റിട്ടയർമെമെൻറ് പ്ലാനിംഗ്
ജീവിത സായാഹ്നത്തിലേയ്ക്ക് പണം കരുതി വെയ്ക്കുക എന്നത് സ്വന്തമായി സമ്പാദിയ്ക്കാൻ തുടങ്ങുമ്പോഴേ നമ്മളിൽ പലരും ചെയ്യുന്ന കാര്യമാണ്. കാരണം മറ്റൊന്നുമല്ല, ബുദ്ധിപൂർവ്വമായ നിക്ഷേപങ്ങൾ ആണ് സാമ്പത്തിക ഭദ്രത നിറഞ്ഞ ഒരു വിരമിയ്ക്കൽ ജീവിതത്തിലേക്കുള്ള ആദ്യ പടി എന്നത് കൊണ്ട് തന്നെ. നിക്ഷേപിയ്ക്കുമ്പോൾ ഒരൊറ്റ ഉല്പ്പന്നത്തിൽ മാത്രമായി നിക്ഷേപിയ്ക്കാതിരിയ്ക്കുക, റിട്ടയർമെന്റിന് മാത്രമായി ഒരു പോർട്ട്ഫോളിയോ സൃഷ്ടിയ്ക്കുക തുടങ്ങിയവയും ശ്രദ്ധിയ്ക്കണം. അതിന് വിരമിയ്ക്കുന്ന പ്രായം, ദിവസം എന്നിവയിലെല്ലാം വ്യക്തത വേണം. ഇത് കൂടാതെ വിരമിയ്ക്കലിന് ശേഷവും തുടരാൻ സാദ്ധ്യതയുള്ള സാമ്പത്തിക ഉത്തരവാദിത്വങ്ങളെ കുറിച്ച് ധാരണ ഉണ്ടാകണം. നിങ്ങളാണ് കുടുംബത്തിൽ പണം സമ്പാദിയ്ക്കുന്നയാളെങ്കിൽ, നിങ്ങളുടെ മരണശേഷമോ അസാന്നിദ്ധ്യത്തിലോ നിങ്ങളുടെ പങ്കാളിയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തണം. നിങ്ങളുടെ ഓരോ നിക്ഷേപത്തിനും നോമിനിയെ നിശ്ചയിയ്ക്കുക, ഒരു വിൽപത്രം തയ്യാറാക്കുക തുടങ്ങിയവ ചെയ്യുന്നത് നിങ്ങളുടെ സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പ് വരുത്തും. ഒരു വിദഗ്ദ്ധൻറെ സഹായം തേടിയാൽ ഈ നടപടി ക്രമങ്ങളെല്ലാം ഒരുമിച്ച് ചെയ്യേണ്ടതിൻറെ ബുദ്ധിമുട്ട് ഒഴിവാക്കാം. താഴെ പറഞ്ഞ കാര്യങ്ങൾ പോർട്ട്ഫോളിയോയിൽ ഉൾപ്പെടുത്തി വിരമിയ്ക്കൽ സന്തോഷകരമാക്കൂ
ഹെൽത്ത് ഇൻഷുറൻസ്
വാർധക്യത്തിൽ അസുഖങ്ങൾ വരാൻ എളുപ്പമാണ്. അത് കൊണ്ട് വിരമിയ്ക്കൽ മുന്നിൽ കണ്ട് നേരത്തെ തന്നെ നിങ്ങൾക്ക് ഒരു ഹെൽത്ത് ഇൻഷുറൻസ് എടുക്കേണ്ടത് അത്യാവശ്യമാണ്. വിരമിയ്ക്കുന്നതിന് ശേഷം പുതിയ ഒരു പോളിസി എടുക്കുന്നത് എളുപ്പമാവില്ല. അതിനാൽ തന്നെ നേരത്തെ ഉചിതമായ ഒരെണ്ണം ഉണ്ടാകുന്നത് ഏറെ ഗുണം ചെയ്യും.
എമർജൻസി ഫണ്ട്
എളുപ്പത്തിൽ എടുക്കാവുന്ന തരത്തിൽ ഒരു എമർജൻസി ഫണ്ട് ഉണ്ടാകണം. അത് സേവിങ്സ് അക്കൗണ്ടിൻറെ രൂപത്തിലോ എളുപ്പത്തിൽ പിൻവലിയ്ക്കാവുന്ന മ്യൂച്ച്വൽ ഫണ്ടിൻറെ രൂപത്തിലോ ആവാം. 12 മാസത്തേക്കുള്ള നിങ്ങളുടെ മാസച്ചിലവ് ആകണം എമർജൻസി ഫണ്ട്.
പ്രൊവിഡൻറ് ഫണ്ട് അഥവാ നാഷണൽ പെൻഷൻ സ്‌കീം
പ്രൊവിഡൻറ് ഫണ്ടിലോ നാഷണൽ പെൻഷൻ സ്‌കീമിലോ ഒരു അക്കൗണ്ട് തുറക്കുക. ഈ ഫണ്ട് റിട്ടയർമെന്റിന് പ്രത്യേകമായി മാറ്റി വെയ്ക്കുക.
ഡെബ്റ്റും ഇക്വിറ്റിയും ചേർന്ന ഒരു സംതുലിതമായ പോർട്ട്ഫോളിയോ
റിട്ടയർമെന്റ് ഫണ്ടിലെ ഇക്വിറ്റി നിക്ഷേപം കഴിയുന്നതും കുറയ്ക്കണം. അത് വേഗത്തിൽ എടുക്കാൻ പാകത്തിലുള്ള നിക്ഷേപതിന്റെ രൂപത്തിൽ ആക്കണം. 75 ശതമാനം ഫണ്ട് ഡെബ്റ്റ് ലും ബാക്കി 25 ശതമാനം ഇക്വിറ്റിയിലും നിക്ഷേപിയ്ക്കുക. ഇങ്ങിനെ ചെയ്താൽ വിപണിയിലുണ്ടാകുന്ന കയറ്റിറക്കങ്ങൾ നിക്ഷേപത്തെ ബാധിയ്ക്കില്ല. എന്നാൽ വിരമിയ്ക്കലിന് ശേഷമുള്ള ആവശ്യങ്ങൾക്ക് നിങ്ങളുടെ കൈയിലുള്ള 50 ശതമാനം ഫണ്ട് കൊണ്ട് കഴിയുമെങ്കിൽ ബാക്കി ഇക്വിറ്റിയിൽ നിക്ഷേപിയ്ക്കുക. ഡെബ്റ്റ് ലെ നിക്ഷേപം സ്ഥിരതയുള്ള ഒരു ആദായം ഉറപ്പ് വരുത്തുമെങ്കിൽ ഇക്വിറ്റി ധന സമ്പാദനത്തിന് സഹായിയ്ക്കും.
എൻ സി ഡി (നോൺ കോൺവെർട്ടിബിൾ ഡിബഞ്ചർസ്) അല്ലെങ്കിൽ ഡെബ്റ്റ്
എൻ സി ഡി യിൽ നിക്ഷേപിയ്ക്കുന്നത് ഒരു നിശ്ചിത നിരക്കിൽ ആദായം ലഭിയ്ക്കുന്നത് ഉറപ്പ് വരുത്തും. ഇത് മികച്ച ഒരു വരുമാന മാർഗ്ഗമാണ്.
ഡയറക്ട് ഇക്വിറ്റി
ഡയറക്ട് ഇക്വിറ്റിയിൽ നിക്ഷേപിച്ചാൽ 1% അല്ലെങ്കിൽ 2 % എന്ന നിരക്കിൽ ഡിവിഡൻറ് ലഭിയ്ക്കും. ഇന്നത്തെ സാഹചര്യം കണക്കിലെടുത്താൽ ഒരു വാടക വീടിൽ നിന്ന് നിങ്ങൾക്ക് ലഭിയ്ക്കുന്ന ആദായം 2 ശതമാനത്തിൽ താഴെയാണ്. അതിനാൽ വിരമിയ്ക്കൽ കണക്കിലെടുത്ത് മികച്ച സ്ഥാപനങ്ങളുടെ ഓഹരികൾ നേരത്തെ വാങ്ങിയാൽ വിരമിയ്ക്കാറാകുമ്പോഴേക്കും മികച്ച യു ഒരു തുക ലഭിയ്ക്കും.
റിയൽ എസ്റ്റേറ്റ് – വാടക വരുമാനം
നാണയപ്പെരുപം വർദ്ധിച്ചാലും കാര്യമായി ബാധിയ്ക്കാത്തതാണ് വാടക വീടിൽ നിന്നുള്ള വരുമാനം. അതിന് കാരണം നാണയപ്പെരുപ്പം വാടക കൂട്ടാൻ തടസ്സമാകില്ല എന്നതാണ്. ഇത് സുസ്ഥിരമായ ഒരു ആദായം ഉറപ്പ് വരുത്തുന്നു.
ആന്വിറ്റി
7 അല്ലെങ്കിൽ 10 വർഷം ഒരു തുക അടയ്ക്കുകയും അതിന് ശേഷം പെൻഷൻ പോലെ മാസം തോറും ആദായം ലഭിയ്ക്കുകയും ചെയ്യുന്നതാണ് ആന്വിറ്റി. വിരമിയ്ക്കൽ ലക്ഷ്യമിട്ട് നിക്ഷേപിയ്ക്കുന്നവർക്ക് ഏറെ യോജിച്ചതാണ് ഇത്. മികച്ച ആന്വിറ്റി ഉൽപ്പന്നങ്ങൾ നൽകുന്ന സ്വകാര്യ സ്ഥാപനങ്ങൾ ഏറെയുണ്ട്.
ഹോബി
നിങ്ങളുടെ മനസ്സിനിണങ്ങിയ ഏതെങ്കിലും പ്രവൃത്തികളിൽ ഏർപ്പെടുക. ഇത് നിങ്ങളെ ഉത്തേജിപ്പിയ്ക്കുക മാത്രമല്ല ചെയ്യുന്നത് അതിൽ നിന്ന് വരുമാനം ഉണ്ടാക്കാൻ കഴിയുകയും ചെയ്യും.
വിരമിയ്ക്കൽ ജീവിതത്തിന് നേരത്തെ ഒരുങ്ങുന്നവരുടെ പൊതുവായ പോർട്ട്ഫോളിയോ ഇതായിരിയ്ക്കണം. സ്ഥിരമായ ആദായവും അതോടൊപ്പം ധന സമ്പാദനവും ഉറപ്പ് വരുത്തുന്ന രീതിയിൽ നിക്ഷേപം വിനിയോഗിയ്ക്കുക.