ഇ എം ഐ യും എസ്സ് ഐ പി യും ഉപയോഗിച്ച് സൗജന്യമായി ഒരു വീട് സ്വന്തമാക്കൂ
ഒഴിവാക്കാൻ കഴിയാത്തവയാണ് പലർക്കും ലോണുകൾ. ലോണുകൾ എടുക്കാൻ താല്പര്യമില്ലാത്തവർ തന്നെ അതിന് നിർബന്ധിതരാവുന്നത് ഭവനം, വാഹനം എന്നിവ സ്വന്തമാക്കാൻ ഏറെ ആഗ്രഹിയ്ക്കുന്നത് കൊണ്ടാണ്. അതിൽ തന്നെ പലരും അതിൻറെ ബാധ്യതകൾ കഴിയും വേഗം തീർക്കാൻ ആഗ്രഹിയ്ക്കുന്നവർ ആണ്. ഭവന വായ്പ പോലുള്ളവ നികുതിയിളവിന് സഹായിയ്ക്കുമെങ്കിലും ഉയർന്ന പലിശ നിരക്ക് പലർക്കും ഒരു തീരാ തലവേദന തന്നെ ആണ്. ഉദാഹരണത്തിന് നിങ്ങൾ ഇരുപത്തിയഞ്ച് വർഷത്തിന്റെ ഒരു ഭവന വായ്പ എടുത്തിട്ടുണ്ടെന്ന് വെയ്ക്കുക. വായ്പ കാലാവധി കഴിയുമ്പോഴേയ്ക്കും നിങ്ങൾ വായ്പ തുകയുടെ ഇരട്ടി പലിശയായി അടച്ചിട്ടുണ്ടാകും. എന്നാൽ ഈ ഇരുപത്തിയഞ്ച് വർഷം കൊണ്ട് നിങ്ങളുടെ ഭവനത്തിന് അതിന് ആനുപാതികമായി മൂല്യം വർദ്ധിച്ചിട്ടുമുണ്ടാകില്ല. എന്നാൽ വീട് എന്നാൽ പലരെയും സംബന്ധിച്ചു വൈകാരികമായ ഒരു തീരുമാനം ആണ്. അവിടെ സംഖ്യകൾക്ക് പ്രാധാന്യം കുറവായിരിയ്ക്കും. അത് കൊണ്ട് തന്നെ ഇവിടെ സംസാരിയ്ക്കാൻ പോകുന്നത് വായ്പയുടെ ഭാരം കുറയ്ക്കുന്നതിനെ കുറിച്ചും ഇ എം ഐ യും എസ്സ് ഐ പി യും ഉപയോഗിച്ചുള്ള ധനസമ്പാദനത്തിനെ കുറിച്ചുമാണ്.
ഇ എം ഐ കുറയ്ക്കാം
ഒരാൾ 25 ലക്ഷം രൂപയുടെ ഒരു ഭവന വായ്പ എടുത്തുവെന്ന് വെയ്ക്കുക. 9.25 ശതമാനം പലിശ നിരക്കിൽ 20 വർഷത്തിൽ അയാൾ തിരിച്ചടയ്‌ക്കേണ്ടി വരുന്നത് 23,000 രൂപയാണ്. പലിശ 7.25% ശതമാനം ആയി കുറയുകയാണെങ്കിൽ 25 വർഷം കൊണ്ട് അയാൾ തിരിച്ചടയ്‌ക്കേണ്ട തുക 18,000 രൂപ ആയി കുറയും. വായ്പ കാലാവധി ഉയർത്താൻ താൽപര്യമില്ലെങ്കിൽ 20 വർഷം കൊണ്ട് അടയ്‌ക്കേണ്ട തുക 19,500 ആകും.
വായ്പ തുക | പലിശ നിരക്ക് | ഇ എം ഐ തുക | വായ്പ കാലാവധി | |
കുറയ്ക്കുന്നതിന് മുൻപ് | 25 ലക്ഷം | 9.25ശതമാനം | 23,000 | 20 വർഷം |
കുറച്ചതിന് ശേഷം | 25 ലക്ഷം | 7.25ശതമാനം | 18,000 | 25 വർഷം |
അല്ലെങ്കിൽ
കുറച്ചതിന് ശേഷം | 25 ലക്ഷം | 7.25ശതമാനം | 19,500 | 20 വർഷം |
ഇ എം ഐ തുക കുറയുന്നതിനാൽ അധികം ഉണ്ടാകുന്ന 4000 രൂപ യോജിച്ച ഒരു ഇക്വിറ്റിയിൽ 25 വർഷത്തേയ്ക്ക് അല്ലെങ്കിൽ വായ്പ കാലാവധി കഴിയുന്നത് വരെ നിക്ഷേപിച്ചാൽ, കാലാവധി കഴിയുമ്പോൾ 12 ലക്ഷം അയാൾ നിക്ഷേപിച്ചിട്ടുണ്ടാകും. 10 – 12 ശതമാനം പലിശ കണക്കിലെടുത്താൽ ഇക്വിറ്റിയിൽ നിന്ന് ലഭിയ്ക്കുന്നത് 75 ലക്ഷം ആയിരിയ്ക്കും. അങ്ങിനെ ഇ എം ഐ തുക കുറയ്ക്കുന്നതിലൂടെ ധന സമ്പാദനത്തിന് വഴി തെളിയുന്നു.
എസ്സ് ഐ പി വരുമാനം
മാസം തോറുമുള്ള നിക്ഷേപം | വായ്പ കാലാവധി | മൊത്തം നിക്ഷേപം | വരുമാനം |
4000 | 25 വർഷം | 12 ലക്ഷം | 75 ലക്ഷം |
25 വർഷത്തിൽ ബാങ്കിലേയ്ക്ക് അടച്ച 54 ലക്ഷവും നിക്ഷേപിച്ച 12 ലക്ഷവും ചേർത്ത് വീടിനായി നിങ്ങൾ 66 ലക്ഷം ചിലവഴിച്ചിട്ടുണ്ടാകും. എന്നാൽ കാലാവധിയ്ക്കു ശേഷം ലഭിയ്ക്കുന്നത് ഒരു വീടും 9 ലക്ഷം അധിക തുകയുമാണ്. വായ്പ അടവിന് 25 വർഷം കൂടുതലായി തോന്നുകയാണെങ്കിൽ 15 വർഷത്തിന് ശേഷം വായ്പ മുഴുവനായി തിരിച്ചടയ്ക്കാവുന്നതാണ്. അപ്പോഴേയ്ക്കും ഇക്വിറ്റി വരുമാനം 20 ലക്ഷവും വായ്പ തുക 15 ലക്ഷവും ആയിട്ടുണ്ടാകും.
വായ്പ കാലാവധിയ്ക്ക് ശേഷം ലഭിയ്ക്കുന്ന വരുമാനം
വായ്പ കാലാവധി | ഇ എം ഐ തുക | എസ്സ് ഐ പി – ഇ എം ഐ നിക്ഷേപം | എസ്സ് ഐ പി – ഇ എം ഐ വരുമാനം |
25 വർഷം | 54 ലക്ഷം | 12 ലക്ഷം | 75 ലക്ഷം |
ഇക്വിറ്റിയിൽ നിക്ഷേപിച്ചു ലഭിയ്ക്കുന്ന തുക വീടിനൊപ്പം നിങ്ങളുടെ സമ്പാദ്യത്തിനു ഒരു മുതൽക്കൂട്ട് ആണ്. അതിനാൽ ഈ വഴി സ്വീകരിയ്ക്കാൻ ഒട്ടും മടിയ്ക്കേണ്ട.