സമ്പന്നതയിലേക്കുള്ള വഴി ഏത്
എങ്ങിനെ സമ്പന്നനാവാം എന്നതിനെ പറ്റി ഏറെ പുസ്തകങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്. എന്നാൽ അവ പ്രവർത്തികമാക്കുന്നതിൽ നമ്മൾ പലപ്പോഴും പരാജയപ്പെടുകയാണ് പതിവ്. ഇവിടെ പ്രശ്നം പുസ്തകങ്ങളുടേതല്ല മറിച്ച് വ്യക്തതയില്ലായ്മയുടേയും ആത്മവിശ്വാസക്കുറവിൻറെയുമാണ്. ഒരു കാര്യം ഓർക്കുക, ലക്‌ഷ്യം എന്താണെന്നും നമ്മൾ കൃത്യമായും എത്തിച്ചേരേണ്ട ഇടമെന്താണെന്നും മനസ്സിലാക്കുകയാണ് സമ്പന്നതയിലേക്കുള്ള ആദ്യ വഴി. ഇവിടെ നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് എങ്ങിനെ പണമുണ്ടാക്കാം എന്നും ഔദ്യോഗിക ജീവിതത്തിൽ എങ്ങിനെ വിജയിയ്ക്കാം എന്നുമാണ്.
ലക്ഷ്യം നിശ്ചയിയ്ക്കുക
- ദൃഢവിശ്വാസത്തോടു കൂടി നിങ്ങളുടെ ലക്‌ഷ്യം നിശ്ചയിച്ചു ഉറപ്പിയ്ക്കുക
- സമ്പാദിക്കാനുള്ള തുക വ്യക്തമായി കണക്കുകൂട്ടി നിശ്ചയിയ്ക്കുക. ഉദാഹരണത്തിന്, മാസം 10 ലക്ഷം സമ്പാദിയ്ക്കണമെന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ, ഇത് കൃത്യമായി നിർണയിയ്ക്കുക
ലക്ഷ്യത്തെ ഉറപ്പിയ്ക്കുക
- മാസവരുമാനം 10 ലക്ഷം ലഭിയ്ക്കുന്നതിൽ നിങ്ങൾ നന്ദിയുള്ളവൻ ആണെന്ന് സ്വയം പറയുക
- തുക കൃത്യമായി നിങ്ങളുടെ ഭാഷയിൽ ഒരു ഡയറിയിൽ എഴുതി വെയ്ക്കുക. എന്നിട്ട് ഇതാണ് ലക്ഷ്യമെന്ന് വീണ്ടും പറഞ്ഞുറപ്പിയ്ക്കുക. ഇത് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിയ്ക്കും.
- ലക്ഷ്യവും തുകയും നിങ്ങളുടെ ചുമരിലോ പൂജാമുറിയിലോ നിങ്ങൾ കാണത്തക്ക രീതിയിൽ എഴുതി പതിപ്പിയ്ക്കുക. ഇത് ലക്‌ഷ്യം നിങ്ങളുടെ മനസ്സിൽ പതിയാൻ ഇടയാക്കും.
- ഇത് എല്ലാ ദിവസവും രാവിലെയും രാത്രിയിലും 10 തവണയെങ്കിലും വായിച്ചുറപ്പിയ്ക്കുക.
- നിങ്ങൾ ലക്‌ഷ്യം വെച്ചിട്ടുള്ള പണം സമ്പാദിയ്ക്കുന്നതും, എണ്ണുന്നതും, നിക്ഷേപിയ്ക്കുന്നതും മനസ്സിൽ കാണുക.
- ലക്ഷ്യമിട്ട പണം നിങ്ങളിലേയ്ക്ക് എത്തുമ്പോൾ തോന്നുന്ന വികാരം മനസ്സിൽ കാണുക. അത് നിങ്ങളുടെ ജീവിതത്തിലും, കുടുംബത്തിലും, ജീവിതശൈലിയിലും ഉണ്ടാക്കുന്ന വ്യത്യാസം സങ്കൽപ്പിയ്ക്കുക. അത് നിങ്ങൾ പുതിയ വാഹനമോ വസ്ത്രമോ വാങ്ങുന്നതാകാം, പുതിയ ബന്ധങ്ങൾ സ്ഥാപിയ്ക്കുന്നതാവാം, ദാനധർമങ്ങൾ ചെയ്യുന്നതാവാം, അതിന്റെ ഗുണഭോക്താക്കളെ കുറിച്ചാകാം, അത് വഴി നിങ്ങൾക്ക് ലഭിയ്ക്കുന്ന ബഹുമാനത്തെ പറ്റിയാകാം.
- ഒരു വിഷൻ ബോർഡ് ഉണ്ടാക്കുക. മാഗസിനുകളിൽ നിന്ന് പടങ്ങൾ വെട്ടിയെടുത്തു ചിത്രങ്ങൾ ഉണ്ടാക്കി ചുമരുകളിൽ ഒട്ടിയ്ക്കാം അല്ലെങ്കിൽ കമ്പ്യൂട്ടറിൽ നിന്ന് എടുത്തു യോജിപ്പിച്ചു സ്ക്രീൻസേവർ ആക്കാം. ഉദാഹരണത്തിന് നിങ്ങൾ ഒരു ബിസിനസ്സ് സ്ഥാപനം നടത്തുകയാണെങ്കിൽ നിങ്ങളുടെ സ്ഥാപനം സ്റ്റോക്ക് എക്സ്ചെയ്ഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെടുന്നതും, നിങ്ങൾ ദാനധർമങ്ങൾ നടത്തുന്നതും, മാരത്തണിൽ പങ്കെടുക്കുന്നതും, ഒരു വീട് നിർമ്മിയ്ക്കുന്നതും, വാഹനം സ്വന്തമാക്കുന്നതുമെല്ലാം ഓർമപ്പെടുത്തുന്ന പടങ്ങൾ നിങ്ങളുടെ ചുമരിൽ ഒട്ടിയ്ക്കുകയോ സ്ക്രീൻസേവർ ആയി കമ്പ്യൂട്ടറിൽ ഇടുകയോ ചെയ്യാം
പ്രവർത്തിച്ചു തുടങ്ങുക
- മുകളിൽ പറഞ്ഞ ജീവിതശൈലി പ്രാവർത്തികമാക്കാൻ നടപ്പിൽ വരുത്തേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് സ്വയം ചോദിയ്ക്കുക
- ഓരോ തവണ ചോതിയ്ക്കുമ്പോഴും ലഭിയ്ക്കുന്ന ചെറിയ ആശയങ്ങൾ നടപ്പിൽ വരുത്തുക
- ഈ ചെറിയ ആശയങ്ങൾ വല്ല്യ വീക്ഷണങ്ങളായി രൂപാന്തരം പ്രാപിച്ചു ലക്ഷ്യപൂർത്തീകരണത്തിന് സഹായിയ്ക്കും.
നിങ്ങളുടെ ലക്ഷ്യ പൂർത്തീകരണത്തിന് മാസങ്ങളോ വർഷങ്ങളോ എടുത്തേക്കാം. എത്രത്തോളം ശക്തമായി നിങ്ങൾ അതിൽ വിശ്വസിയ്ക്കുന്നോ അത്രത്തോളം വേഗത്തിൽ ലക്ഷ്യത്തിൽ എത്തും. ആ നിമിഷം, സാമ്പത്തികമോ സാഹചര്യങ്ങളോ തുടങ്ങി ഒരു ബാഹ്യ ശക്തിയ്ക്കും നിങ്ങളെ പിന്തിരിപ്പിയ്ക്കാനാവില്ല.