Blog Malayalam

ഇൻഷുറൻസ് എന്ന നിക്ഷേപം

പലരും കരുതുന്ന പോലെ ഇൻഷുറൻസ് ഒരു നിക്ഷേപമല്ല, മറിച്ച്‌ ജീവിതത്തിലുണ്ടാകുന്ന അനിശ്ചിത സംഭവങ്ങൾക്കും അപകടങ്ങൾക്കുമെതിരെ ഉള്ള ഒരു പ്രതിരോധം തീർക്കലാണ്. കേൾക്കുമ്പോൾ കൃത്യമായ ഒരു ഇടപാട് പോലെ തോന്നുമെങ്കിലും ജീവിതത്തെയല്ല മരണത്തെ ആണ് ഇൻഷുറൻസ് ഓർമിപ്പിയ്ക്കുന്നത്.

ടെം ഇൻഷുറൻസിൻറെ കാര്യം തന്നെ നോക്കുക, ഇതിൽ കാലാവധിയ്ക്ക് ശേഷം ഇൻഷുറൻസ് എടുത്തയാൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ കുടുംബത്തിന് ഇൻഷുറൻസ് തുക ലഭിയ്ക്കില്ല. മെഡിക്കൽ ഇൻഷുറൻസ് എടുത്താൽ ആരോഗ്യ സംബന്ധമായ ചെലവുകൾക്ക് ഇൻഷുറൻസ് തുക ലഭിയ്ക്കുന്നത് പോലെ, വെഹിക്കിൾ ഇൻഷുറൻസിൽ നിങ്ങളുടെ വാഹനത്തിന് ഉണ്ടാകുന്ന കേടുപാടുകൾക്ക് ഇൻഷുറൻസ് സംരക്ഷണം ഉള്ളത് പോലെ ലൈഫ് ഇൻഷുറൻസിൽ നിങ്ങളുടെ ജീവന് സംഭവിയ്ക്കുന്ന അപ്രതീക്ഷിത നാശനഷ്ടങ്ങൾക്ക് സംരക്ഷണം ലഭിയ്ക്കുന്നു. എങ്കിലും ഒരു നിക്ഷേപമായി കണക്കാക്കുന്നത് കൊണ്ട് തങ്ങൾ പ്രീമിയം ആയി അടയ്ക്കുന്ന തുക തിരികെ മികച്ച ആദായമായി മടക്കിക്കിട്ടണം എന്ന് ആളുകൾക്ക് നിർബന്ധ ബുദ്ധിയുണ്ട്. അതിനാൽ തന്നെ ലൈഫ് ഇൻഷുറൻസ് അഥവാ ടെം ഇൻഷുറൻസ് ഒരു നിക്ഷേപമാണോ എന്ന് പരിശോധിയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

കുറഞ്ഞ പ്രീമിയം തുകയും ഉയർന്ന ഇൻഷുറൻസ് തുകയും മൂലം ടെം ഇൻഷുറൻസ് ഏറ്റവും ഫലപ്രദമായ ഒരു ഇൻഷുറൻസ് ആയാണ് കണക്കാക്കുന്നത്. എന്നാൽ ഇൻഷുറൻസ് എടുത്തയാൾ കാലാവധിയ്ക്ക് ശേഷവും ജീവിച്ചിരിപ്പുണ്ടെങ്കിൽ അടച്ച തുക നഷ്ടമാകും എന്ന ഒറ്റ കാരണത്താൽ പലരും അവഗണിയ്ക്കുന്ന ഒന്നാണ് ടെം ഇൻഷുറൻസ്. എന്നാൽ ടെം ഇൻഷുറൻസിനോടൊപ്പം ഒരു സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാനിൽ കൂടി നിക്ഷേപിയ്ക്കുകയാണെങ്കിൽ അത് ഏറെ പ്രയോജനപ്രദമായ ഒരു നിക്ഷേപമായി കണക്കാക്കാം. ഇവിടെ നമ്മൾ ഉദാഹരണമായി എടുക്കുന്നത് 30 വയസ്സുള്ള ആരോഗ്യവാനായ ഒരു ആളുടേതാണ്.

30 വയസ്സുള്ള ആരോഗ്യവാനായ ഒരാൾ ഒരു ടെം ഇൻഷുറൻസിലും സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാനിലും ഒരുമിച്ച് നിക്ഷേപിച്ചാലും ഒരു സാധാരണ ലൈഫ് ഇൻഷുറൻസ് പോളിസിയിൽ നിക്ഷേപിച്ചാലും, അടയ്‌ക്കേണ്ടി വരുന്ന പ്രീമിയം തുക, ആദായം എന്നിവയിലെ വ്യത്യാസം ഒന്ന് വിലയിരുത്താം.

ഒരാൾ 1 കോടി രൂപയ്ക്ക് ഒരു സാധാരണ ഇൻഷുറൻസ് പോളിസി എടുത്തു എന്ന് വെയ്ക്കുക. അയാൾ ഒരു വർഷത്തിൽ അടയ്ക്കുന്ന പ്രീമിയം തുക 3,54,000 ആയിരിയ്ക്കും. 31 വർഷത്തിൽ അയാൾ 1,090,000 അടച്ചിരിയ്ക്കും. കാലാവധിയ്ക്ക് ശേഷം അയാൾക്ക് ലഭിയ്ക്കുന്ന തുക 2,570,000 ആയിരിയ്ക്കും. ഇത് ബോണസ് തുകയായ 1,570,000 കൂടി ഉൾപ്പെടെയാണ്. മറിച്ച്‌, അയാൾ 31 വർഷത്തേയ്ക്ക് 1 കോടിയുടെ ടെം ഇൻഷുറൻസ് ആണ് എടുത്തതെങ്കിൽ അടയ്‌ക്കേണ്ട പ്രീമിയം തുക 10,000 രൂപയാണ്. 31 വർഷത്തിൽ അയാൾ 3,23,000 അടച്ചിട്ടുണ്ടാകും. ഇതിനോടൊപ്പം അയാൾ 31 വർഷത്തേയ്ക്ക് വർഷത്തിൽ 3,44,000 അടയ്ക്കാൻ പാകത്തിൽ ഒരു സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാനിൽ നിക്ഷേപിയ്ക്കുകയാണെങ്കിൽ, കാലാവധിയ്ക്ക് ശേഷം നിക്ഷേപകന് ലഭിയ്ക്കുന്ന തുക 9 കോടിയാണ്. ഒരു സാധാരണ ഇൻഷുറൻസ് പോളിസിയുടെ തുകയെ അപേക്ഷിച്ചു നോക്കുമ്പോൾ എത്രയോ ഇരട്ടിയാണ് ഈ തുക. താഴെ കൊടുത്തിരിയ്ക്കുന്ന ടേബിൾ ശ്രദ്ധിയ്ക്കുക

  ടെം ഇൻഷുറൻസ് + സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാൻ സാധാരണ ലൈഫ് ഇൻഷുറൻസ് പോളിസി
പ്രീമിയം തുക 10,000, അതായത്, 323,000, 3,54,000,1,900,000
ഇൻഷുറൻസ് തുക 1കോടി 1കോടി
ആദായം 9 കോടി 2,570,000
കാലാവധി 31 31

 

Leave a Reply

Your email address will not be published. Required fields are marked *