അറിയൂ നിങ്ങളുടെ ഇൻഷുറൻസ് പോളിസി
എണ്ണത്തിലേറെയുള്ള സ്ഥാപനങ്ങളിൽ നിന്നും പ്ലാനുകളിൽ നിന്നും യോജിച്ച ഒരു പോളിസി തിരഞ്ഞെടുക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഇൻഷുറൻസ് എന്നത് ഒരു നിക്ഷേപമെന്ന നിലയ്ക്കാണ് ആളുകൾ കാണുന്നത് എന്നത് കൊണ്ട് ഒരു പോളിസി എടുക്കുമ്പോൾ ആദായത്തിനാണ് മിക്ക ആളുകളും പ്രാധാന്യം നൽകുന്നത്. ഇത് കൊണ്ടാണ് ഒരു സാധാരണ ഇൻഷുറൻസ് പോളിസിയ്ക്ക് ടെം ഇൻഷുറൻസിനേക്കാൾ പ്രാധാന്യം ലഭിയ്ക്കുന്നത്. ടെം ഇൻഷുറൻസിൽ കാലാവധിയ്ക്കൊടുവിൽ ഇൻഷുറൻസ് എടുത്തയാൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ കുടുംബത്തിന് പണം ലഭിയ്ക്കില്ല. മറിച്ച്, സാധാരണ ലൈഫ് ഇൻഷുറൻസ് പോളിസിയിൽ കാലാവധിയ്ക്ക് ശേഷം ഉറപ്പു നല്കിയ തുക ബോണസ് തുകയോടൊപ്പം ഇൻഷുറൻസ് എടുത്തയാൾക്കോ കുടുംബത്തിനോ ലഭിയ്ക്കും. ഇവിടെ നമ്മൾ പ്രതിപാദിയ്ക്കാൻ പോകുന്നത് ഒരാൾ ഒരു സാധാരണ ഇൻഷുറൻസ് പോളിസിയിൽ നിക്ഷേപിയ്ക്കുമ്പോഴും, ടെം ഇൻഷുറൻസിനോടൊപ്പം സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാനിൽ നിക്ഷേപിയ്ക്കുമ്പോഴും ലഭിയ്ക്കുന്ന ആദായത്തിൻറെ വ്യത്യാസത്തെ കുറിച്ചാണ്.
ടെം ഇൻഷുറൻസും സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാനും
30 വയസ്സുള്ള ഒരാൾ 10,500 രൂപയുടെ പ്രീമിയം തുകയുടെ ടെം ഇൻഷുറൻസ് എടുത്തു എന്ന് വിചാരിയ്ക്കുക. കാലാവധിയ്ക്ക് ശേഷം ഇൻഷുറൻസ് എടുത്തയാൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ കുടുംബത്തിന് ഇൻഷുറൻസ് തുക ലഭിയ്ക്കില്ല. മറിച്ച്, ഇൻഷുറൻസ് എടുത്തയാൾ മരിച്ചാൽ കുടുംബത്തിന് 3.4 ലക്ഷം തുക ലഭിയ്ക്കുന്നു. ഈ തുക സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാനിൽ 30 വർഷത്തേയ്ക്ക് നിക്ഷേപിച്ചാൽ കാലാവധിയ്ക്ക് ശേഷം ലഭിയ്ക്കുന്നത് 9.5 കോടി രൂപയാണ്.
സാധാരണ ഇൻഷുറൻസ് പോളിസി
ഈ 30 വയസ്സുള്ള ആൾ എടുക്കുന്നത് 1 കോടി രൂപയുടെ 30 വർഷത്തേക്കുള്ള ഒരു സാധാരണ ഇൻഷുറൻസ് പോളിസി ആണെന്ന് വെയ്ക്കുക. അയാൾ അടയ്ക്കുന്ന പ്രീമിയം തുക 3.5 ലക്ഷം ആയിരിയ്ക്കും. 30 വർഷത്തിന് ശേഷം അയാൾക്ക് ബോണസ് തുക അടക്കം 2.5 ലക്ഷം ലഭിയ്ക്കും.