Blog Malayalam

എന്താണ് എമർജൻസി ഫണ്ട്

ഒരു അപ്രതീക്ഷിത സംഭവത്തെ തുടർന്ന് നിങ്ങളുടെ വീടിനു കേടുപാട് സംഭവിച്ചു എന്ന് കരുതുക. പെട്ടെന്ന് ജോലി നഷ്ടപ്പെടുകയോ അല്ലെങ്കിൽ ഒരു അപകടത്തെ തുടർന്ന് നിങ്ങൾക്കു ജോലിയിൽ പ്രവേശനം സാധിക്കാതിരിയ്ക്കുകയും ചെയ്യുക – ജീവിതത്തിലെ ഇത്തരം   നിർഭാഗ്യകരമായ ഘട്ടങ്ങളിൽ സാമ്പത്തിക ക്ലേശങ്ങൾ ഇല്ലാതെ പിടിച്ചു നില്ക്കാൻ പലപ്പോഴും തുണയാവുന്നത് നിങ്ങളുടെ കൈവശമുള്ള എമർജൻസി ഫണ്ട് ആണ്.

എമർജൻസി ഫണ്ട് ഒരു സുരക്ഷിത വലയം ആണ്. അത് ജീവിതത്തിൽ ഉണ്ടാകുന്ന അടിയന്തിര സാഹചര്യങ്ങളെ മറികടക്കാൻ നിങ്ങൾ ഉപയോഗിയ്ക്കുന്ന നിങ്ങളുടെ തന്നെ കൈവശമുള്ള ആസ്തികളാവാം അല്ലെങ്കിൽ ലിക്വിഡ് ഫണ്ട് ആവാം. ഇതിൽ ഏതായാലും ഫിനാൻഷ്യൽ ഫ്രീഡം അല്ലെങ്കിൽ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു പ്രധാന ചുവടുവെപ്പാണ് ഈ എമർജൻസി ഫണ്ട്.

പെട്ടെന്നു ഉണ്ടാകുന്ന ഒരു ജോലി മാറ്റമോ ജോലിയിൽ നിന്ന് ഒരു വിടുതലോ ആരോഗ്യപ്രശ്ങ്ങളോ ജീവിത വരുമാനത്തെ ബാധിയ്ക്കുമ്പോൾ, എമർജൻസി ഫണ്ടിന്റെ രൂപത്തിൽ പെട്ടെന്ന് പ്രാപ്യമായ രീതിയിൽ അൽപ്പം സമ്പാദ്യം ഉണ്ടാകുന്നത് ഗൃഹഭരണം എളുപ്പമാക്കും.

എമർജൻസി ഫണ്ട് എങ്ങിനെ ഉണ്ടാക്കാം

എമർജൻസി ഫണ്ട് ഉണ്ടാക്കാനുള്ള ഏറ്റവും സുരക്ഷിതമായ മാർഗം ഏകദേശം ഒരു വർഷത്തേക്കുള്ള ജീവിതച്ചിലവിനുള്ള തുക മിച്ചം വെച്ച് സേവിങ്സ് അക്കൗണ്ടിൽ നിക്ഷേപിയ്ക്കുക എന്നതാണ്.  ഇത് അപ്രായോഗികമായി തോന്നുന്നുണ്ടെങ്കിൽ ഏകദേശം മൂന്നു മാസത്തേക്കെങ്കിലും ഉള്ള തുക പണമായി നിങ്ങളുടെ സേവിങ്സ് അക്കൗണ്ടിൽ ഉണ്ടാകണം. ഒമ്പത്‌ മാസത്തേയ്‌ക്കോ ഒരു വര്ഷത്തേയ്‌ക്കോ ഉള്ള തുക നിങ്ങൾ മിച്ചം വെച്ചിട്ടുണ്ടെങ്കിൽ മൂന്നു മാസത്തേയ്ക്കുള്ള തുക സേവിങ്സ് അക്കൗണ്ടിൽ നിക്ഷേപിയ്ക്കുക. ബാക്കി തുക എഫ് ഡി ലിക്വിഡ് ഫണ്ടിൽ നിക്ഷേപിയ്ക്കുക.

എമർജൻസി ഫണ്ടിന്റെ ആവശ്യകതയെക്കുറിച്ചു ഇപ്പോഴും നിങ്ങൾ ബോധവാനായിട്ടില്ലെങ്കിൽ ഒന്നോർക്കുക. അടിയന്തിര സാഹചര്യങ്ങളിൽ സാങ്കേതിക തടസ്സങ്ങൾ മൂലം നിക്ഷേപത്തുക പിൻവലിയ്ക്കാൻ കഴിയാത്തവർ ഉണ്ട്. ഉദാഹരണത്തിന്,

  • ഈക്വിറ്റി മൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ പിൻവലിയ്ക്കുന്നതിൽ പ്രതികൂലമായ വിപണി സാധ്യത തടസ്സമായേക്കാം
  • ഫിക്സഡ് ഡെപ്പോസിറ്റ് നിക്ഷേപം പിൻവലിയ്ക്കാൻ ബാങ്കുകളുടെ ലോക്ക് ഇൻ പിരീഡ് തടസ്സം സൃഷ്ടിച്ചേക്കാം
  • സ്വർണ്ണ നിക്ഷേപങ്ങളാണെങ്കിൽ അതിന്റെ മൂല്യത്തിലുള്ള ഇടിവ് ഒരു തടസ്സം ആകാം

ചുരുക്കത്തിൽ ജീവിതത്തിൽ സംഭവിയ്ക്കുന്ന ആപത്‌ഘട്ടങ്ങളിൽ കാലിടറാതെ ജീവിതം സാമ്പത്തികപരമായി മുന്നോട്ട് കൊണ്ട് പോകാൻ എമർജൻസി ഫണ്ട് സഹായിയ്ക്കും.

നിക്ഷേപങ്ങളിൽ തുടക്കക്കാരാണെങ്കിൽ പോലും അവർക്കു അത്യാവശ്യം ഉണ്ടായിരിയ്ക്കേണ്ട ഒന്നാണ് എമർജൻസി ഫണ്ട്

 

Blog Malayalam

ഫിനാൻഷ്യൽ ഫ്രീഡം: അറിഞ്ഞിരിയ്‌ക്കേണ്ട കാര്യങ്ങൾ

ഫിനാൻഷ്യൽ ഫ്രീഡം അഥവാ സാമ്പത്തിക സ്വാതന്ത്ര്യം സ്വപ്നം കാണാത്തവർ ഉണ്ടാവില്ല. അനാകർഷകമായ തൊഴിലുകളിൽ പോലും ആളുകൾ ഏർപ്പെടുന്നത് എന്തു കൊണ്ടെന്നു ചിന്തിച്ചിട്ടുണ്ടോ? ജീവിതത്തിൽ സാമ്പത്തിക സ്വാതന്ത്ര്യം കൈവരിയ്ക്കാൻ ആഗ്രഹിയ്ക്കുന്നത് കൊണ്ടാണ്. സന്തോഷകരമായ ഒരു വിശ്രമ ജീവിതം ആഗ്രഹിക്കുന്നത് കൊണ്ടാണ് കരിയറിന്റെ തുടക്കത്തിലേ സുഖകരമായ ഒരു റിട്ടയര്മെന്റിനു വേണ്ടി പലരും മുന്നൊരുക്കങ്ങൾ നടത്തുന്നത്. എന്നാൽ റിട്ടയർമെന്റ് അല്ല സാമ്പത്തിക സ്വാതന്ത്ര്യം ആകണം ലക്‌ഷ്യം വെയ്‌ക്കേണ്ടത്. ഇവിടെ നമ്മൾ സംസാരിക്കാൻ പോകുന്നത് ഇതെങ്ങിനെ കൈവരിയ്ക്കാമെന്നും അല്ലെങ്കിൽ എങ്ങിനെ വേഗത്തിൽ അതിലേക്ക് എത്തിച്ചേരാം എന്നുമാണ്.

നമുക്ക് ജീവിതശൈലീ ചിലവുകളും അത്യാവശ്യ ചിലവുകളും ഉണ്ടാകും. ഇതിനാവശ്യമായ മതിയായ പണം നമ്മുടെ ആസ്‌തികളിൽ നിന്നും നിക്ഷേപങ്ങളിൽ നിന്നും ലഭിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം നമ്മൾ സാമ്പത്തിക സ്വാതന്ത്ര്യം കൈ വരിച്ചു എന്നാണ്. ഇവിടെ ശ്രദ്ധിയ്‌ക്കേണ്ട കാര്യം എന്തെന്നാൽ ഒന്നുകിൽ നമ്മുടെ സ്ഥിര ജോലിയിൽ നിന്ന് കിട്ടുന്ന വരുമാനം ജീവിത ചിലവുകളേക്കാൾ കൂടുതൽ ആയിരിക്കണം. അതല്ലെങ്കിൽ ബാങ്ക് നിക്ഷേപത്തിന്റെ രൂപത്തിലോ മറ്റേതെങ്കിലും രീതിയിലോ നമ്മുടെ കയ്യിലുള്ള സമ്പാദ്യം ചിലവുകളേക്കാൾ കൂടുതൽ ആയിരിക്കണം. എങ്കിൽ നമുക്ക് ജോലിയിൽ നിന്നുള്ള വരുമാനത്തെ ആശ്രയിക്കേണ്ടി വരില്ല.

മിക്ക ആളുകളും ആശ്രയിക്കുന്നത് തങ്ങളുടെ ജോലിയിൽ നിന്നോ ബിസിനെസ്സിൽ നിന്നോ കിട്ടുന്ന വരുമാനത്തെ ആണ്. ഇത് കൂടാതെ നേരത്തെ സൂചിപ്പിച്ച നിഷ്ക്രിയ ആസ്തികളിൽ നിന്ന് വരുമാനം ലഭിയ്ക്കുന്നണ്ടെങ്കിൽ മാനസിക പിരിമുറുക്കം ഇല്ലാത്ത ഒരു ജീവിതം നയിയ്ക്കാം. നിഷ്ക്രിയ വരുമാനം കൈവരിയ്ക്കാൻ ഉള്ള ചില മാർഗങ്ങൾ ഇതാ:

  • നിങ്ങൾ വാങ്ങിയ വീട്, സ്ഥലം എന്നിവയിൽ നിന്നുള്ള വാടക
  • നിങ്ങൾ അപ്ലോഡ് ചെയ്ത യൂട്യൂബ് വീഡിയോയിൽ നിന്നുള്ള വരുമാനം.
  • നിങ്ങൾ എഴുതിയ ഒരു പുസ്തകത്തിൽ നിന്നും കിട്ടുന്ന റോയലിറ്റി
  • സ്റ്റോക്കിലോ മ്യൂച്വൽ ഫണ്ടിലോ ഉള്ള നിക്ഷേപങ്ങളിൽ നിന്ന് കിട്ടുന്ന ആദായം
  • ഫിക്സഡ് ഡെപ്പോസിറ്റ് നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം
  • നിങ്ങളുടെ ബിസിനെസ്സ് സ്ഥാപനത്തിന്റെ ഒരു ഫ്രാൻഞ്ചൈസിയിൽ നിന്ന് കിട്ടുന്ന വരുമാനം

സ്ഥിര ജോലിയിൽ നിന്നായാലും നിഷ്ക്രിയ ആസ്തികളിൽ നിന്നായാലും ലഭിക്കുന്ന വരുമാനം വിനിയോഗിക്കുന്നതിൽ  ഓരോ തവണയും ശ്രദ്ധ ചെലുത്തുമ്പോൾ നിങ്ങൾ ചുവടു വെയ്ക്കുന്നത് സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് ആണ്. ചുരുക്കത്തിൽ സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാൻ റിട്ടയർമെന്റ് വരെ  കാത്തിരിക്കണമെന്നില്ല എന്നർത്ഥം.

Blog English

Money Making Opportunities for House Wives or Retired People

The idea of working from home/working online from home caters mainly to home makers and those retired who would want to make productive use of their resources or simply want to make money and create wealth. For them, options are plenty and here are some of them:

Money Making Ideas

Look for apps like Make Money Online where plenty of ideas are available for those who seek to work from home and generate income. Best for people who have a specific technical skill set, some include creating a You Tube channel or a blog.

Be a distributor

Apps are available where commodities including clothes will be on display. Here, you can opt for products of your choice and market them among your family and friends through WhatsApp. At the time when someone shows interest in any of them, you can make an order in the app along with the address to which it will deliver. Once the customer makes payment to the app, a share of profit goes to the manufacturer and the distributor. Meesho, Glowroad and Shop 101 are few such examples.

Show Your Skill

If you have any specific skill such as creating apps, LinkedIn profile or writing content, there are apps where you can register. An example would be apps like Fiverr in which you can mention your specifications which include your skill set and task you would like to do with a quote. As per your specification and quote, you will be assigned work and be paid for it.

Tele-calling Jobs for Corporates

Do you have good communication skills in English? Then, apps like Squadrun are meant for you! Here you will have to undergo an e-learning course on basic introductory module prior to the job. Once you do that, you will be assigned projects which might include calling the clients of your employer and explaining to them about a specific brand or doing an online survey.

Online Tutorial

This is suitable for qualified people who are interested in giving online tutorials. Suppose you are well versed in maths and what to impart this skill in some way, you can register in apps like Chegg Tutors. You will receive questions from students of foreign universities who fail to find a solution for their maths problems. You can post the answer by providing step by step instructions in the app. If the customer finds it satisfactory, you will get paid. There are plenty of similar apps.

Online Trading

For someone who has received training on online trading, intraday trading in stock market is a good option. There are places which provide training in online trading. You will even find it on YouTube. Once you have a good knowledge on this matter, online training definitely reaps rich rewards.

With a little dose of persistence and dedication, you can generate income and possibly create wealth. Wealth creation is for everyone anyway!