വിദേശ വിപണിയിൽ എങ്ങനെ നിക്ഷേപിയ്ക്കാം
വർത്തമാന കാല നിക്ഷേപങ്ങൾക്ക് ഭൂമി ശാസ്ത്രപരമായ അതിരുകൾ ഒരു തടസ്സമേ അല്ല. പുരോഗതി ആർജ്ജിച്ചു കൊണ്ടിരിയ്ക്കുന്ന ഒരു സമ്പത്ഘടന നിങ്ങളെ ആവേശം കൊള്ളിയ്ക്കുന്നുണ്ടെങ്കിൽ അതിൽ നിക്ഷേപിയ്ക്കാൻ രണ്ടാമതൊന്ന് ആലോചിയ്ക്കേണ്ട ആവശ്യമില്ല. വിദേശ വിപണിയിൽ നിക്ഷേപിയ്ക്കുന്നതിനായി നിങ്ങളെ സഹായിയ്ക്കാൻ കോട്ടക് സെക്യൂരിറ്റീസ്, എച്ച് ഡി എഫ് സി സെക്യൂരിറ്റീസ്, ആക്സിസ് സെക്യൂരിറ്റീസ് തുടങ്ങി ഏറെ ബ്രോക്കർമാർ ഇന്ത്യയിൽ ഉണ്ട്.
നിർദേശങ്ങൾ
- വിദേശത്തെ ബ്രോക്കറേജ് സ്ഥാപനങ്ങളുമായി പങ്കാളിത്തമുള്ള ഇന്ത്യയിലെ ബ്രോക്കറേജ് സ്ഥാപനങ്ങളിൽ ഏതെങ്കിലെങ്കിലും അക്കൗണ്ട് തുറക്കുക. ഈ പങ്കാളിത്തം വഴി വിദേശവിപണികളിൽ ട്രേഡിങ്ങ് നടത്താൻ നിങ്ങൾക്ക് കഴിയും
- ഇന്ത്യയിൽ ഉള്ള ബ്രോക്കറേജ് സ്ഥാപനത്തിന് വിദേശ ബ്രോക്കറേജ് സ്ഥാപനത്തിൽ അക്കൗണ്ട് ഉണ്ടാകും. കറൻസി കൈമാറ്റത്തിന് ഒരു ബാങ്ക് അക്കൗണ്ടും ആവശ്യമാണ്.
- ഒരു ഇന്ത്യൻ പൗരന് 2,50,000 ഡോളർ വരെ വിദേശ വിപണിയിൽ നിക്ഷേപിയ്ക്കാം.
- കെ വൈ സി (നോ യുവർ കസ്റ്റമർ) ചെയ്യുക, എൽ. ആർ എസ്സ് (ലിബറലൈസ്ഡ് റെമിറ്റൻസ് സ്‌കീം, ഫെമ (ഫോറിൻ എക്സ്ചേഞ്ച് മാനേജ്‌മെൻറ് ആക്ട്) ഫോമുകൾ പൂരിപ്പിയ്ക്കുക തുടങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദേശങ്ങൾ പാലിയ്ക്കുക
- സ്റ്റോക്കാൾ തുടങ്ങിയ സ്ഥാപനങ്ങൾ വിദേശ വിപണിയിൽ ട്രേഡിങ്ങ് നടത്താൻ ഇന്ത്യൻ പൗരന്മാരെ സഹായിയ്ക്കുന്നുണ്ട്. അതിൽ അക്കൗണ്ട് തുറന്നാൽ അവരുടെ വിവിധ സ്കീമുകൾ കാണാം. ചില സ്കീമുകൾ പ്രകാരം എത്ര ട്രേഡിങ്ങ് വേണമെങ്കിൽ ചെയ്യാം. വര്ഷം തോറും മെയിന്റനൻസ് തുക അടച്ചാൽ മതി. ചിലത് പ്രകാരം ഓരോ ട്രേഡിങ്ങിനും 3 ഡോളർ വീതം അടയ്ക്കണം.
- ഡോളറുകളിൽ നിക്ഷേപിയ്ക്കുന്നതിനാൽ വിദേശ വിപണിയിൽ നിക്ഷേപം നടത്തുന്നതിനുള്ള ചിലവ് എപ്പോഴും കൂടുതലായിരിയ്ക്കും. അതിനാൽ നിക്ഷേപ തുകയും അതിന്റെ ചിലവും തുലനം ചെയ്യുമ്പോൾ പ്രായോഗികത ഉറപ്പ് വരുത്തുക
- നിക്ഷേപ തുക ചെറുതാണെങ്കിൽ വിദേശ വിപണികളിൽ നിക്ഷേപം നടത്താതിരിയ്ക്കുക. നിക്ഷേപ ചിലവ് കൂടുതലായതിനാൽ വലിയ തുക അതിനെ സാധൂകരിയ്ക്കും.
- ഇന്ത്യൻ പൗരന്മാർക്ക് നേരിട്ട് വിദേശ വിപണിയിൽ നിക്ഷേപം നടത്താൻ സഹായിയ്ക്കുന്ന ബ്രോക്കറേജ് സ്ഥാപനങ്ങൾ വിദേശത്ത് ധാരാളമുണ്ട്. ഇതിന് സഹായിയ്ക്കുന്ന സ്ഥാപനങ്ങൾ ഇന്ത്യയിലും ഉണ്ട്. നിങ്ങൾക്ക് യോജിയ്ക്കുന്നവർ എന്ന് തോന്നുന്നവരുമായി മാത്രം ജോലി ചെയ്യുക
- വ്യത്യസ്തങ്ങളായവയിൽ നിക്ഷേപിയ്ക്കാൻ വേണ്ടി മാത്രം വിദേശ വിപണിയിൽ നിക്ഷേപിയ്ക്കാതിരിയ്ക്കുക. നിങ്ങളുടെ കയ്യിൽ വലിയ ഒരു തുക ഉണ്ടെങ്കിൽ മാത്രം ചെയ്യുക. അല്ലെങ്കിൽ മ്യൂച്വൽ ഫണ്ട് ആണ് ഉചിതമായത്.
- ഓർക്കുക, വിദേശ വിപണിയിൽ നിക്ഷേപിച്ചത് കൊണ്ട് മാത്രം ലാഭകരമാവണം എന്നില്ല. അതിനാൽ സ്ഥാപനം, അതിൻറെ വീക്ഷണം, ലാഭ സാധ്യതകൾ എന്നിവയെ കുറിച്ച് വ്യക്തമായി പഠിയ്ക്കുക.
നിങ്ങൾ ഒരു വമ്പൻ നിക്ഷേപകൻ ആണെങ്കിൽ വിദേശ വിപണി നിങ്ങളെ സംബന്ധിച്ച് മികച്ച ഒരു അവസരമാണ്. എങ്കിലും സമുദ്രത്തിൽ ഇറങ്ങുന്നതിന് മുൻപ് വ്യക്തമായ വിശകലനം ആവശ്യമാണ്.