ഇൻകം ടാക്സ് സെക്ഷൻ 80 സി ആനുകൂല്യം എങ്ങനെ പ്രയോജനപ്പെടുത്താം
നിങ്ങൾ കൃത്യമായി ആദായ നികുതി അടയ്ക്കുന്ന ഒരാളാണെങ്കിൽ നികുതിയിളവ് എന്താണെന്ന് അറിയുന്നുണ്ടാവും. ഇൻകം ടാക്സ് ആക്ട് സെക്ഷൻ 80 സി അനുസരിച്ച് ചില നിശ്ചിത നിക്ഷേപങ്ങൾ നടത്തിയാൽ നിങ്ങൾക്ക് ആദായ നികുതിയിൽ ഇളവ് ലഭിയ്ക്കും. ഈ ഇളവ് 1,50, 000 വരെയുള്ള നിക്ഷേപങ്ങൾക്ക് ലഭിയ്ക്കും. ഇവിടെ നമ്മൾ പ്രതിപാദിയ്ക്കാൻ പോകുന്നത് ഈ ആനുകൂല്യം കൂടുതൽ പ്രയോജനകരമാക്കാനുള്ള 3 വഴികളെ കുറിച്ചാണ്.
ഏതൊക്കെ തരം നിക്ഷേപങ്ങൾ നടത്തിയാലാണ് നികുതിയിളവിന് അർഹമാകുക എന്ന് പരിശോധിയ്ക്കുക. താഴെ പറയുന്നവയിൽ നിക്ഷേപിച്ചാൽ നികുതിയിളവ് ലഭിയ്ക്കും.
- പ്രൊവിഡൻറ് ഫണ്ട്
- ഇൻഷുറൻസ്
- മ്യൂച്ച്വൽ ഫണ്ട് ഇ എൽ എസ്സ് എസ് (ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്‌കീം) – ഇതിനാണ് ഏറ്റവും കുറവ് ലോക്ക് ഇൻ പിരീഡ്. ഇത് വിപണിയെ ആശ്രയിച്ചായത് കൊണ്ടും കൂടുതൽ ആദായം ലഭിയ്ക്കുമെന്നത് കൊണ്ടും, ചെറുപ്പക്കാർ കൂടുതൽ ആകർഷിയ്ക്കപ്പെടാൻ സാദ്ധ്യത ഉണ്ട്.
- എൻ എസ്സ് ഇ (നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ)
- എൻ പി എസ് (നാഷണൽ പെൻഷൻ സ്‌കീം) – ഇത് ഒരു പെൻഷൻ സ്കീം ആയത് കൊണ്ട് അറുപത് വയസ്സിന് ശേഷമേ ആദായം ലഭിയ്ക്കുകയുള്ളു
- 5 വർഷം ലോക്ക് ഇൻ പിരീഡ് ഉള്ള ഫിക്സഡ് ഡെപ്പോസിറ്റ്
- സുകന്യ സമൃദ്ധി യോജന
- കുട്ടികളുടെ ടൂഷൻ ഫീസ്
- സ്ഥലവില്പനയുടെ സ്റ്റാമ്പ് ഡ്യൂട്ടി
- ഭവന വായ്പ്പയുടെ മൂലധനം
നിങ്ങൾ നിങ്ങളുടെ പണം മുകളിൽ പറഞ്ഞ ഏതെങ്കിലും ഒന്നിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ, നിക്ഷേപ തുക 1.5 ലക്ഷം ആയിട്ടുണ്ടെങ്കിൽ നിങ്ങൾ ഇനി കൂടുതൽ ഒന്നിലും നിക്ഷേപിയ്ക്കാതെ തന്നെ നികുതിയിളവിന് അർഹരാണ്. ഇനി ഈ നിക്ഷേപങ്ങളിൽ ഉള്ള തുക 1,20,000 ആയിട്ടുണ്ടെന്നു വെയ്ക്കുക, ബാക്കിയുള്ള 30,000 കുട്ടികളുടെ ടൂഷൻ ഫീസിലോ സുകന്യ സമൃദ്ധി യോജനയിലോ നിക്ഷേപിയ്ക്കുക. 80 സി പ്രയോജനപ്പെടുത്തിയതിനു ശേഷവും കൂടുതൽ നിക്ഷേപിയ്ക്കാനുള്ള പ്രാപ്തി ഉണ്ടെങ്കിൽ 50,000 രൂപ നാഷണൽ പെൻഷൻ സ്കീമിൽ നിക്ഷേപിയ്ക്കാം. ഇങ്ങിനെ ചെയ്താൽ 50,000 രൂപയുടെ നികുതിയിളവ് കൂടെ ലഭിയ്ക്കും.
നിങ്ങളിൽ പലർക്കും അറിയുന്നുണ്ടാവും, നികുതിയിളവിൻറെ രീതി ഇങ്ങനെ ആണ്, നിങ്ങളുടെ വരുമാനം 0-2.5 ഇടയിലാണെങ്കിൽ നികുതി അടയ്ക്കേണ്ടതില്ല. മറിച്ച്, 2.5 – 5.00 ലക്ഷത്തിന് ഇടയിലാണെങ്കിൽ 5 ശതമാനം നികുതി അടയ്ക്കണം, അതായത് 12,500. പക്ഷെ വരുമാനം 5 ലക്ഷത്തിന് താഴെയായവർ ടാക്സ് റിബേറ്റിന് അർഹരാണ്. നിങ്ങളുടെ വരുമാനം 7 ലക്ഷമാണെങ്കിൽ
വരുമാനം | നികുതി |
0-2.5 ലക്ഷം | ഒന്നുമില്ല |
2.5 – 5 ലക്ഷം | 12,500(5%) |
7 ലക്ഷം | 12,500+20%*2 ലക്ഷം (7-5) അതായത്,12,500+40,000=52,500 |
അല്പം കൂടി ബുദ്ധിപരമായി ആസൂത്രണം ചെയ്യുകയാണെങ്കിൽ ഒന്നര ലക്ഷം നിങ്ങൾക്ക് മുകളിൽ സൂചിപ്പിച്ചവയിൽ നിക്ഷേപിയ്ക്കാം. ബാക്കി വരുന്ന അമ്പതിനായിരം സ്റ്റാൻഡേർഡ് ഡിഡക്ഷൻ ആയി കണക്കാക്കാം. ഇത് നിങ്ങളുടെ നികുതി 5 ലക്ഷത്തിന് താഴെ നിർത്തും.
ബുദ്ധിപരമായ ഇത്തരം നിക്ഷേപങ്ങളിലൂടെ 80 സി യുടെ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്താം