ഒരു അപ്രതീക്ഷിത സംഭവത്തെ തുടർന്ന് നിങ്ങളുടെ വീടിനു കേടുപാട് സംഭവിച്ചു എന്ന് കരുതുക. പെട്ടെന്ന് ജോലി നഷ്ടപ്പെടുകയോ അല്ലെങ്കിൽ ഒരു അപകടത്തെ തുടർന്ന് നിങ്ങൾക്കു ജോലിയിൽ പ്രവേശനം സാധിക്കാതിരിയ്ക്കുകയും ചെയ്യുക – ജീവിതത്തിലെ ഇത്തരം നിർഭാഗ്യകരമായ ഘട്ടങ്ങളിൽ സാമ്പത്തിക ക്ലേശങ്ങൾ ഇല്ലാതെ പിടിച്ചു നില്ക്കാൻ പലപ്പോഴും തുണയാവുന്നത് നിങ്ങളുടെ കൈവശമുള്ള എമർജൻസി ഫണ്ട് ആണ്.
എമർജൻസി ഫണ്ട് ഒരു സുരക്ഷിത വലയം ആണ്. അത് ജീവിതത്തിൽ ഉണ്ടാകുന്ന അടിയന്തിര സാഹചര്യങ്ങളെ മറികടക്കാൻ നിങ്ങൾ ഉപയോഗിയ്ക്കുന്ന നിങ്ങളുടെ തന്നെ കൈവശമുള്ള ആസ്തികളാവാം അല്ലെങ്കിൽ ലിക്വിഡ് ഫണ്ട് ആവാം. ഇതിൽ ഏതായാലും ഫിനാൻഷ്യൽ ഫ്രീഡം അല്ലെങ്കിൽ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു പ്രധാന ചുവടുവെപ്പാണ് ഈ എമർജൻസി ഫണ്ട്.
പെട്ടെന്നു ഉണ്ടാകുന്ന ഒരു ജോലി മാറ്റമോ ജോലിയിൽ നിന്ന് ഒരു വിടുതലോ ആരോഗ്യപ്രശ്ങ്ങളോ ജീവിത വരുമാനത്തെ ബാധിയ്ക്കുമ്പോൾ, എമർജൻസി ഫണ്ടിന്റെ രൂപത്തിൽ പെട്ടെന്ന് പ്രാപ്യമായ രീതിയിൽ അൽപ്പം സമ്പാദ്യം ഉണ്ടാകുന്നത് ഗൃഹഭരണം എളുപ്പമാക്കും.
എമർജൻസി ഫണ്ട് എങ്ങിനെ ഉണ്ടാക്കാം
എമർജൻസി ഫണ്ട് ഉണ്ടാക്കാനുള്ള ഏറ്റവും സുരക്ഷിതമായ മാർഗം ഏകദേശം ഒരു വർഷത്തേക്കുള്ള ജീവിതച്ചിലവിനുള്ള തുക മിച്ചം വെച്ച് സേവിങ്സ് അക്കൗണ്ടിൽ നിക്ഷേപിയ്ക്കുക എന്നതാണ്. ഇത് അപ്രായോഗികമായി തോന്നുന്നുണ്ടെങ്കിൽ ഏകദേശം മൂന്നു മാസത്തേക്കെങ്കിലും ഉള്ള തുക പണമായി നിങ്ങളുടെ സേവിങ്സ് അക്കൗണ്ടിൽ ഉണ്ടാകണം. ഒമ്പത് മാസത്തേയ്‌ക്കോ ഒരു വര്ഷത്തേയ്‌ക്കോ ഉള്ള തുക നിങ്ങൾ മിച്ചം വെച്ചിട്ടുണ്ടെങ്കിൽ മൂന്നു മാസത്തേയ്ക്കുള്ള തുക സേവിങ്സ് അക്കൗണ്ടിൽ നിക്ഷേപിയ്ക്കുക. ബാക്കി തുക എഫ് ഡി ലിക്വിഡ് ഫണ്ടിൽ നിക്ഷേപിയ്ക്കുക.
എമർജൻസി ഫണ്ടിന്റെ ആവശ്യകതയെക്കുറിച്ചു ഇപ്പോഴും നിങ്ങൾ ബോധവാനായിട്ടില്ലെങ്കിൽ ഒന്നോർക്കുക. അടിയന്തിര സാഹചര്യങ്ങളിൽ സാങ്കേതിക തടസ്സങ്ങൾ മൂലം നിക്ഷേപത്തുക പിൻവലിയ്ക്കാൻ കഴിയാത്തവർ ഉണ്ട്. ഉദാഹരണത്തിന്,
- ഈക്വിറ്റി മൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ പിൻവലിയ്ക്കുന്നതിൽ പ്രതികൂലമായ വിപണി സാധ്യത തടസ്സമായേക്കാം
- ഫിക്സഡ് ഡെപ്പോസിറ്റ് നിക്ഷേപം പിൻവലിയ്ക്കാൻ ബാങ്കുകളുടെ ലോക്ക് ഇൻ പിരീഡ് തടസ്സം സൃഷ്ടിച്ചേക്കാം
- സ്വർണ്ണ നിക്ഷേപങ്ങളാണെങ്കിൽ അതിന്റെ മൂല്യത്തിലുള്ള ഇടിവ് ഒരു തടസ്സം ആകാം
ചുരുക്കത്തിൽ ജീവിതത്തിൽ സംഭവിയ്ക്കുന്ന ആപത്‌ഘട്ടങ്ങളിൽ കാലിടറാതെ ജീവിതം സാമ്പത്തികപരമായി മുന്നോട്ട് കൊണ്ട് പോകാൻ എമർജൻസി ഫണ്ട് സഹായിയ്ക്കും.
നിക്ഷേപങ്ങളിൽ തുടക്കക്കാരാണെങ്കിൽ പോലും അവർക്കു അത്യാവശ്യം ഉണ്ടായിരിയ്ക്കേണ്ട ഒന്നാണ് എമർജൻസി ഫണ്ട്