഷേപങ്ങൾ ഇന്ത്യയിലുണ്ടെങ്കിലും എണ്ണത്തിൽ കുറവാണ് എന്നത് നിരാശപ്പെടുത്തുന്ന വസ്തുതയാണ്. ഇവിടെ നമ്മൾ സംസാരിയ്ക്കാൻ പോകുന്നത് ഇന്ത്യയിൽ നിലനിൽക്കുന്ന വിവിധ ശരീഅത്ത് നിക്ഷേപങ്ങളെ കുറിച്ചാണ്.

ടോറസ് എത്തിക്കൽ ഫണ്ട്

ശരീഅത്ത് നിയമാവലി പാലിയ്ക്കുന്ന ഒരു മ്യുച്വൽ ഫണ്ട് നിക്ഷേപം ആണിത്.  നിക്ഷേപിയ്ക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 5000 രൂപ ആണ്. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ പ്രകാരമാണെങ്കിൽ 1000 രൂപ ആണ്. ഈ പ്ലാൻ അനുസരിച്ച് വരുമാനം 10 ശതമാനത്തിന് മുകളിലാണ്. ഫിക്സഡ് ഡെപ്പോസിറ്റ് വരുമാനത്തേക്കാൾ കൂടുതൽ ആണിത്. ഇതിന്റെ എ യു എം (അസ്സെറ്റ്സ് അണ്ടർ മാനേജ്മെന്റ്) 37 കോടിയും എക്സ്പെൻസ്‌ റേഷ്യോ അഥവാ നിക്ഷേപം സംഭരിയ്ക്കുന്നതിനുള്ള ചിലവ് 2.6% ആണ്.

ടാറ്റ എത്തിക്കൽ ഫണ്ട്

ടാറ്റ എത്തിക്കൽ ഫണ്ട് ഏറ്റവും ജനപ്രിയമായതും സ്വീകാര്യമായതും ആയ ശരീഅത്ത് നിക്ഷേപം ആണ്.  515 കോടിയിൽ നിൽക്കുന്ന അതിന്റെ എ യു എം ഉം ടാറ്റ എന്ന വാണിജ്യമുദ്രയും തന്നെ കാരണം. നിക്ഷേപിയ്ക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 5000 രൂപ ആണ്. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ പ്രകാരമാണെങ്കിൽ 500 രൂപയും ആണ്. ഇതു പ്രകാരം വരുമാനം  14 ശതമാനം ആണ്. എക്സ്പെൻസ്‌ റേഷ്യോ 2.5 ശതമാനം.

നിപ്പോൺ ടി എഫ് (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്)

ഇതിൽ നിക്ഷേപിയ്ക്കാൻ ഡീമാറ്റ് അക്കൗണ്ട് നിർബന്ധമാണ്. എക്സ്പെൻസ്‌ റേഷ്യോ 1% കൂടുതൽ ആണ്. അതിന്റെ എ യു എം വെറും 3 കോടിയാണ്, എന്നത് കൊണ്ട് തന്നെ ഇതിൽ നിക്ഷേപിയ്ക്കുന്നതിന്റെ പ്രധാന പ്രശ്നം ലിക്വിഡിറ്റി ഇല്ലായ്മയാണ്.

എത്തിക്കൽ മ്യുച്വൽ ഫണ്ടിൽ നിക്ഷേപിയ്ക്കാൻ ആവശ്യമുള്ള രേഖകൾ

  • പാൻ കാർഡ്
  • ആധാർ കാർഡ്
  • ചെക്ക് ലീഫ്

 

നിങ്ങൾ ഒരു എൻ ആർ ഐ (നോൺ റെസിഡന്റ് ഇന്ത്യൻ) ആണെകിൽ മുകളിൽ പറഞ്ഞ രേഖകൾ കൂടാതെ നിങ്ങൾ താമസിയ്ക്കുന്ന രാജ്യത്തെ മേൽവിലാസത്തിൻറെ രേഖകളും എൻ ആർ ഐ അക്കൗണ്ടിന്റെ രേഖകളും നൽകണം

ഡീമാറ്റ് അക്കൗണ്ടിൽ ആണ് നിങ്ങൾ നിക്ഷേപിയ്ക്കുന്നതെങ്കിൽ നിങ്ങൾക്ക് ആവശ്യമുള്ള രേഖകൾ

  • പാൻ കാർഡ്
  • ആധാർ കാർഡ്
  • ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ

നിങ്ങൾ ഒരു എൻ ആർ ഐ ആണെങ്കിൽ മുകളിൽ പറഞ്ഞ രേഖകൾ കൂടാതെ പി എ എസ്സ് അക്കൗണ്ട് തുറന്നിരിയ്ക്കണം, ഇത് ട്രേഡിങ്ങ് അക്കൗണ്ടുമായി ബന്ധിപ്പിയ്ക്കുകയും വേണം.

നികുതി തുക അഥവാ നിർത്തുമ്പോൾ ഉള്ള തുക

  • 1 വർഷത്തിന് മുൻപ് നിക്ഷേപം അവസാനിപ്പിയ്ക്കുകയാണെങ്കിൽ കിട്ടുന്ന തുകയുടെ 1 % എക്സിറ്റ് ലോഡ് ആയി അടയ്‌ക്കേണ്ടി വരും
  • 1 വർഷം പൂർത്തിയാവുന്നതിന് മുൻപ് വില്കുകയാണെങ്കിൽ ലഭിയ്ക്കുന്ന ലാഭത്തിന്റെ 15 % നികുതി അടയ്ക്കണം
  • ഇ ടി എഫ് ആണെങ്കിൽ ലിക്വിഡിറ്റിയ്ക്ക് അനുസരിച്ചു വിൽക്കുകയോ വാങ്ങുകയോ ചെയ്യാം
  • 1 വർഷത്തിന് ശേഷം വിൽക്കുകയാണെങ്കിൽ ലാഭത്തിന്റെ 10% നികുതി അടയ്ക്കണം. മൊത്തം തുകയിൽ നിന്ന് ആദ്യ 1 ലക്ഷം കിഴിച്ചു ബാക്കി വരുന്ന തുകയ്ക്ക് നികുതി അടയ്‌ക്കേണ്ടതാണ്
  • എൻ ആർ ഐ കൾക്ക് നികുതിയിൽ ഇളവില്ല

ശരീഅത്ത് നിക്ഷേപങ്ങൾ എണ്ണത്തിൽ കുറവായതു കൊണ്ട് നിക്ഷേപ സാധ്യതകളും കുറവാണ്. അത് കൊണ്ട് തന്നെ വ്യക്തമായ പഠനത്തിന് ശേഷമേ അതിലേയ്ക്ക് ഇറങ്ങിത്തിരിയ്ക്കാവൂ.

Blog Malayalam

സമ്പന്നതയിലേക്കുള്ള വഴി ഏത്

സമ്പന്നതയിലേക്കുള്ള വഴി ഏത്

എങ്ങിനെ സമ്പന്നനാവാം എന്നതിനെ പറ്റി ഏറെ പുസ്തകങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്. എന്നാൽ അവ പ്രവർത്തികമാക്കുന്നതിൽ നമ്മൾ പലപ്പോഴും പരാജയപ്പെടുകയാണ് പതിവ്. ഇവിടെ പ്രശ്നം പുസ്തകങ്ങളുടേതല്ല മറിച്ച് വ്യക്തതയില്ലായ്മയുടേയും ആത്മവിശ്വാസക്കുറവിൻറെയുമാണ്. ഒരു കാര്യം ഓർക്കുക, ലക്‌ഷ്യം എന്താണെന്നും നമ്മൾ കൃത്യമായും എത്തിച്ചേരേണ്ട ഇടമെന്താണെന്നും മനസ്സിലാക്കുകയാണ് സമ്പന്നതയിലേക്കുള്ള ആദ്യ വഴി. ഇവിടെ നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് എങ്ങിനെ പണമുണ്ടാക്കാം എന്നും ഔദ്യോഗിക ജീവിതത്തിൽ എങ്ങിനെ വിജയിയ്ക്കാം എന്നുമാണ്.

ലക്ഷ്യം നിശ്ചയിയ്ക്കുക

  • ദൃഢവിശ്വാസത്തോടു കൂടി നിങ്ങളുടെ ലക്‌ഷ്യം നിശ്ചയിച്ചു ഉറപ്പിയ്ക്കുക
  • സമ്പാദിക്കാനുള്ള തുക വ്യക്തമായി കണക്കുകൂട്ടി നിശ്ചയിയ്ക്കുക. ഉദാഹരണത്തിന്, മാസം 10 ലക്ഷം സമ്പാദിയ്ക്കണമെന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ, ഇത് കൃത്യമായി നിർണയിയ്ക്കുക

ലക്ഷ്യത്തെ ഉറപ്പിയ്ക്കുക

  • മാസവരുമാനം 10 ലക്ഷം ലഭിയ്ക്കുന്നതിൽ നിങ്ങൾ നന്ദിയുള്ളവൻ ആണെന്ന് സ്വയം പറയുക
  • തുക കൃത്യമായി നിങ്ങളുടെ ഭാഷയിൽ ഒരു ഡയറിയിൽ എഴുതി വെയ്ക്കുക. എന്നിട്ട് ഇതാണ് ലക്ഷ്യമെന്ന് വീണ്ടും പറഞ്ഞുറപ്പിയ്ക്കുക. ഇത് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിയ്ക്കും.
  • ലക്ഷ്യവും തുകയും നിങ്ങളുടെ ചുമരിലോ പൂജാമുറിയിലോ നിങ്ങൾ കാണത്തക്ക രീതിയിൽ എഴുതി പതിപ്പിയ്ക്കുക. ഇത് ലക്‌ഷ്യം നിങ്ങളുടെ മനസ്സിൽ പതിയാൻ ഇടയാക്കും.
  • ഇത് എല്ലാ ദിവസവും രാവിലെയും രാത്രിയിലും 10 തവണയെങ്കിലും വായിച്ചുറപ്പിയ്ക്കുക.
  • നിങ്ങൾ ലക്‌ഷ്യം വെച്ചിട്ടുള്ള പണം സമ്പാദിയ്ക്കുന്നതും, എണ്ണുന്നതും, നിക്ഷേപിയ്ക്കുന്നതും മനസ്സിൽ കാണുക.
  • ലക്ഷ്യമിട്ട പണം നിങ്ങളിലേയ്ക്ക് എത്തുമ്പോൾ തോന്നുന്ന വികാരം മനസ്സിൽ കാണുക. അത് നിങ്ങളുടെ ജീവിതത്തിലും, കുടുംബത്തിലും, ജീവിതശൈലിയിലും ഉണ്ടാക്കുന്ന വ്യത്യാസം സങ്കൽപ്പിയ്ക്കുക. അത് നിങ്ങൾ പുതിയ വാഹനമോ വസ്ത്രമോ വാങ്ങുന്നതാകാം, പുതിയ ബന്ധങ്ങൾ സ്ഥാപിയ്ക്കുന്നതാവാം, ദാനധർമങ്ങൾ ചെയ്യുന്നതാവാം, അതിന്റെ ഗുണഭോക്താക്കളെ കുറിച്ചാകാം, അത് വഴി നിങ്ങൾക്ക് ലഭിയ്ക്കുന്ന ബഹുമാനത്തെ പറ്റിയാകാം.
  • ഒരു വിഷൻ ബോർഡ് ഉണ്ടാക്കുക.  മാഗസിനുകളിൽ നിന്ന് പടങ്ങൾ വെട്ടിയെടുത്തു ചിത്രങ്ങൾ ഉണ്ടാക്കി ചുമരുകളിൽ ഒട്ടിയ്ക്കാം അല്ലെങ്കിൽ കമ്പ്യൂട്ടറിൽ നിന്ന് എടുത്തു യോജിപ്പിച്ചു സ്ക്രീൻസേവർ ആക്കാം. ഉദാഹരണത്തിന് നിങ്ങൾ ഒരു ബിസിനസ്സ് സ്ഥാപനം നടത്തുകയാണെങ്കിൽ നിങ്ങളുടെ സ്ഥാപനം സ്റ്റോക്ക് എക്സ്ചെയ്ഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെടുന്നതും, നിങ്ങൾ ദാനധർമങ്ങൾ നടത്തുന്നതും, മാരത്തണിൽ പങ്കെടുക്കുന്നതും, ഒരു വീട് നിർമ്മിയ്ക്കുന്നതും, വാഹനം സ്വന്തമാക്കുന്നതുമെല്ലാം ഓർമപ്പെടുത്തുന്ന പടങ്ങൾ നിങ്ങളുടെ ചുമരിൽ ഒട്ടിയ്ക്കുകയോ സ്ക്രീൻസേവർ ആയി കമ്പ്യൂട്ടറിൽ ഇടുകയോ ചെയ്യാം

പ്രവർത്തിച്ചു തുടങ്ങുക

  • മുകളിൽ പറഞ്ഞ ജീവിതശൈലി പ്രാവർത്തികമാക്കാൻ നടപ്പിൽ വരുത്തേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് സ്വയം ചോദിയ്ക്കുക
  • ഓരോ തവണ ചോതിയ്ക്കുമ്പോഴും ലഭിയ്ക്കുന്ന ചെറിയ ആശയങ്ങൾ നടപ്പിൽ വരുത്തുക
  • ഈ ചെറിയ ആശയങ്ങൾ വല്ല്യ വീക്ഷണങ്ങളായി രൂപാന്തരം പ്രാപിച്ചു ലക്ഷ്യപൂർത്തീകരണത്തിന് സഹായിയ്ക്കും.

നിങ്ങളുടെ ലക്ഷ്യ പൂർത്തീകരണത്തിന് മാസങ്ങളോ വർഷങ്ങളോ എടുത്തേക്കാം. എത്രത്തോളം ശക്തമായി നിങ്ങൾ അതിൽ വിശ്വസിയ്ക്കുന്നോ അത്രത്തോളം വേഗത്തിൽ ലക്ഷ്യത്തിൽ എത്തും. ആ നിമിഷം, സാമ്പത്തികമോ സാഹചര്യങ്ങളോ തുടങ്ങി ഒരു ബാഹ്യ ശക്തിയ്ക്കും നിങ്ങളെ പിന്തിരിപ്പിയ്ക്കാനാവില്ല.

Blog English

The psychology of Money

The Psychology of Money

We read umpteen books on how to become rich but when it comes to implementing it, we miss the point somehow. The problem lies not with the books but with the lack of clarity and self-belief.

Remember, clearly working out where you want to be regarding your finances is the baby step towards making money. Here, let us discuss in brief on a few tips to make money or to become successful in our respective careers.

Setting a Goal

  • Define and declare your goal with conviction.
  • Calculate the amount you intend to earn. For example, if you intend to earn 10 lakhs as monthly salary, clearly set 10 lakhs monthly salary as a goal.

Do Affirmation

  • Keep telling yourself that you are thankful for earning 10 lakhs as monthly salary.
  • Write down the amount in a diary in your language so that you emphatically declare yourself committed to earn it which in turn increases your self-belief
  • Paste the goal and the amount on your wall or in prayer room which makes it stick to your mind
  • Read the affirmation at least 10 times every morning and at night prior to sleep
  • Try visualising yourself earning the money, counting and investing it.
  • Imagine the feel while the money is in the hands and the impact it creates in your life, family and lifestyle such as buying a new vehicle, attire, the kind of people you befriend, the charity you will be part of, the number of people who is going to benefit.
  • Create a vision board to imagine the kind of impact the money will have in your life. Cut images from magazines or make a pictorial representation on your computer screen. For example, if you run a company, create one on how your company gets listed, you running a charity as part of your organization, how you start prioritising your physical health by running marathons, you constructing a good house or buy a car. Get it printed and pasted on your wall or as a screensaver in your computer so that they are frequent reminders.

Take Action

  • Ask yourself on the actions needed to be taken to impact the lifestyle
  • Implement the small ideas which you get while you keep on asking questions.
  • Monitor these small ideas transforming themselves into huge visions and ultimately reaching a moment helping you attain the goal

Remember it may take months or years to reach your goal. The stronger you believe in it, the faster you reach there. In that defining moment, no external factors, be it economy or situations can stop you from reaching there.

Blog English

Venturing into Shariah Investment

Venturing into Shariah Investment

Shariah Investment is an Islamic investment philosophy which follows shariah norms, the moral code of Islam. It encourages people to invest in a socially responsible way thus dissuading them from investing in anything which harms a man physically or emotionally.  Anyone who believes in shariah norms are free to invest in this.

There are various Shariah compliant mutual fund investments in India though the options stand limited. Here, let us discuss about the various Shariah investment options available in India.

Taurus Ethical Fund

This is a Shariah compliant mutual fund. It starts with a minimum investment option of Rs. 5000 as a onetime payment or Rs1000 as SIP (Systematic Investment Plan). Taurus provides an average expected return of more than 10 percent which is a better performance in comparison to fixed deposit. Its AUM (Assets under Management) is 37 crores and has an expense ratio of 2.6%. However, this suits those who eye long term investments of anything more than 5 years, being fully aware of the risk of equity market.

Minimum investment SIP AUM Expense ratio
5000 1000 37 Crore 2.6%

 

Tata Ethical Fund

Tata ethical fund is the most popular and recommended ethical mutual fund in India thanks to its AUM which stands at 515 crore and brand name.  One can invest a minimum amount of 5000 and a SIP of 150. The average returns expected is 14 percent and its expense ratio stand at 2.5 %.

Minimum investment SIP AUM Expense ratio
5000 150 515 Crore 2.5%

 

Nipon ETF (Exchange Traded Fund)

Demat account is a must for investing in Nippon ETF. The expense ratio is above 1 percent. The one persistent issue with Nippon is its low liquidity as its AUM is 3 Crore. This makes buying and selling difficult.

AUM Expense ratio
3 Crore 1%

 

The documents required for investing in an ethical mutual fund are as follows:

  • Pan card
  • Aadhar card
  • Cheque leaf or details of bank account

If you are a Non-Resident Indian, apart from having the above documents, you should furnish your address proof from your resident country as well as NRI account details.

If you are investing through Demat account, you will need

  • PAN card
  • Aadhar card
  • Details of Bank account

In case you are an NRI, besides the above-mentioned documents, you must have PAS (Personal Account System) account which must be linked to the trading account

Taxation and Discontinuation charges

  • Discontinuing the plan before the completion of 1 year will make you pay 1% as exit load from the amount.
  • Selling it before completing 1 year makes you liable to pay 15 % of the profit as tax
  • Selling it after 1 year makes 10 % of the profit taxable.
  • In ETF, you are free to buy or sell as and when there is liquidity
  • NRIs are not exempted from taxation

As limited options exist, most of the time, you feel exposed to its limitations in Shariah investments. So, conduct a detailed study before venturing.

Blog English

Find your Money Personality

Find your Money Personality

Our attitude towards money is largely dependent on our personality and this turn is influenced largely by family, experiences or any life changing events which occur during childhood. Understanding this money personality is essential to have a proper financial plan.

It is said there are four types of money personalities and we fall into either of these which are savers, spenders, money avoiders and money monks. Here, let us talk about the various characteristics of these money personalities.

Savers

Savers are those who find all the possible ways to save money. They do this by

  • Skipping hangouts and entertainments
  • Choosing risk free investments
  • Venturing into only those which they are sure of
  • Checking every minute detail before investing thus ensuring its risk free
  • Investing mostly in fixed deposits
  • Staying away from other investments such as equity and mutual fund
  • Prioritising savings over investments
  • Not maintaining good lifestyle and thus treating themselves badly

To have a proper financial plan, a saver should

  • Analyse their spending habits
  • Set goals and invest according to the lifestyle
  • Diversify the investments
  • Attempt risky long-term equity investments
  • Set up emergency fund as part of savings.

Spenders

Spenders keep on spending and constantly try to upgrade their lifestyle by

  • Frequently engaging in shopping either out of liking or to ease stress and tension
  • Regularly using credit cards even above their credit limit

Spenders must

  • Give importance to budgeting
  • Analyse the spending habit and invest accordingly
  • Reduce the unnecessary lifestyle expenses

Money Avoiders

Money avoiders dread money, avoid all possible conversations regarding money. They,

  • Consider money as the root cause of all evil
  • Avoid money matters such as financial responsibilities, expenses and bill payments
  • Delay the payments

Money avoiders should

  • Educate themselves about money
  • Make payments on time
  • Take an upfront decision on financial planning.
  • Try to automate the savings
  • Make payments of loans and other services on time

Money Monks

Least interested in money, money monks avoid all conversations regarding money like money avoiders. They take more interest in matters like charity. On the job front, neither they demand salary hike nor ask for their deserving remuneration due to the fear of people considering them greedy.

Money monks must

  • Create a financial plan as per the lifestyle
  • Automate the investments as it is highly unlikely of them to find a suitable plan by themselves and invest
  • Review their portfolio at least once in 3 months.

Make out the category which you belong to which is essential to have a proper financial plan in life.

Blog English

Keys to Solve Financial Problems

A pandemic has hit the globe. People have locked themselves inside their homes due to fear of spread. World economy has hit rock bottom and so has the income of common man. Fear of losing the job or a dip in the income has left many worried especially the returning expats.

In these trying times, the first thing one should learn is to know how to manage money and to bring about a financial discipline in life.

  • Keep an Emergency Fund

It is not about just expats, each and every person must maintain an emergency fund . It must be sufficient enough to cover the lifestyle expenses as well as EMI (equated monthly installments) payments of a family for a span of at least one year.

  • No Unnecessary Expenses

Back out from anything that empties your pocket.

  • No Long-Term Investment

Do not venture into any new long-term investments, be it insurance or equity. Liquidity is the key during this crisis.

  • Continue Existing SIP, Insurance

Continue the existing SIP’s and insurance policies unless you are left with zero fund after the necessary expenses. Discontinuing the policies will result in losing the money paid.

  • Avoid Quick Income Schemes

Do not fall into regular income offer traps in the form of business partnerships and other schemes. This is not the time to make such investments.

  • No to New Traditional Insurance Policies

Say no to new insurance policies even if they come up with irresistible retirement plans and returns. Most of them have low liquidity and will at least take five years to initiate the returns.

  • Manage your Expenses

Note down the monthly expenses and strike off the unnecessary ones. Maintain a discipline in financial matters so that you come out of this crisis unhurt.

  • Review Existing Insurance

Review your insurance policies and make assessments regarding your term insurance, life insurance coverage, sum assured, health insurance and critical illness policy. Check whether these policies and its coverage meet the requirements of your dependents and family including ageing parents. If found insufficient, take corrective measures such as discontinuing the unnecessary ones.

  • Manage your Debt

Restructure your debts which include renegotiating the interest rates of EM I’s if found higher. Combine the multiple loans and pay the interest together or reduce rates if possible. Seek the help of an expert in realigning the EM I’s and interest rates to make it a better payment structure.

  • Find Part Time Job

Find a part time job if you are on a vacation or have resigned. Try working online if you are a skilled worker. Utilize the time to the fullest by searching for one online or developing a skill set which might add value to your resume.

  • Build your Network

If you are in constant fear of losing the job, utilise the time to find a network who could help fetch a job.

  • Goal Based Investing

Assess whether your investments are goal based apart from your emergency fund and insurance.

  • Plan your Retirement

Check whether you have a retirement plan. Identify the time of retirement and the goals to be achieved before retirement.

In these unpredictable times, maintaining a financial discipline financial  in life helps to come out of this crisis unhurt.

Blog English

How to Save an Emergency Fund

Emergency fund is a safety net which helps you move on with life when hit by life’s unforeseen events.

It could be anything – unemployment, unexpected medical contingencies, and repairs to your house or vehicle. So, irrespective of your profession and income, emergency fund is a must. Because uncertainties apply to all.

One must have excess fund for at least 3 to 6 months or a year and it should be adequate enough for the monthly lifestyle expenses of a family.

To have an emergency fund , one must identify the monthly expenses, asses your job and salary and keep contributing to the emergency fund on a regular basis.

Wondering how to find this excess money so that you can create one?

Let us discuss a few points.

  1. Find Unnecessary Expenses and Stop

Strike off the unnecessary expenses like visiting restaurants and multiple subscriptions and reduce bad habits like smoking and consuming alcohol. Identify the money leakages and stop them.

  1. Do Online Job

Use your additional skills to find online jobs which adds to the income. Job losses and pay cuts are making rounds. So, polish your skills which might fetch you another job or add value to your resume.

  1. Automate Emergency Fund Investments

Once you identify the funds to be raised, automate the emergency fund account. This is much easier than contributing to it manually.

  1. Use Liquid Fund over Savings Account

Move your funds in the savings account into liquefied mutual funds which fetches higher rate of interest. This interest is additional income which adds to the emergency fund. You can automate this account too. Liquefied mutual funds can be withdrawn immediately with some even having ATM cards.

  1. Sell Unused Items

Sell those household items that are not in use. For instance, if you have furniture which remains unused, they can be sold in websites like OLX. This too adds to the emergency fund.

  1. Renegotiate Loan Interest

Check whether the rates you pay for the loans are higher. If yes, correct them and try restructuring the loan. This helps to reduce your EMI and thus realign the interest. This saved money can be added to the emergency fund.

Tough times are ahead as businesses keep losing their revenue and as people face unemployment. So, secure yourself with an emergency fund so that you are not left to run from door to door for money.

Blog English

Follow 10 Step Formula and Retire Happily

Retirement planning is a gradual process as well as a multi step procedure. It includes identifying the time of retirement, finding the goals to be achieved before your D-day, evaluating the expenses and finding an income flow post retirement and giving a serious thought about your dependents.

Some would want an early retirement while others would follow the due course. No matter which group you belong to, go through this 10-step formula to make your retirement life a happy and contented one.

  1. Know When You Want to Retire

Identifying the time of retirement is an important step. This helps you assess the years left in service and define the goals to be achieved before retirement.

  1. Goals to Achieve Before and After Retirement

Define your goals  you wish to achieve before retirement. This can be your children’s education, marriage and additional goals such as paying off debts and constructing a house. Evaluate those goals which remain pending even after the retirement.

  1. Total Cost of Retirement

Evaluate the cost of retirement. Calculate monthly expenses and identify the source of income post retirement. Identifying the fund required to meet these expenses and raising them must be one of your goals.

  1. Your Income Flow Post Retirement

Calculate the source of your income post retirement. You may receive rent from residential or private property, revenue from businesses invested, dividend from share investment or any other kind of monthly or yearly income which is an income.

  1. Evaluate Total Assets and Investment

Make a clear calculation of your assets and investments. Consolidate these investments and try realigning them. Do a re balancing and make it compliant to your risk profile and requirements.  Check whether these investments help you achieve your retirement goals.

  1. Can I Invest Monthly Now

Now that you know the number of years left in service, identify a suitable SIP (systematic investment plan) to invest as this adds to the retirement fund.

  1. Find Your Dependents Need

Find the requirements of your dependents and their retirement age. Check whether your children become independent before the retirement. Keep your insurance policies in check and irrespective of the state of your dependents, take a health insurance. This will avoid emptying your pocket in case of a medical contingency.

  1. Fix Insurance Need

Make sure you have a suitable life insurance policy. In case the earning member passes away, it ensures the family gets compensated with a lump sum amount which helps them move on in life. Check whether the sum assured is compliant with your requirements. If not, take corrective measures.

  1. Find the Post Retirement Tax

You will have to pay tax for your additional income post retirement. Calculate the tax amount during retirement planning.

  1. Create a Will Document

Make a will clearly mentioning the property and the name of the recipient. Seek the help of a legal expert to follow proper legal procedures to make sure that the recipient receives it. In shares and mutual fund investments, even if a nominee is mentioned, a legal suit would be enough to stop it reaching the deserved. So, make sure you register the will.

A well-executed retirement plan helps you have a stress free retirement. So, if you have not started one, follow these tips and begin the journey.

Blog Malayalam

എമർജൻസി ഫണ്ട് എങ്ങിനെ ഉണ്ടാക്കാം

എമർജൻസി ഫണ്ട് എങ്ങിനെ ഉണ്ടാക്കാം

എമർജൻസി ഫണ്ട് ഒരു സുരക്ഷിത വലയം ആണ്. ജീവിതത്തിൽ അപ്രതീക്ഷിതമായ ഒരു പ്രതിസന്ധി തരണം ചെയ്യേണ്ടതായി   വരുമ്പോൾ – അത് തൊഴിലില്ലായ്മ, ആരോഗ്യപ്രശ്നങ്ങൾ, വീടിനോ വാഹനത്തിനോ ഉള്ള കേടുപാട് – എന്തുമായിക്കൊള്ളട്ടെ, കുടുംബത്തിൻറെ സാമ്പത്തിക ഭദ്രത ഈ കരുതൽ ധനം ഉറപ്പു വരുത്തും.

അനാവശ്യ ചിലവുകൾ കണ്ടെത്തി നിർത്തുക

ഹോട്ടലുകൾ സന്ദർശിയ്ക്കുക, ഒന്നിലധികം സബ്‌സ്‌ക്രിപ്‌ഷൻ ഉപയോഗിയ്ക്കുക തുടങ്ങിയ അനാവശ്യ ചിലവുകൾ വേണ്ടെന്നു വെയ്ക്കുക. മദ്യപാനം, പുകവലി തുടങ്ങിയ ദുഃശീലങ്ങൾ കുറയ്ക്കുക.

ഓൺലൈൻ ജോലി കണ്ടെത്താം

കൂടുതലായിട്ടുള്ള കഴിവുകൾ ഉപയോഗിച്ച് ഓൺലൈൻ ജോലിയ്ക്ക് ശ്രമിയ്ക്കുന്നത് വരുമാനം വർദ്ധിപ്പിയ്ക്കും. തൊഴിലില്ലായ്മയും ശമ്പളം വെട്ടിക്കുറയ്ക്കലും കൂടുന്ന ഈ കാലത്തു ഈ അധിക വരുമാനം ഗുണം ചെയ്യും. മാത്രമല്ല, പുതിയ തൊഴിലിനു ശ്രമിയ്ക്കുന്ന ഒരാളാണെങ്കിൽ നേടിയെടുത്ത ഈ കഴിവുകൾ നിങ്ങൾക്ക് ബയോഡാറ്റയുടെ മൂല്യം വർദ്ധിപ്പിയ്ക്കും.

എമർജൻസി ഫണ്ട് നിക്ഷേപം ഓട്ടോമേറ്റ് ചെയ്യുക

എമർജൻസി ഫണ്ട് തുക നിശ്ചയിച്ചു കഴിഞ്ഞാൽ അക്കൗണ്ട് ഓട്ടോമേറ്റ് ചെയ്യുക. നിങ്ങൾ സ്വയം പണം നീക്കി വെയ്ക്കുന്നതിനേക്കാൾ ഇതാണ് കൂടുതൽ ഫലപ്രദം.

സേവിങ്സ് അക്കൗണ്ടിന് പകരം ലിക്വിഫൈഡ് മ്യൂച്വൽ ഫണ്ട് ഉപയോഗിയ്ക്കുക

സേവിങ്സ് അക്കൗണ്ടിൽ നിന്നുള്ള കുറച്ചു പണം ലിക്വിഫൈഡ് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിയ്ക്കുക. ഇതിൽ നിന്ന് കൂടുതൽ പലിശ ലഭിയ്ക്കും. ഈ അധിക വരുമാനം എമർജൻസി ഫണ്ടിലേക്ക് നീക്കിവെയ്ക്കാം. പിന്നീട് ഈ അക്കൗണ്ട് ഓട്ടോമേറ്റ് ചെയ്യുകയും ആവാം. സേവിങ്സ് അക്കൗണ്ട് പോലെത്തന്നെ ലിക്വിഫൈഡ് മ്യൂച്വൽ ഫണ്ടിലും പെട്ടെന്ന് പണം പിൻവലിയ്ക്കാനും എ.ടി. എം കാർഡ് കൈവശം വെയ്ക്കാനും ഉള്ള സൗകര്യം ഉണ്ട്.

ഉപയോഗശൂന്യമായ വീട്ടു വസ്തുക്കൾ വിൽക്കുക

വീടുകളിൽ ഉപയോഗമില്ലാതെ കിടക്കുന്ന വീട്ടു വസ്തുക്കൾ വിൽക്കുക. ഉദാഹരണത്തിന് വീട്ടിൽ ഉപയോഗശൂന്യമായ ഒരു ഫർണിച്ചർ ഉണ്ടെങ്കിൽ അത് ഓ എൽ എക്സ് പോലുള്ള വെബ്സൈറ്റുകളിലൂടെ വിൽക്കാം. ഇങ്ങിനെ ലഭിയ്ക്കുന്ന അധിക പണം എമർജൻസി ഫണ്ടിലേക്ക് നീക്കി വെയ്ക്കാം.

ലോണുകൾ പുനർക്രമീകരിയ്ക്കുക

നിങ്ങൾ അടയ്ക്കുന്ന ലോണുകളുടെ പലിശ നിരക്ക് കൂടുതലാണോ എന്ന് പരിശോധിയ്ക്കുക. കൂടുതലാണെങ്കിൽ അവ പുനർരൂപീകരിയ്ക്കുക. ഇത് പലിശ നിരക്ക് കുറയ്ക്കാൻ സഹായിച്ചേക്കും. ഈ മിച്ചം വന്ന പണം എമർജൻസി ഫണ്ടിലേക്ക് ഇടാം.

തൊഴിലില്ലായ്മയുടെയും ശമ്പളം വെട്ടികുറയ്ക്കലിന്റെയും ഈ കാലത്തു ഒരു എമർജൻസി ഫണ്ട് ഉണ്ടാക്കി സ്വയം സുരക്ഷിതരാകേണ്ടത് അത്യാവശ്യം ആണ്.

Blog Malayalam

സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാൻ ചില കുറുക്കുവഴികൾ

സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാൻ ചില കുറുക്കുവഴികൾ

ലോകം ഒരു മഹാവ്യാധിയുടെ പിടിയിലാണ്. രോഗവ്യാപനം ഭയന്ന് ജനങ്ങൾ വീടുകളിൽ അടച്ചിരിയ്ക്കുന്നു. ലോകരാജ്യങ്ങളുടെ സാമ്പത്തികസ്ഥിതി മുൻപൊരിയ്ക്കലും ഉണ്ടായിട്ടില്ലാത്ത വിധം തകർന്നിരിയ്ക്കുന്നു. സാമാന്യജനത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ജോലിയും വരുമാനവും ഇല്ലാതാകുമോ എന്ന ആശങ്ക കുറച്ചൊന്നുമല്ല അവരെ ബാധിച്ചിരിയ്ക്കുന്നത്, പ്രത്യേകിച്ചും സ്വന്തം നാട്ടിലേയ്ക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ. ഇത്തരം ഒരു അവസ്ഥയിൽ കയ്യിലിരിയ്ക്കുന്ന പണം എങ്ങിനെ കൈകാര്യം ചെയ്യണം എന്നത് ഗൗരവതരമായ ഒരു വിഷയമാണ്.

എമർജൻസി ഫണ്ട് ഉണ്ടാക്കുക

പ്രവാസികൾക്ക് മാത്രമല്ല ഏതൊരാൾക്കും ഉണ്ടാകേണ്ട ഒന്നാണ് എമർജൻസി ഫണ്ട്. ആ ഒരു വർഷത്തേയ്ക്ക് ഒരു കുടുംബത്തിന്റെ ജീവിതശൈലീ ചിലവ് കഴിയ്ക്കാൻ പര്യാപ്‍മായിരിയ്ക്കണം ഈ ഫണ്ട്.

അനാവശ്യ ചിലവുകൾ ഒഴിവാക്കുക

വീട് പണി, പുതുക്കിപ്പണിയൽ തുടങ്ങിയവ അത്യാവശ്യമല്ലെങ്കിൽ ഒഴിവാക്കുക. അക്കൗണ്ടിൽ നിന്ന് പണം ചോരുന്ന ഏതു സംരംഭവും തൽക്കാലത്തേയ്ക്ക് മാറ്റി വെയ്ക്കുക.

ദീർഘകാല നിക്ഷേപങ്ങളോട് തൽക്കാലത്തേയ്ക്ക് നോ പറയുക

പുതിയ ദീർഘകാല നിക്ഷേപങ്ങൾ, അത് ഇൻഷുറൻസ് ആയാലും ഈക്വിറ്റി ആയാലും തല്ക്കാലം വേണ്ടെന്നു വെയ്ക്കുക. പണമായി കൈവശം ഉണ്ടാകേണ്ടത് ഈ പ്രതിസന്ധി കാലത്തു അത്യാവശ്യമാണ്.

നിലവിലുള്ള എസ്സ് ഐ പി, ഇൻഷുറൻസ് പോളിസികൾ തുടരുക

കഴിയുന്നതും നിലവിലുള്ള എസ്സ് ഐ പി, ഇൻഷുറൻസ് പോളിസികൾ തുടരുക. അത്യാവശ്യ ചിലവുകൾക്ക് ശേഷം ഫണ്ട് തീരെ ഇല്ലെങ്കിൽ മാത്രമേ പോളിസികൾ നിർത്താവൂ. ഇൻഷുറൻസ് പോളിസികൾ ഇടയ്ക്ക് വെച്ച് നിർത്തുന്നത് ഇത് വരെ അടച്ച പണം നഷ്ടപ്പെടാൻ ഇടയാക്കും.

പെട്ടെന്നു വരുമാനം ലഭിയ്ക്കുന്ന സംരംഭങ്ങൾ ഒഴിവാക്കുക

ബിസിനസ്സ് പങ്കാളിത്തത്തിന്റെയും മറ്റു പദ്ധതികളുടെയും രൂപത്തിൽ മോഹിപ്പിയ്ക്കുന്ന ഏറെ വാഗ്ദാനങ്ങൾ വന്നേക്കാം. കൃത്യമായ ഒരു വരുമാനം എന്ന കെണിയിൽ പെടാതെ സൂക്ഷിയ്ക്കുക. ഇത്തരം നിക്ഷേപങ്ങൾക്ക് പറ്റിയ സമയമല്ലിത്‌.

പുതിയ ഇൻഷുറൻസ് പോളിസികളിൽ ചേരാതിരിയ്ക്കുക

മികച്ച റിട്ടയർമെന്റ് പ്ലാനുകളുമായാണ് പലതും വരുന്നതെങ്കിലും അവയുടെ ലിക്വിഡിറ്റി കുറവാണ്. വരുമാനം കിട്ടിത്തുടങ്ങാൻ തന്നെ പല പോളിസികളും അഞ്ചു വർഷം എടുക്കും.

ചിലവുകൾ നിയന്ത്രിയ്ക്കുക

മാസം തോറുമുള്ള ചിലവുകൾ കുറിച്ച് വെയ്ക്കുകയും അനാവശ്യ ചിലവുകളെന്നു കണ്ടാൽ ഒഴിവാക്കുകയും വേണം. സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പാലിയ്ക്കുക. ഈ പ്രതിസന്ധിയിൽ നിന്ന് വല്യ പരിക്കുകൾ ഇല്ലാതെ പുറത്തു കടക്കാൻ ഇത് നിങ്ങളെ സഹായിയ്ക്കും.

നിലവിലുള്ള ഇൻഷുറൻസ് പോളിസികൾ വിശകലനം ചെയ്യുക

നിലവിലുള്ള പോളിസികൾ പുനഃപരിശോധിയ്ക്കുക. ലൈഫ് ഇൻഷുറൻസ്, ടെം ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുറൻസ്, ക്രിട്ടിക്കൽ ഇൽനെസ്സ് പോളിസി എന്നിവ എടുത്തിട്ടുണ്ടെങ്കിൽ അതിൽ നിന്ന് ലഭിയ്ക്കുന്ന കവറേജ്, തുക എന്നിവ വിശകലനം ചെയ്യുക. ഈ പോളിസികൾ പ്രായമായ മാതാപിതാക്കൾ അടക്കമുള്ള നിങ്ങളുടെ കുടുംബത്തിൻറെ ആരോഗ്യപരമായ ആവശ്യങ്ങൾക്ക് അനുസൃതമാണോ എന്നും പരിശോധിയ്ക്കണം. അപര്യാപ്‌തമെന്നു കണ്ടാൽ അനാവശ്യ പോളിസികൾ നിർത്തുകയും ആവാം.

കടങ്ങൾ നിയന്ത്രിയ്ക്കുക

കടങ്ങൾ പുനർരൂപീകരിയ്ക്കുക. നിങ്ങൾ അടയ്ക്കുന്ന ഈ.എം.ഐ. നിരക്ക് കൂടുതൽ ആണെങ്കിൽ അവ പുനർക്രമീകരിയ്ക്കുക. ഒന്നിലധികം ലോണുകൾ ഉണ്ടെങ്കിൽ ഏകീകരിച്ചു പലിശ ഒന്നിച്ചടയ്ക്കാനോ കുറയ്ക്കാനോ ശ്രമിയ്ക്കുക. ആവശ്യമെങ്കിൽ വിദഗ്ദ്ധ സഹായത്തോടെ ഇ എം ഐ അടവും പലിശ നിരക്കും യോജിപ്പിയ്ക്കുക.

താൽക്കാലിക ജോലി കണ്ടെത്തുക

നിങ്ങൾ അവധിയിലോ മറ്റൊരു ജോലിയ്ക്കുള്ള ശ്രമത്തിലോ ആണെങ്കിൽ ഒരു താൽക്കാലിക ജോലി കണ്ടെത്തുന്നത് വരുമാനം കൂട്ടും. നിങ്ങൾ ഒരു സ്‌കിൽഡ് ജോലിക്കാരൻ ആണെങ്കിൽ ഓൺലൈൻ ജോലിയ്ക്ക് ശ്രമിയ്ക്കാം. ഓൺലൈൻ വഴി ജോലിയ്ക്ക് അപേക്ഷിയ്ക്കുന്നതിലൂടെ ഒഴിവു സമയം പ്രയോജനപ്പെടുത്താം. മറ്റു കഴിവുകൾ ഉണ്ടെങ്കിൽ പരിപോഷിപ്പിയ്ക്കുന്നത് ജോലി ലഭിയ്ക്കുന്നതിനു ഗുണകരമാവും.

പുതിയ ബന്ധങ്ങൾ ഉണ്ടാക്കുക

ജോലി നഷ്ടപ്പെടും എന്ന ഭയം ഉണ്ടെങ്കിൽ ലഭിയ്ക്കാൻ സഹായിയ്ക്കുന്ന ബന്ധങ്ങൾ ഉണ്ടാക്കാൻ ഒഴിവു സമയത്ത് ശ്രദ്ധ കേന്ദ്രീകരിയ്ക്കാം.

ഏതെങ്കിലും പ്രത്യേക ലക്‌ഷ്യം മനസ്സിൽ കണ്ടു നിക്ഷേപിയ്ക്കുക

നിങ്ങളുടെ നിക്ഷേപങ്ങൾ ഏതെങ്കിലും ലക്ഷ്യങ്ങൾ മനസ്സിൽ വെച്ചാണോ അതോ ലക്ഷ്യ ബോധമില്ലാത്തവയാണോ എന്ന് പരിശോധിയ്ക്കുക.

റിട്ടയർമെന്റ് ആസൂത്രണം ചെയ്യുക

നിങ്ങൾക്ക് കൃത്യമായ ഒരു റിട്ടയർമെന്റ് പദ്ധതി ഉണ്ടോ എന്ന് പരിശോധിയ്ക്കുക. എപ്പോൾ റിട്ടയർ ചെയ്യണമെന്നോ റിട്ടയര്മെന്റിനു മുൻപായി കൈവരിയ്‌ക്കേണ്ട ലക്ഷ്യങ്ങൾ ഏതൊക്കെയാണെന്നോ തീരുമാനിച്ചിട്ടില്ലെങ്കിൽ അത് ചെയ്യുക.

ഈ പ്രതിസന്ധി കാലത്തു കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിയ്ക്കുന്നത് ഇതിൽ നിന്ന് കൂടുതൽ പരിക്കുകൾ ഇല്ലാതെ പുറത്തു കടക്കാൻ സഹായിയ്ക്കും.

Posts navigation